അക്ഷരവഴിയില്‍ കേരളത്തിന്റെ നേട്ടം അപൂര്‍വമാണ്. സ്വാതന്ത്ര്യപൂര്‍വകാലംതൊട്ട് തുടങ്ങുന്നു വിദ്യാഭ്യാസരംഗത്തെ ഈ ജനകീയവല്‍ക്കരണം. പട്ടിണിക്കും ചൂഷണത്തിനും അഴിമതിക്കുമെതിരെ നടന്ന പോരാട്ടങ്ങളിലെല്ലാം അക്ഷരങ്ങളുടെ സജീവസാന്നിധ്യമുണ്ടായിരുന്നു. കര്‍ഷകസംഘവും തൊഴിലാളി സംഘടനയും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ നിശാപഠനശാലകളും വായനശാലകളും സ്ഥാപിക്കാനും നമ്മുടെ പൂര്‍വികര്‍ പരിശ്രമിച്ചു. അര്‍ഥപൂര്‍ണമായ രീതിയില്‍ വിദ്യാഭ്യാസം വിനിമയംചെയ്യപ്പെട്ടതാണ് കേരളത്തിന്റെ പില്‍ക്കാലചരിത്രം. വിപുലമായ ഔപചാരിക വിദ്യാഭ്യാസശൃംഖലതന്നെ കേരളത്തിനുണ്ട്. അതിന്റെ പരിധിയില്‍ വരാത്ത നവസാക്ഷരര്‍ , സ്കൂളില്‍നിന്ന് കൊഴിഞ്ഞുപോയവര്‍ , ജീവിതസാഹചര്യംകൊണ്ട് വിദ്യനേടാന്‍ കഴിയാതെപോയവര്‍ , ശാരീരികവൈകല്യമുള്ളവര്‍ തുടങ്ങി വലിയ ജനവിഭാഗത്തെ ലക്ഷ്യം വച്ചാണ് തുടര്‍വിദ്യാഭ്യാസപ്രവര്‍ത്തനം നീളുന്നത്.
2011ലെ സെന്‍സസ് റിപ്പോര്‍ട്ടനുസരിച്ച് കേരളം 93.91 ശതമാനം സാക്ഷരത കൈവരിച്ചിട്ടുണ്ട്. ദേശീയസാക്ഷരതയേക്കാള്‍ വളരെ മെച്ചപ്പെട്ട നിലയാണിത്. അറിവും കഴിവും കാര്യക്ഷമതയും വികസിപ്പിച്ചെടുക്കുന്ന തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനത്തെ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അകമഴിഞ്ഞ് സഹായിച്ചിരുന്നു. കേരളത്തിന്റെ ദീര്‍ഘകാലവികസന പരിപ്രേക്ഷ്യത്തെ ആധാരമാക്കി സമഗ്രവും സ്വതന്ത്രവും പുരോഗമനപ്രദവുമായി അനൗപചാരിക-തുടര്‍വിദ്യാഭ്യാസപ്രവര്‍ത്തനത്തെ ദീര്‍ഘവീക്ഷണത്തോടെ ആവിഷ്കരിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ബാധ്യതപ്പെട്ടിരുന്നു. 1998 ലാണ് സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നിലവില്‍ വന്നത്. ദേശീയസാക്ഷരതാമിഷന്റെ സാമ്പത്തികസഹായം ഇതിന്റെ പിന്നിലുണ്ടായിരുന്നു. എന്നാല്‍ , കേന്ദ്രസര്‍ക്കാര്‍ സാക്ഷര്‍ഭാരത് എന്ന പുതിയ പരിപാടി ആവിഷ്കരിച്ചതോടെ സംസ്ഥാനസാക്ഷരതാമിഷന് ഗ്രാന്റ് ലഭിക്കാതായി. ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ സന്ദര്‍ഭത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ബജറ്റില്‍ ചെറുതാണെങ്കിലും തുക നീക്കിവച്ചു. തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടല്‍ പ്രോത്സാഹിപ്പിച്ചു. ലക്ഷക്കണക്കിന് രൂപ തദ്ദേശസ്ഥാപനങ്ങള്‍ നീക്കിവയ്ക്കുകയുണ്ടായി. ജീവിതത്തിന്റെ കാതലായ പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്നതും പുതുപരിസരങ്ങളോടിണങ്ങുന്നതുമായ ചര്‍ച്ചകളും ബോധവല്‍ക്കരണങ്ങളുംകൊണ്ട് കേരളത്തിന്റെ സായാഹ്നങ്ങള്‍ ചലനാത്മകമായിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഈ രംഗത്തുള്ള ഏറ്റവും വലിയ സംഭാവനഭലീപ് കേരളാമിഷന്‍ രൂപീകരണമാണ്. ശൈലജടീച്ചര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അനൗപചാരിക-തുടര്‍വിദ്യാഭ്യാസനയം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതില്‍ ലീപ് രൂപീകരണം നിര്‍ദേശിച്ചിരുന്നു. 