Wednesday, September 7, 2011

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ അഴിമതി

തൃശൂര്‍ : നഗരത്തിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റിന് കുറഞ്ഞ വാടകയ്ക്ക് സ്ഥലം നല്‍കിയതുവഴി കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ കൊച്ചിന്‍ ദേവസ്വംബോര്‍ഡ് ഭരണസമിതി ലക്ഷക്കണക്കിന് രൂപയുടെ അഴിമതി കാട്ടിയെന്ന വിജിലന്‍സ് കേസ് അട്ടിമറിക്കാന്‍ നീക്കം. വടക്കേ ബസ്സ്റ്റാന്‍ഡിനടുത്ത് പള്ളിത്താമം വടക്കുന്നാഥന്‍ ഷോപ്പിങ് കോംപ്ലക്സില്‍ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതിന് വാടക കുറച്ചു നല്‍കിയതുവഴി ബോര്‍ഡിന് പ്രതിമാസം 1,68,000 രൂപ വീതം നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. അഡ്വ. എം എ കൃഷ്ണനുണ്ണി ദേവസ്വംബോര്‍ഡ് പ്രസിഡന്റായിരിക്കെയാണ് സംഭവം. കേസില്‍ അഡ്വ. എം എ കൃഷ്ണനുണ്ണി, 2006ല്‍ ദേവസ്വംബോര്‍ഡ് സെക്രട്ടറിയായിരുന്ന യു ഗോവിന്ദന്‍കുട്ടി, കമീഷണറായിരുന്ന പി രമണി, എക്സി. എന്‍ജിനിയറായിരുന്ന കെ കെ മീര, ചീഫ് കമീഷണര്‍ എ വേണു എന്നിവരാണ് വിജിലന്‍സ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞ കേസിലെ പ്രതികള്‍ .

വാടകയ്ക്ക് സൂപ്പര്‍മാര്‍ക്കറ്റിന് സ്ഥലം നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്നു കാണിച്ച് കെ നാരായണന്‍കുട്ടി എന്നയാളാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. എല്‍ഡിഎഫ് ഭരണത്തില്‍ സത്യസന്ധമായി അന്വേഷിക്കുകയും പ്രതികള്‍ക്കെതിരെ പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചപ്പോഴാണ് ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ബോധിപ്പിച്ചത്. പ്രാഥമികാന്വേഷണത്തിലെ ക്രമക്കേട് പുതിയ സര്‍ക്കാരിന്റെ കാലത്തുനടന്ന കേസന്വേഷണത്തില്‍ ക്രമപ്രകാരമായി മാറിയത് കൃഷ്ണനുണ്ണിയേയും കൂട്ടരേയും രക്ഷിക്കാനാണെന്നാണ് ആരോപണം.

deshabhimani 070911

1 comment:

  1. തൃശൂര്‍ : നഗരത്തിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റിന് കുറഞ്ഞ വാടകയ്ക്ക് സ്ഥലം നല്‍കിയതുവഴി കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ കൊച്ചിന്‍ ദേവസ്വംബോര്‍ഡ് ഭരണസമിതി ലക്ഷക്കണക്കിന് രൂപയുടെ അഴിമതി കാട്ടിയെന്ന വിജിലന്‍സ് കേസ് അട്ടിമറിക്കാന്‍ നീക്കം.

    ReplyDelete