കേന്ദ്രസര്‍ക്കാര്‍കൊണ്ടുവന്ന ആണവസുരക്ഷ അതോറിട്ടി ബില്‍ തള്ളിക്കളയണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. സ്വതന്ത്രമായ ആണവ സുരക്ഷാ സംവിധാനം കൊണ്ടുവരുമെന്നാണ് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ നിലവില്‍ അവതരിപ്പിച്ച ആണവ സുരക്ഷാ റഗുലേറ്ററി അതോറിട്ടി ബില്ല് ആ ഉറപ്പ് പാലിക്കുന്നതല്ല. സര്‍ക്കാരിന്റെ കൂച്ചുവിലങ്ങുള്ള അതോറിട്ടിയാണ് നിലവില്‍ വരാന്‍പോകുന്നത്. അതുകൊണ്ട് പ്രയോജനമില്ല. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നേരത്തെ നല്‍കിയ ഉറപ്പില്‍ നിന്നുള്ള പിന്‍മാറ്റമാണിത്. അതിനാല്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ അതോറിട്ടി സ്ഥാപിക്കാനാവശ്യമായ പുതിയൊരു ബില്ല് കൊണ്ടുവരണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.
പ്രധനമന്ത്രിയെ കൂടാതെ ചുരുങ്ങിയത് അഞ്ച് ക്യാബിനറ്റ് മന്ത്രിമാര്‍ , ക്യാബിനറ്റ് സെക്രട്ടറി, സര്‍ക്കാര്‍ നിയോഗിക്കുന്ന വിദഗ്ധര്‍ എന്നിവരടങ്ങിയ ആണവസുരക്ഷാ കൗണ്‍സില്‍ രൂപീകരിക്കുമെന്ന് ബില്ലില്‍ പറയുന്നു. ഈ കൗണ്‍സിലാവും അതോറിട്ടിയെ നിയന്ത്രിക്കുക. മാത്രമല്ല അതോറിട്ടിയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന ഒട്ടേറെ നിബന്ധനകള്‍ ബില്ലിലുണ്ട്. ഇന്ത്യയുടെ അന്താരാഷ്ട്രതലത്തിലുള്ള കടപ്പാട് ഉള്‍ക്കൊണ്ടേ അതോറിട്ടി പ്രവര്‍ത്തിക്കാവു എന്നൊരു നിബന്ധനയുണ്ട്. അതിന്റെ അര്‍ഥം രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ആണവ റിയാക്ടറുകളുടെ ഗുണദോഷങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാതെ അപ്പാടെ അംഗീകരിക്കുക എന്നതാണ്. ഇന്ത്യ ഒപ്പുവച്ച അന്താരാഷ്ട്ര കരാറു പ്രകാരം ഇറക്കുന്ന റിയാക്ടറുകളുടെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്യാന്‍ പാടില്ല. കേന്ദ്രസര്‍ക്കാര്‍ ചില രാജ്യങ്ങള്‍ക്ക് നല്‍കിയ ഉറപ്പു പ്രകാരം ഇറക്കുന്ന റിയാക്ടറുകള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കാനും അതോറിട്ടി ബാധ്യസ്ഥരാണ്.
മറ്റൊരു അസാധാരണ നിബന്ധന ഇങ്ങിനെയാണ്: "രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദം, പൊതുലക്ഷ്യം, മാന്യത, ധാര്‍മ്മികബോധം തുടങ്ങിയവക്കൊന്നും എതിരായി റഗുലേറ്ററി അതോറിട്ടി പ്രവര്‍ത്തിക്കാന്‍ പാടില്ല." മുമ്പൊരുകാലത്തുമുണ്ടാകാത്ത നിര്‍ദ്ദേശങ്ങളാണിവ. ഇത് സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട അതോറിട്ടിയെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്നതിനാണ്. ജപ്പാനിനെ ഫുകുഷിമ ആണവനിലയ ദുരന്തത്തിനു ശേഷമാണ് രാജ്യത്തെ ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച ആശങ്ക വര്‍ധിച്ചത്. അന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതു പോലുള്ള സ്വതന്ത്ര സംവിധാനം കൊണ്ടുവരണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.
deshabhimani news

ReplyDelete