സ്വകാര്യ മരുന്നു കമ്പനികളുമായി വിലപേശുന്നതിനുള്ള കണ്‍സള്‍ട്ടന്റായി മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മരുന്നു കമ്പനികളുടെ കണ്‍സള്‍ട്ടന്റിനെ തന്നെ നിയമിച്ചു. മുന്‍ ഡ്രഗ്സ് കണ്‍ട്രോളറും തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് വന്‍കിട മരുന്നുകമ്പനികളുടെ കണ്‍സല്‍ട്ടന്റുമായ എസ് എസ് വെങ്കിടകൃഷ്ണനെയാണ് കോര്‍പറേഷന്‍ തന്ത്രപ്രധാന സ്ഥാനത്ത് നിയമിച്ചത്. കോര്‍പറേഷന്‍ രൂപീകരണഘട്ടത്തില്‍ വെങ്കിടകൃഷ്ണന്‍ ഇതിനെതിരായ നിലപാട് സ്വീകരിക്കുകയും സംസ്ഥാനത്തെ പതിറ്റാണ്ടുകളോളം കൊള്ളയടിച്ച പഴയ സെന്‍ട്രല്‍ പര്‍ച്ചേസ് സംവിധാനം തുടരണമെന്ന് ശക്തമായി വാദിക്കുകയും ചെയ്തിരുന്നു. യുഡിഎഫ് അധികാരത്തില്‍വന്നതോടെ ഇദ്ദേഹം കോര്‍പറേഷന്‍ ആസ്ഥാനത്തെ നിത്യസന്ദര്‍ശകനാവുകയും കണ്‍സല്‍ട്ടന്റായി നിയമനം നേടുകയും ചെയ്തു. കോര്‍പറേഷനെ തകര്‍ക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന മറ്റൊരു ഏജന്റും ഇപ്പോള്‍ കോര്‍പറേഷന്‍ അധികൃതരുടെ "ഉപദേഷ്ടാവ്" ആണ്.
പൊതുവിപണിയില്‍ വിതരണംചെയ്യുന്ന മരുന്നുകള്‍ക്ക് അമിതവില ഈടാക്കുന്നത് തടയാനെന്നപേരില്‍ മരുന്നുകമ്പനി പ്രതിനിധികളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഈ ചര്‍ച്ചയ്ക്ക് പിന്നില്‍ വെങ്കിടകൃഷ്ണനാണ്. ആരോഗ്യവകുപ്പ്-കോര്‍പറേഷന്‍ അധികൃതരെ കൂട്ടുപിടിച്ച് കോര്‍പറേഷന്റെ മരുന്ന് സംഭരണവും വിതരണവും കൈപ്പിടിയിലാക്കാനുള്ള കമ്പനികളുടെ നീക്കമാണിതിനുപിന്നില്‍ . പൊതുവിപണിയിലെ മരുന്നുവില നിയന്ത്രിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അവശ്യമരുന്നുകളുടെ വിലനിയന്ത്രണ പട്ടികയില്‍ ഈ മരുന്നുകള്‍കൂടി ഉള്‍പ്പെടുത്തണം. മറിച്ച് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മരുന്നുകള്‍ സംഭരിച്ച് ഔട്ട്ലെറ്റുകളിലൂടെ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനുള്ള നീക്കം അപ്രായോഗികമാണ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി മരുന്ന് വിതരണം ചെയ്യാനാണ് കോര്‍പറേഷന്‍ രൂപീകരിച്ചത്. കഴിഞ്ഞ നാല് വര്‍ഷം ഫലപ്രദമായി നടന്ന ഈ പ്രക്രിയ പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു. അഞ്ച് മാസമായി സര്‍ക്കാര്‍ ആശുപത്രികളില്‍ കോര്‍പറേഷന്‍ ഭാഗികമായി മാത്രമേ മരുന്ന് നല്‍കുന്നുള്ളൂ. പല അവശ്യമരുന്നുകളുടെയും ക്ഷാമം ആശുപത്രികളില്‍ രൂക്ഷമാണ്. ഇതിനിടയിലാണ് സംസ്ഥാനത്തെ മരുന്ന് വിപണിയിലെ 95 ശതമാനത്തോളം വരുന്ന പൊതുവിപണിയെ നിയന്ത്രിക്കുമെന്ന് പറഞ്ഞ് കമ്പനി പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വരെ 160 കമ്പനികള്‍ കോര്‍പറേഷന്‍ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്തിരുന്നു. ഇത് മൂന്നിലൊന്നായി കുറഞ്ഞതോടെ ഓരോ മരുന്നിനും ടെന്‍ഡറില്‍ യോഗ്യത നേടിയത് ഒരു കമ്പനി വീതം മാത്രമാണ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് എട്ടിരട്ടിവരെ അധിക തുക മുന്നോട്ടുവച്ച ഈ കമ്പനികളുമായി വിലപേശി കമീഷന്‍ തട്ടാനുള്ള നീക്കവുമുണ്ട്. ഇത്തരം നീക്കങ്ങള്‍ക്ക് കരുത്തുപകരാനാണ് മരുന്ന് കമ്പനി പ്രതിനിധികളുമായി ചര്‍ച്ച. ചര്‍ച്ചയ്ക്കും വിലപേശലുകള്‍ക്കും ഇടനിലക്കാരനായാണ് കണ്‍സള്‍ട്ടന്റിനെ നിയോഗിച്ചത്. കൂടാതെ, തലസ്ഥാനത്ത് എത്തുന്ന മുഴുവന്‍ മരുന്ന് കമ്പനി പ്രതിനിധികളെയും കണ്ട് അവരുമായി കോര്‍പറേഷന്‍ അധികൃതരെ ബന്ധപ്പെടുത്തിക്കൊടുക്കുന്ന സ്ഥിരം ഏജന്റും സജീവമാണ്.
deshabhimani 060911
സ്വകാര്യ മരുന്നു കമ്പനികളുമായി വിലപേശുന്നതിനുള്ള കണ്‍സള്‍ട്ടന്റായി മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മരുന്നു കമ്പനികളുടെ കണ്‍സള്‍ട്ടന്റിനെ തന്നെ നിയമിച്ചു. മുന്‍ ഡ്രഗ്സ് കണ്‍ട്രോളറും തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് വന്‍കിട മരുന്നുകമ്പനികളുടെ കണ്‍സല്‍ട്ടന്റുമായ എസ് എസ് വെങ്കിടകൃഷ്ണനെയാണ് കോര്‍പറേഷന്‍ തന്ത്രപ്രധാന സ്ഥാനത്ത് നിയമിച്ചത്. കോര്‍പറേഷന്‍ രൂപീകരണഘട്ടത്തില്‍ വെങ്കിടകൃഷ്ണന്‍ ഇതിനെതിരായ നിലപാട് സ്വീകരിക്കുകയും സംസ്ഥാനത്തെ പതിറ്റാണ്ടുകളോളം കൊള്ളയടിച്ച പഴയ സെന്‍ട്രല്‍ പര്‍ച്ചേസ് സംവിധാനം തുടരണമെന്ന് ശക്തമായി വാദിക്കുകയും ചെയ്തിരുന്നു.
ReplyDelete