കല്‍പ്പറ്റ: കൃഷ്ണഗിരിയില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ അനധികൃതമായി കൈവശംവെക്കുന്ന ഭൂമി ഏറ്റെടുക്കാതെ സര്‍ക്കാര്‍ കൈയേറ്റത്തിന് കൂട്ടുനില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് 16ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ ബഹിഷ്കരിക്കുമെന്ന് എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍ കെ വി മോഹനന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉമ്മന്‍ ചാണ്ടി ജില്ലയിലെത്തുന്ന സെപ്തംബര്‍ 16ന് കരിദിനമായി ആചരിക്കാന്‍ ആദിവാസികള്‍ തീരുമാനിച്ചിട്ടുണ്ട്. നീതിക്കുവേണ്ടിയുള്ള ഈ സമരം വിജയിപ്പിക്കാന്‍ എല്‍ഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. സുപ്രീകോടതി ഹൈക്കോടതിയോട് നിര്‍ദേശിച്ച സെപ്തംബര്‍ 16നകം ഇതില്‍ ഒരു തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ കരിദിനാചരണം ഒഴിവാക്കും.
താന്‍തന്നെ നിയമസഭയില്‍ പറഞ്ഞ കാര്യത്തില്‍നിന്ന് പിന്നോട്ടുപോകാതിരിക്കാനുള്ള ധാര്‍മിക മര്യാദ മുഖ്യമന്ത്രി പ്രകടിപ്പിക്കണം. ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമിയെന്ന് കോടതി നിരവധിതവണ പറഞ്ഞിട്ടും വിട്ടൊഴിയാതെ തൊടുന്യായങ്ങള്‍ പറഞ്ഞ് പിടിച്ചുനില്‍ക്കാനുള്ള ശ്രമം ഒരിക്കലും അംഗീകരിച്ചുകൊടുക്കാനാവില്ല. ഒരു സാധാരണക്കാരന്‍ പുറമ്പോക്കില്‍ രണ്ടുസെന്റ് സ്ഥലത്ത് തല്‍ക്കാലം കുടില്‍ കെട്ടിയാല്‍ എന്തായിരിക്കും സ്ഥിതിയെന്ന് നമുക്കറിയാം. വില്ലേജ് ഓഫീസര്‍മാരും പൊലീസും പിന്നെ അവര്‍ക്ക് സൈ്വര്യം കൊടുക്കില്ല. എന്നാല്‍ ഇത്രയും വര്‍ഷങ്ങളായി സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശംവെച്ച് അതിലെ കോടികളുടെ സ്വത്ത് അനുഭവിച്ചിട്ടും അതും അഭിമാനകരമായ പ്രവൃത്തിയാണ് എന്ന് പറയുന്നത് രാഷ്ട്രീയ അഹന്തയാണ്. ഭൂമി ഏറ്റെടുത്തില്ലെങ്കില്‍ സെപ്തംബര്‍ 16ന് ജില്ലയില്‍ കരിദിനമായി ആചരിക്കും. മുഖ്യമന്ത്രി ജില്ലയിലേക്ക് പ്രവേശിക്കുന്ന വൈത്തിരിയിലും പൊതുപരിപാടി നടക്കുന്ന കല്‍പ്പറ്റ, ബത്തേരി, പനമരം എന്നിവിടങ്ങളിലും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കും. എന്നിട്ടും നടപടിയുണ്ടായില്ലെങ്കില്‍ 20ന് കൃഷ്ണഗിരിയിലെ ഭൂമിയില്‍ ആദിവാസികള്‍ കുടില്‍കെട്ടിസമരം തുടങ്ങും. ഈ സമരത്തേയും എല്‍ഡിഎഫ് പിന്തുണക്കും. പാവപ്പെട്ട ജനവിഭാഗത്തിന്റെ ഈ ധാര്‍മിക സമരത്തിന് ജില്ലയിലെ മുഴുവന്‍ ജനങ്ങളും പിന്തുണ ഉണ്ടാകേണ്ടതുണ്ട്. ഇക്കാര്യത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കണം.
മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം ആദ്യമായി ജില്ലയിലെത്തുന്ന ഉമ്മന്‍ചാണ്ടിയെ ഇങ്ങനെ സ്വീകരിക്കണമെന്ന് എല്‍ഡിഎഫിന് ആഗ്രഹമില്ല. എന്നാല്‍ ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന അനാസ്ഥയാണ് ഇത്തരമൊരു തീരുമാനത്തിന് പ്രേരണയായതെന്നും അദ്ദേഹം പറഞ്ഞു. കാരാപ്പുഴ അണക്കെട്ട് തകരുകയാണ് എന്ന മാധ്യമവാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. കോടികള്‍ ചെലവിട്ട പദ്ധതി എന്നത് മാത്രമല്ല, ജില്ലയിലെ ജനങ്ങളുടെ സുരക്ഷിത പ്രശ്നമെന്ന നിലയിലും പ്രശ്നം അത്യന്തം ഗൗരവമുള്ളതാണ്. ബാണാസുരസാഗര്‍ ജലസേചന പദ്ധതിയും സമാനമായ അവസ്ഥയിലാണ്. ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യുട്ടിന് ഇനിയും കേന്ദ്രഅംഗീകാരം നേടിയെടുക്കാനായിട്ടില്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്ന ആവശ്യത്തോടും സര്‍ക്കാര്‍ നിലപാട് അനുകൂലമല്ല. വയനാട് ചുരം റോഡിന്റെ ശോചനീയസ്ഥിതി പരിഹരിക്കണം. മലന്തോട്ടം ഭൂമി വീരേന്ദ്രകുമാര്‍ വിറ്റതിനെക്കുറിച്ച് അന്വേഷിച്ച് വഞ്ചിതരായ കര്‍ഷകര്‍ക്ക് പട്ടയം നല്‍കണമെന്നും കെ വി മോഹനന്‍ ആവശ്യപ്പെട്ടു. സിപിഐ എം ജില്ല സെക്രട്ടരി സി കെ ശശീന്ദ്രന്‍ , വിജയന്‍ ചെറുകര, ഏച്ചോം ഗോപി, സി എം ശിവരാമന്‍ , പി കെ ബാബു, എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 080911
കൃഷ്ണഗിരിയില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ അനധികൃതമായി കൈവശംവെക്കുന്ന ഭൂമി ഏറ്റെടുക്കാതെ സര്‍ക്കാര്‍ കൈയേറ്റത്തിന് കൂട്ടുനില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് 16ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ ബഹിഷ്കരിക്കുമെന്ന് എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍ കെ വി മോഹനന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉമ്മന്‍ ചാണ്ടി ജില്ലയിലെത്തുന്ന സെപ്തംബര്‍ 16ന് കരിദിനമായി ആചരിക്കാന്‍ ആദിവാസികള്‍ തീരുമാനിച്ചിട്ടുണ്ട്. നീതിക്കുവേണ്ടിയുള്ള ഈ സമരം വിജയിപ്പിക്കാന്‍ എല്‍ഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. സുപ്രീകോടതി ഹൈക്കോടതിയോട് നിര്‍ദേശിച്ച സെപ്തംബര്‍ 16നകം ഇതില്‍ ഒരു തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ കരിദിനാചരണം ഒഴിവാക്കും.
ReplyDelete