2010 ആഗസ്ത് 16ന് ഇതിന്റെ ഉദ്ഘാടനം നടന്നു. ആജീവനാന്ത വിദ്യാഭ്യാസ ബോധവല്‍ക്കരണ പരിപാടിയാണിത്. സേവനസന്നദ്ധമായ മനുഷ്യവിഭവശേഷിയെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള വൈവിധ്യമാര്‍ന്ന പൗരവിദ്യാഭ്യാസപദ്ധതിയാണ് ലീപ്മിഷന്‍ വിഭാവനംചെയ്യുന്നത്. തുല്യതാപഠനവും തൊഴില്‍ വിദ്യാഭ്യാസവും ഇതിന്റെ പ്രധാന കൈവഴികളാണ്. സ്വാതന്ത്ര്യം, സമത്വം, മതസൗഹാര്‍ദം, ദേശീയ ഐക്യം, പരിസ്ഥിതിബോധം, സ്ത്രീപുരുഷതുല്യത, കാര്‍ഷികാഭിവൃദ്ധി, മദ്യവര്‍ജനം, അഴിമതി വിരുദ്ധത- തുടങ്ങി സമൂഹത്തെ ഗുണപ്രദമായി മാറ്റിത്തീര്‍ക്കുന്ന ബോധവല്‍ക്കരണപരിപാടികളും ലീപ്മിഷന്റെ ലക്ഷ്യങ്ങളാണ്. സാക്ഷരതാപ്രവര്‍ത്തനങ്ങളുടെ ജീവനാഡികളായ പ്രേരക്മാര്‍ക്ക് സുസ്ഥിരതയും വേതനവര്‍ധനയും നല്‍കുക, സംസ്ഥാന-ജില്ലാമിഷന്‍ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ശമ്പളവും തൊഴില്‍ സുരക്ഷിതത്വവും ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളും ലീപ്മിഷന്‍ ഉദ്ദേശിക്കുന്നു. തുല്യതാവിദ്യാഭ്യാസരംഗം കരുത്താര്‍ജിച്ചതും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലാണ്. സമൂഹത്തില്‍ പ്രകടമായ പഠനസംസ്കാരത്തെ നിലനിര്‍ത്താനും വികസിപ്പിക്കാനും തുല്യതാപ്രവര്‍ത്തനം സഹായിക്കുന്നു. നാല്, ഏഴ്, പത്ത് ക്ലാസുകള്‍ക്ക് സമാനമായ അക്കാദമിക് വിദ്യാഭ്യാസം സാക്ഷരതാമിഷന്‍ വഴി നല്‍കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. കേരളത്തിലെ ചില പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കണ്ണൂര്‍ ജില്ലയും സമ്പൂര്‍ണ നാലാംതരം തുല്യത നേടിക്കഴിഞ്ഞു. കേരളത്തെ സമ്പൂര്‍ണ പ്രൈമറി സാക്ഷരത നേടുന്ന ആദ്യത്തെ സംസ്ഥാനമാക്കി വളര്‍ത്തുമെന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി എം എ ബേബി പ്രഖ്യാപിച്ചിരുന്നു. തുല്യതാ പാഠാവലികള്‍ കാലോചിതമായി പരിഷ്കരിച്ചതും എല്‍ഡിഎഫ് ഭരണകാലത്താണ്. നാല്, ഏഴ് കോഴ്സുകളിലേക്കുള്ളത് പരിഷ്കരിച്ചുകഴിഞ്ഞു. പത്താംതരത്തിലേക്കുള്ളതിന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചുകഴിഞ്ഞിരുന്നു. ഉപയോക്താക്കളുടെ തൊഴില്‍ , പ്രായം, സാഹചര്യം, മനോഭാവം തുടങ്ങിയവ കണക്കിലെടുത്തുള്ള സമഗ്രബോധവല്‍ക്കരണം നേടുന്ന വിധത്തിലാണ് പാഠപുസ്തകം സംവിധാനംചെയ്തിട്ടുള്ളത്. സമ്പൂര്‍ണ പ്രൈമറിസാക്ഷരത നേടിയ സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിന്റെ ആദ്യപടിയെന്നനിലയില്‍ഭഅതുല്യം തീവ്രയത്നപരിപാടി ആവിഷ്കരിച്ചതും കഴിഞ്ഞ സര്‍ക്കാരിന്റെ നേട്ടമാണ്. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലും മുനിസിപ്പല്‍ -കോര്‍പറേഷന്‍ വാര്‍ഡുകളിലുമാണ് അതുല്യം പദ്ധതി നടപ്പാക്കിയത്. മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍കലാമാണ് ഈ പൗരവിദ്യാഭ്യാസപരിപാടി ഉദ്ഘാടനംചെയ്തത്.
