ആലപ്പുഴ: വിജിലന്‍സില്‍ നിലവിലുള്ള സംവിധാനത്തില്‍ മാറ്റം വരുത്തി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് എന്ന പുതിയ തസ്തിക സൃഷ്ടിച്ചത് പാമൊലിന്‍ കേസ അട്ടിമറിക്കുന്നതിനാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണത്തില്‍ ഇടപെടില്ലെന്നു പറയുമ്പോള്‍ തന്നെയാണ് ഇതു ചെയ്യുന്നത്. ഇതേകുറിച്ച് പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണം. പാമോലിന്‍ കേസ് വിചാരണ നടത്തുന്ന വിജിലന്‍സ് ജഡ്ജിക്കെതിരെ യുഡിഎഫ് ചീഫ് വിപ്പ് പി സി ജോര്‍ജ് കത്തയച്ചതിനെകുറിച്ച് അറിയില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. പി സി ജോര്‍ജ് കത്തയച്ചത് ശരിയോ തെറ്റോ എന്നു വ്യക്തമാക്കാനാണ് ഉമ്മന്‍ചാണ്ടി തയ്യാറാകേണ്ടത്-ഐസക് പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടി കേരളത്തെ അഴിമതിരാജിലേക്ക് എത്തിച്ചു. ജനങ്ങളുടെ ആനുകൂല്യങ്ങള്‍ കവര്‍ന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൊതുമേഖലാ വ്യവസായങ്ങളെ അപകടത്തിലേക്കെത്തിച്ചുു.സുതാര്യമില്ലാത്ത ഭരണമാണ് ഉമ്മന്‍ചാണ്ടി സൃഷ്ടിക്കുന്നത്. ആദ്യബജറ്റ് വ്യാപകപ്രതിഷേധം ഉയര്‍ത്തി. യുഡിഎഫ് ഘടകകക്ഷികള്‍തന്നെ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കി പൂര്‍ത്തീകരിച്ച പദ്ധതികള്‍ യുഡിഎഫ് സര്‍ക്കാരിന്റേതാക്കി മാറ്റി മാധ്യമങ്ങളിലടക്കം പരസ്യങ്ങള്‍ നല്‍കുന്നു. ഇതിന്റെ ചടങ്ങുകളിലേക്ക് പ്രതിപക്ഷനേതാവിനെയോ മുന്‍മന്ത്രിമാരെയോ ക്ഷണിക്കാതെ അവഗണിക്കുന്നു. സ്ഥലംമാറ്റിയും അന്വേഷണം പ്രഖ്യാപിച്ചും ഉദ്യോഗസ്ഥരോടും ജീവനക്കാരോടും വൈരനിര്യാതനബുദ്ധിയോടെയും സങ്കുചിത രാഷ്ട്രീയനിലപാടെയുമാണ് സര്‍ക്കാര്‍ പെരുമാറുന്നത്.
രണ്ടുതരം ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചും സ്വകാര്യപ്രാക്ടീസ് അനുവദിച്ചും ആരോഗ്യമേഖല കുഴപ്പത്തിലാക്കി. തോന്നിയവര്‍ക്കെല്ലാം പ്ലസ്വണ്‍ ബാച്ചുകള്‍ അനുവദിച്ചും ഓണപരീക്ഷ പുനഃസ്ഥാപിച്ചും വിദ്യാഭ്യാസമേഖലയും തകര്‍ത്തു. മൂന്നായി പകുത്ത് തദ്ദേശസ്വയംഭരണമേഖലയിലെ പ്രവര്‍ത്തനങ്ങളും താളംതെറ്റിച്ചു. നൂറുദിനം പിന്നിട്ടിട്ടും ആലപ്പുഴയില്‍ കേരള സ്പിന്നേഴ്സ് അടക്കമുള്ള പൊതുമേഖലസ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പൗരാവകാശരേഖകള്‍ നടപ്പാക്കുമെന്ന പ്രഖ്യാപനവും പാഴായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടു രൂപയ്ക്കുള്ള അരി പദ്ധതി 65ലക്ഷം കുടുംബങ്ങള്‍ക്കായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ ഒരു രൂപയ്ക്ക് അരി എത്ര പേര്‍ക്ക് നല്‍കിയെന്ന് വ്യക്തമാക്കണമെന്നും ഐസക് ആവശ്യപ്പെട്ടു. ആലപ്പുഴയ്ക്ക് പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കുന്നതില്‍നിന്ന് പിന്തിരിയാന്‍ സര്‍ക്കാരിന് കഴിയില്ല. ഇതിനായി വന്‍ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഐസക് പറഞ്ഞു.
deshabhimani 120911
വിജിലന്‍സില്‍ നിലവിലുള്ള സംവിധാനത്തില്‍ മാറ്റം വരുത്തി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് എന്ന പുതിയ തസ്തിക സൃഷ്ടിച്ചത് പാമൊലിന്‍ കേസ അട്ടിമറിക്കുന്നതിനാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ReplyDelete