മെട്രോ റെയില്‍ പദ്ധതിക്ക് പണം കണ്ടെത്താനെന്ന പേരില്‍ കാക്കനാട്ടെ എന്‍ജിഒ ക്വാര്‍ട്ടേഴ്സിന്റെ ഭൂമി വില്‍ക്കാന്‍ നീക്കം. മെട്രോ റെയിലിനുള്ള സംസ്ഥാനവിഹിതം കണ്ടെത്താന്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്സിന്റെ ഭൂമി പ്രയോജനപ്പെടുത്തുമെന്നാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്തു ചേര്‍ന്ന മെട്രോ റെയില്‍ കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡിനുശേഷം വെളിപ്പെടുത്തിയത്. എന്നാല്‍ പണം കണ്ടെത്താന്‍ സ്ഥലം വില്‍ക്കുകയോ വില്‍പ്പനയ്ക്കു തുല്യമായ ദീര്‍ഘകാല പാട്ടത്തിന് നല്‍കുകയോ ചെയ്യേണ്ടിവരുമെന്ന് കമ്പനി സ്പെഷ്യല്‍ ഓഫീസര്‍ ടോം ജോസ് പറഞ്ഞു. ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ ക്വാര്‍ട്ടേഴ്സുകള്‍ നീക്കി ഫ്ളാറ്റ് നിര്‍മിച്ചു നല്‍കാനും ബാക്കിയുള്ള സ്ഥലത്ത് ഷോപ്പിങ്മാളും തിയറ്റര്‍ കോംപ്ലക്സും ഉള്‍പ്പെടുന്ന ബിസിനസ് ഡിസ്ട്രിക്ട് നിര്‍മിച്ച് പണം കണ്ടെത്താമെന്നുമാണ് ഡയറക്ടര്‍ബോര്‍ഡ് യോഗത്തിലുണ്ടായ ധാരണ. എന്‍ജിഒ ക്വാര്‍ട്ടേഴ്സിന്റെ 33 ഏക്കറില്‍ മൂന്ന് ഏക്കര്‍ ഫ്ളാറ്റ് നിര്‍മാണത്തിന് ഉപയോഗിച്ച് ബാക്കി 30 ഏക്കര്‍ വരുമാനത്തിന് പ്രയോജനപ്പെടുത്തുമെന്നാണ് പറഞ്ഞിരുന്നത്. വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. ഏക്കറിന് 10 കോടി എന്ന കണക്കില്‍ 300 കോടി കണ്ടെത്തത്തുകയാണ് ലക്ഷ്യമെന്നും പണം ലഭിക്കാന്‍ സ്വകാര്യസംരംഭകര്‍ക്ക് ഭൂമി വില്‍ക്കുകയോ പാട്ടത്തിനു നല്‍കുകയോ വേണമെന്നും ടോം ജോസ് പറഞ്ഞു. മെട്രോ റെയില്‍ അനുബന്ധ നിര്‍മാണങ്ങളെക്കുറിച്ചു വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കാക്കനാട്ടെ കണ്ണായ സര്‍ക്കാര്‍ഭൂമി വില്‍ക്കുകയോ പാട്ടത്തിന് നല്‍കുകയോ ചെയ്യുന്നത് എതിര്‍പ്പുകള്‍ക്ക് ഇടയാക്കും. ഇപ്പോള്‍തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആവശ്യത്തിന് താമസസൗകര്യമില്ല. മൂന്ന് ഏക്കറില്‍ ഫ്ളാറ്റ് നിര്‍മിച്ചു നല്‍കിയാലും ഭാവിയിലെ ആവശ്യത്തിന് തികയാതെവരും. സിവില്‍സ്റ്റേഷന്റെ രണ്ടാമത്തെ ബ്ലോക്ക് നിര്‍മാണം പൂര്‍ത്തിയാക്കി കൂടുതല്‍ ഓഫീസുകള്‍ വൈകാതെ ഇവിടേക്കെത്തും. ആയിരത്തോളം ജീവനക്കാരാണ് അധികമായി എത്തുക. കാക്കനാട്ടെ ഏറ്റവും വിലകൂടിയ സര്‍ക്കാര്‍ ആസ്തികളിലൊന്നാണിത്. നഗരത്തില്‍നിന്ന് കാക്കനാട്ടേയ്ക്കു പ്രവേശിക്കുന്ന റോഡിന്റെ ഇരുപുറത്തുമാണ് ഈ ഭൂമി. മാത്രമല്ല, 6000 കോടിയോളം ചെലവു പ്രതീക്ഷിക്കുന്ന മെട്രോ റെയിലിന്റെ നിര്‍മാണത്തിനാവശ്യമായ പണത്തിന്റെ ചെറിയൊരു വിഹിതം മാത്രമാണ് സര്‍ക്കാരിന്റെ വിലയേറിയ ആസ്തി വില്‍ക്കുന്നതിലൂടെ കണ്ടെത്താന്‍ കഴിയുക.
ഡല്‍ഹി മാതൃകയിലാണ് പദ്ധതിയെങ്കില്‍ പകുതി തുകയാണ് സംസ്ഥാനസര്‍ക്കാര്‍ ചെലവഴിക്കേണ്ടത്. 15 ശതമാനം ഓഹരിപങ്കാളിത്തമുള്ള ചെന്നൈ മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കില്‍ 1000 കോടിയോളമാകും സര്‍ക്കാര്‍ വിഹിതം. സ്ഥലം ഏറ്റെടുക്കലിനും പുനരധിവാസത്തിനും വേണ്ടിവരുന്ന തുകപോലും അനുനിമിഷം വിലകയറുന്ന കാക്കനാട്ടെ ഭൂമി വിറ്റാല്‍ കണ്ടെത്താനാവില്ല. സ്ഥലം ഏറ്റെടുക്കലിന് ആവശ്യമായ 740 കോടിയോളം രൂപ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നോ ബോണ്ടുകളിലൂടെയോ കണ്ടെത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സംസ്ഥാനവിഹിതം കണ്ടെത്താനും ഈ മാര്‍ഗങ്ങള്‍ തേടാതെ വിലപ്പെട്ട ആസ്തി സ്വകാര്യസംരംഭകര്‍ക്ക് വിറ്റുതുലയ്ക്കാനുള്ള നീക്കം ദുരൂഹമാ
deshabhimani 070911
മെട്രോ റെയില്‍ പദ്ധതിക്ക് പണം കണ്ടെത്താനെന്ന പേരില്‍ കാക്കനാട്ടെ എന്‍ജിഒ ക്വാര്‍ട്ടേഴ്സിന്റെ ഭൂമി വില്‍ക്കാന്‍ നീക്കം. മെട്രോ റെയിലിനുള്ള സംസ്ഥാനവിഹിതം കണ്ടെത്താന്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്സിന്റെ ഭൂമി പ്രയോജനപ്പെടുത്തുമെന്നാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്തു ചേര്‍ന്ന മെട്രോ റെയില്‍ കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡിനുശേഷം വെളിപ്പെടുത്തിയത്. എന്നാല്‍ പണം കണ്ടെത്താന്‍ സ്ഥലം വില്‍ക്കുകയോ വില്‍പ്പനയ്ക്കു തുല്യമായ ദീര്‍ഘകാല പാട്ടത്തിന് നല്‍കുകയോ ചെയ്യേണ്ടിവരുമെന്ന് കമ്പനി സ്പെഷ്യല്‍ ഓഫീസര്‍ ടോം ജോസ് പറഞ്ഞു.
ReplyDelete