ലീപ്മിഷനെ ജനമധ്യത്തിലെത്തിച്ച്, സാമൂഹ്യസന്നദ്ധപ്രവര്‍ത്തനങ്ങളെ തളരാതെ നിലനിര്‍ത്താന്‍ അതുല്യം പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. ഔപചാരികരംഗത്തെന്നതുപോലെ അനൗപചാരിക-തുടര്‍വിദ്യാഭ്യാസരംഗത്തെയും ഗൗരവത്തോടെ കാണാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായി. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് മൂന്നുമാസം കഴിഞ്ഞു. ലീപ്മിഷന് പുതിയ ഡയറക്ടറെ ഇനിയും നിയമിച്ചിട്ടില്ല. ദൈനംദിനപ്രവര്‍ത്തനങ്ങള്‍പോലും സ്തംഭിക്കാനിടയാകുന്ന സാഹചര്യമാണുള്ളത്. തിരുവോണം എത്തുന്നു, ഉത്സവബത്ത നല്‍കാന്‍ നടപടിയുണ്ടായിട്ടില്ല. അക്ഷരകേരളം പദ്ധതിക്ക് തുടര്‍ച്ചയുണ്ടായില്ല. അടിയന്തരമായും ലീപ്മിഷന്‍ പ്രയോഗത്തില്‍ വരുത്താനുള്ള നടപടികളുണ്ടാവണം. പ്രേരക്മാരടക്കമുള്ള എല്ലാ ജീവനക്കാരെയും സ്ഥിരപ്പെടുത്താനും സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമാക്കാനും നിയമനിര്‍മാണം കൊണ്ടുവരണം. ഓപ്പണ്‍സ്കൂള്‍ സംവിധാനം ലീപ്മിഷനെ ഏല്‍പ്പിക്കാനുള്ള സാധ്യതയും ആരായേണ്ടതാണ്. ഇടതുപക്ഷജനാധിപത്യമുന്നണി ഈ സംവിധാനത്തോട് പുലര്‍ത്തിയ പ്രതിബദ്ധതയും താല്‍പ്പര്യവും പുതിയ സര്‍ക്കാരും പ്രദര്‍ശിപ്പിക്കുമെന്നു കരുതട്ടെ.
പയ്യന്നൂര്‍ കുഞ്ഞിരാമന്‍ (സാക്ഷരതാമിഷന്‍ മുന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് ലേഖകന്‍ )
അക്ഷരവഴിയില്‍ കേരളത്തിന്റെ നേട്ടം അപൂര്‍വമാണ്. സ്വാതന്ത്ര്യപൂര്‍വകാലംതൊട്ട് തുടങ്ങുന്നു വിദ്യാഭ്യാസരംഗത്തെ ഈ ജനകീയവല്‍ക്കരണം. പട്ടിണിക്കും ചൂഷണത്തിനും അഴിമതിക്കുമെതിരെ നടന്ന പോരാട്ടങ്ങളിലെല്ലാം അക്ഷരങ്ങളുടെ സജീവസാന്നിധ്യമുണ്ടായിരുന്നു. കര്‍ഷകസംഘവും തൊഴിലാളി സംഘടനയും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ നിശാപഠനശാലകളും വായനശാലകളും സ്ഥാപിക്കാനും നമ്മുടെ പൂര്‍വികര്‍ പരിശ്രമിച്ചു. അര്‍ഥപൂര്‍ണമായ രീതിയില്‍ വിദ്യാഭ്യാസം വിനിമയംചെയ്യപ്പെട്ടതാണ് കേരളത്തിന്റെ പില്‍ക്കാലചരിത്രം. വിപുലമായ ഔപചാരിക വിദ്യാഭ്യാസശൃംഖലതന്നെ കേരളത്തിനുണ്ട്. അതിന്റെ പരിധിയില്‍ വരാത്ത നവസാക്ഷരര്‍ , സ്കൂളില്‍നിന്ന് കൊഴിഞ്ഞുപോയവര്‍ , ജീവിതസാഹചര്യംകൊണ്ട് വിദ്യനേടാന്‍ കഴിയാതെപോയവര്‍ , ശാരീരികവൈകല്യമുള്ളവര്‍ തുടങ്ങി വലിയ ജനവിഭാഗത്തെ ലക്ഷ്യം വച്ചാണ് തുടര്‍വിദ്യാഭ്യാസപ്രവര്‍ത്തനം നീളുന്നത്.
ReplyDelete