അനധികൃതനിര്‍മാണത്തിന് ഒത്താശ ചെയ്യുന്നതിലൂടെ കണ്ണൂര്‍ നഗരസഭയില്‍ കോടികളുടെ അഴിമതി. ചൊവ്വാഴ്ച വിജിലന്‍സ് നടത്തിയ പരിശോധനയില്‍ നഗരസഭക്ക് വന്‍ നികുതി നഷ്ടമുണ്ടാക്കിയതിന്റെ തെളിവുകള്‍ കണ്ടെത്തി. അനുവദിച്ചതിനെക്കാള്‍ പതിന്മടങ്ങ് വലിപ്പമുള്ള ബഹുനില കെട്ടിടസമുച്ചയങ്ങളാണ് മിക്കയിടത്തും നിര്‍മിച്ചിരിക്കുന്നതെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. ഞെട്ടിക്കുന്ന അഴിമതിയും കൃത്യവിലോപവുമാണ് ഇക്കാര്യത്തില്‍ നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍ .
നഗരത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന ബഹുനിലകെട്ടിടങ്ങളില്‍ പലതും നഗരസഭാ രേഖകളില്‍ ഒന്നോ രണ്ടോ നില കെട്ടിടങ്ങള്‍ മാത്രമാണ്. നഗരസഭയും ഉടമകളും തമ്മിലുള്ള ഒത്തുകളിയിലൂടെ കോടികളുടെ നികുതിവെട്ടിപ്പാണ് നടക്കുന്നത്. ബാങ്ക് റോഡില്‍ വസ്ത്രാലയം പ്രവര്‍ത്തിക്കുന്ന നാലുനിലകെട്ടിടം മുനിസിപ്പല്‍ രേഖയില്‍ രണ്ട് നിലയുള്ളതാണ്്. പ്രതിവര്‍ഷം 25 ലക്ഷത്തോളം രൂപയാണിതിന്റെ വാടക. ഇത് നികുതിയിനത്തില്‍ നഗരസഭക്ക് നല്‍കുന്നത് കേവലം 20,000 രൂപയാണ്. ഇലക്ട്രോണിക്സ് ഷോറും പ്രവര്‍ത്തിക്കുന്ന ഫോര്‍ട്ട് റോഡിലെ ഒരു സ്ഥാപനം മുനിസിപ്പല്‍ രേഖയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നത്. വരുമാനത്തിന്റെ 25 ശതമാനം നികുതി അടക്കേണ്ട സ്ഥാപനം രണ്ടു ശതമാനംപോലും നല്‍കുന്നില്ല. നഗരത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിടസ്ഥാപനങ്ങള്‍ക്കുപോലും ഷോപ്പ് ലൈസന്‍സ് ഇല്ല. നൂറുക്കണക്കിനാളുകള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ തൊഴില്‍ നികുതിയും അടക്കുന്നില്ല. നഗരത്തിലെ രണ്ട് സ്വകാര്യ ആശുപത്രികളുടെ രേഖ നഗരസഭയില്‍ കാണാനില്ല എന്നാണ് വിജലന്‍സിന് ലഭിച്ച മറുപടി.
ഉദ്യോഗസ്ഥരും ഭരണാധികാരികളും ഒരുപോലെ അഴിമതിക്കാരാണെന്നാണ് പരിശോധനയില്‍ വ്യക്തമായത്. സംസ്ഥാന വ്യാപകമായി നഗരസഭകളില്‍ നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് കണ്ണൂര്‍ നഗരസഭയിലും വിജിലന്‍സ് പരിശോധന നടത്തിയത്. വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം പി വിനോദ്, അസി. ടൗണ്‍ പ്ലാനര്‍ കെ സത്യബാബു, എസ്ഐമാരായ ഇ ജയചന്ദ്രന്‍ , ജയപ്രകാശ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. കോടികളുടെ വെട്ടിപ്പ് നടക്കുമ്പോഴും നടപടി സ്വീകരിക്കാതെ നഗരസഭയുടെ നടത്തിപ്പിന് കടം വാങ്ങാനുള്ള നീക്കത്തിലാണ് അധികൃതര്‍ .
deshabhimani 070911

ReplyDelete