Wednesday, September 21, 2011

ലോക സാമ്പത്തിക മേഖല അപകടഘട്ടത്തില്‍ : ഐഎംഎഫ്

വാഷിങ്ടണ്‍ : ലോക സാമ്പത്തിക മേഖല അപകട ഘട്ടത്തിലേക്ക് കടന്നതായി രാജ്യാന്തര നാണയ നിധിയുടെ മുന്നറിയിപ്പ്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നിലനില്‍ക്കുന്ന സാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങള്‍ മറികടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ടിവരുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കി. വികസിത രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ച ദുര്‍ബലമായതിനാല്‍ ലോക സാമ്പത്തികവളര്‍ച്ച താഴ്ന്നനിലയിലാണ്. ലോകസാമ്പത്തികവളര്‍ച്ച 2011ല്‍ അഞ്ചുശതമാനമായിരുന്നത് 2012ല്‍ നാലുശതമാനമായി താഴാന്‍ സാധ്യതയുണ്ട്. യൂറോപ്പിലെ സാമ്പത്തികവളര്‍ച്ചയും മുന്‍ വര്‍ഷങ്ങളേക്കാള്‍ താഴാനും സാധ്യതയുണ്ട്. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ വികസിതരാജ്യങ്ങളിലെ സാമ്പത്തികസ്ഥാപനങ്ങളടക്കമുള്ളവ അടച്ചുപൂട്ടുകയും നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. പ്രതിസന്ധി മറികടക്കാന്‍ കടപരിധികൂട്ടാനുള്ള നിയമം അമേരക്കന്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ആഗോള വിപണികനത്തപ്രതിസന്ധിനേരിടുന്ന ഘട്ടത്തിലാണ് ഐഎംഎഫിന്റെ പുതിയ വെളിപ്പെടുത്തല്‍ . ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രമായ അമേരിക്കയില്‍ ആറില്‍ ഒരാള്‍ ദരിദ്രനാണെന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത് കഴിഞ്ഞ ദിവസമാണ്.

deshabhimani news

1 comment:

  1. ലോക സാമ്പത്തിക മേഖല അപകട ഘട്ടത്തിലേക്ക് കടന്നതായി രാജ്യാന്തര നാണയ നിധിയുടെ മുന്നറിയിപ്പ്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നിലനില്‍ക്കുന്ന സാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങള്‍ മറികടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ടിവരുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കി. വികസിത രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ച ദുര്‍ബലമായതിനാല്‍ ലോക സാമ്പത്തികവളര്‍ച്ച താഴ്ന്നനിലയിലാണ്.

    ReplyDelete