കണ്ണൂര്‍ : പാമൊലിന്‍ അഴിമതിക്കേസില്‍ ഭരണസ്വാധീനമുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതിനെതിരെ ജുഡീഷ്യറിതന്നെ ഇടപെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തി തങ്ങളുടെ വഴിക്ക് കൊണ്ടുവരാനാണ് യുഡിഎഫ് ചീഫ് വിപ്പ് പി സി ജോര്‍ജ് കത്തെഴുതിയതെന്ന് വ്യക്തമാണ്. യുഡിഎഫ് നേതാക്കള്‍ ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് കൈകഴുകുകയാണ്. ഔദ്യോഗിക ലെറ്റര്‍പാഡിലാണ് രാഷ്ട്രപതി മുതല്‍ ജില്ലാ ജഡ്ജി വരെയുള്ളവര്‍ക്ക് കത്തയച്ചത്. യുഡിഎഫിലെ ഉന്നത നേതൃത്വം പറയാതെ ജോര്‍ജ് കത്തയച്ചുവെന്ന് കേരളത്തില്‍ ആരും വിശ്വസിക്കില്ലെന്നും പിണറായി പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ 13-ാമത് ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി ജന്മനാടായ കമ്പില്‍ ബസാറില്‍ ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
കത്തിലൂടെ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുന്നതിന്റെ ഗുണഭോക്താവ് ഉമ്മന്‍ചാണ്ടിയാണ്. ജുഡീഷ്യറിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനാണ് ഭരണനേതൃത്വത്തിന്റെ ശ്രമം. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും പതനത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ സംഭവം. പാമൊലിന്‍ കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് തുടരരുതെന്ന ഇടതുപക്ഷത്തിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞു.
ലോകജനതയില്‍നിന്ന് അമേരിക്ക ഒറ്റപ്പെടുകയാണ്. ലിബിയക്കെതിരെ എന്ന പേരില്‍ നാറ്റോ സൈന്യം ജനങ്ങളെ ആക്രമിക്കുന്നു. അന്യരാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്ന ശൈലി അമേരിക്ക തുടരുകയാണ്. ഇന്ത്യയെ തന്ത്രപരമായ സഖ്യകക്ഷിയാക്കാനാണ് അവരുടെ ശ്രമം. ചൈനക്കെതിരെ ജപ്പാനൊപ്പം ഇന്ത്യയെ അണിനിരത്തി ഏഷ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ മേധാവിത്വം ഉറപ്പാക്കാനാണ് അമേരിക്കയുടെ നോട്ടം. 34 വര്‍ഷം ബംഗാളില്‍ അധികാരത്തിലിരുന്ന ഇടതുപക്ഷ സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് പുറത്താക്കാനും അമേരിക്കന്‍ സാമ്രാജ്യത്വം ഇടപെട്ടു. ഇടതുപക്ഷം അധികാരത്തില്‍നിന്ന് പുറത്തായ ഉടന്‍ അവിടത്തെ ഭൂവുടമകള്‍ നഷ്ടമായ ഭൂമി തിരിച്ചുപിടിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. തൊഴിലവകാശവും ബംഗാളില്‍ നിഷേധിക്കുകയാണ്. കമ്യൂണിസ്റ്റ് പാര്‍ടിയെ നേരിടാന്‍ മാവോയിസ്റ്റുകളെ അണിനിരത്താനാണ് മമതയുടെ ശ്രമം. ബംഗാളിലെ പാര്‍ടിക്ക് ഇതിനെയെല്ലാം അതിജീവിക്കാനുള്ള കരുത്തുണ്ടെന്നത് അനുഭവപാഠമാണെന്ന് ഇവര്‍ മറക്കരുതെന്നും പിണറായി പറഞ്ഞു.
സിപിഐ എം ജില്ലാ കമ്മറ്റി അംഗം പി ബാലന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജയരാജന്‍ , കെ ചന്ദ്രന്‍ , കെ സി ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. പി പവിത്രന്‍ സ്വാഗതം പറഞ്ഞു.
deshabhimani 120911
പാമൊലിന്‍ അഴിമതിക്കേസില്‍ ഭരണസ്വാധീനമുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതിനെതിരെ ജുഡീഷ്യറിതന്നെ ഇടപെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തി തങ്ങളുടെ വഴിക്ക് കൊണ്ടുവരാനാണ് യുഡിഎഫ് ചീഫ് വിപ്പ് പി സി ജോര്‍ജ് കത്തെഴുതിയതെന്ന് വ്യക്തമാണ്. യുഡിഎഫ് നേതാക്കള്‍ ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് കൈകഴുകുകയാണ്. ഔദ്യോഗിക ലെറ്റര്‍പാഡിലാണ് രാഷ്ട്രപതി മുതല്‍ ജില്ലാ ജഡ്ജി വരെയുള്ളവര്‍ക്ക് കത്തയച്ചത്. യുഡിഎഫിലെ ഉന്നത നേതൃത്വം പറയാതെ ജോര്‍ജ് കത്തയച്ചുവെന്ന് കേരളത്തില്‍ ആരും വിശ്വസിക്കില്ലെന്നും പിണറായി പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ 13-ാമത് ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി ജന്മനാടായ കമ്പില്‍ ബസാറില്‍ ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
ReplyDelete