നീണ്ട കാത്തിരിപ്പിന് ശേഷം ഭൂമി ഏറ്റെടുക്കല്‍ നിയമം പാര്‍ലമെന്റില്‍ ബുധനാഴ്ച അവതരിപ്പിക്കും. തിങ്കളാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ബില്ലിന് അംഗീകാരം നല്‍കി. ഗ്രാമവികസനമന്ത്രി ജയ്റാം രമേഷാണ് ബില്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചത്. 1894 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന് പകരമായാണ് പുതിയ ബില്‍ . മന്ത്രാലയം സമര്‍പ്പിച്ച നാഷണല്‍ ലാന്‍ഡ് അക്വിസിഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ് എന്ന പേരിലുള്ള ബില്‍ ചില്ലറ മാറ്റങ്ങളോടെയാണ് മന്ത്രിസഭ അംഗീകരിച്ചത്. കൃഷിഭൂമി ഏറ്റെടുക്കുമ്പോള്‍ കമ്പോളവിലയുടെ നാലിരട്ടിയായിരിക്കും നഷ്ടപരിഹാരം നല്‍കുക. നേരത്തെ ആറിരട്ടി നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നു. ഗ്രാമത്തിലായാലും നഗരത്തിലായാലും നഷ്ടപരിഹാരം രണ്ടിരട്ടി നല്‍കാനായിരുന്നു കരടിലെ ശുപാര്‍ശ.
പൊതു ആവശ്യത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് പുതിയ ബില്‍ അധികാരം നല്‍കുന്നുവെങ്കിലും ദേശീയസുരക്ഷ, ദേശീയദുരന്തം എന്നിവ കണക്കിലെടുത്ത് മാത്രമേ ഈ വകുപ്പ് ഉപയോഗിക്കാന്‍ കഴിയൂ. ഏറ്റെടുക്കുന്ന ഭൂമി ഈ ആവശ്യങ്ങള്‍ക്കല്ല ഉപയോഗിക്കുന്നതെങ്കില്‍ ഉടമകള്‍ക്ക് തിരിച്ച് നല്‍കേണ്ടതില്ല. പകരം സംസ്ഥാന ഭൂമി അതോറിറ്റിക്ക് സ്ഥലം ഏറ്റെടുക്കാന്‍ വ്യവസ്ഥയുണ്ട്. പൊതുആവശ്യത്തിന് നൂറ് ഏക്കറിലധികം ഭൂമി സ്വകാര്യ കമ്പനിക്ക് ആവശ്യമായി വരുന്നപക്ഷം സര്‍ക്കാര്‍ ഈ ഭൂമി ഏറ്റെടുത്ത് നല്‍കണമെന്നും വ്യവസ്ഥയുണ്ട്. ബഹുവിളകള്‍ ഉള്ള ജലസേചനസൗകര്യമുള്ള ഭൂമി ഒരിക്കലും ഏറ്റെടുക്കരുതെന്ന മുന്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കാനും വ്യവസ്ഥയുണ്ട്. റോഡ്, റെയില്‍വേ, ഹൈവേ നിര്‍മാണം, ജലസേചനം എന്നിവയ്ക്കായി ഇത്തരം ഭൂമികളും ഏറ്റെടുക്കാമെന്നാണ് പുതിയ ബില്ലിലെ നിര്‍ദേശം. എന്നാല്‍ , ഏറ്റെടുക്കുന്ന പരിമിതമായ ഭൂമിക്ക് തുല്യമായ ഭൂമി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഏറ്റെടുക്കുന്ന ഇത്തരം ഭൂമിക്ക് പരിധി നിശ്ചയിക്കാനും ബില്‍ വ്യവസ്ഥചെയ്യുന്നു.
ദേശാഭിമാനി 060911
നീണ്ട കാത്തിരിപ്പിന് ശേഷം ഭൂമി ഏറ്റെടുക്കല്‍ നിയമം പാര്‍ലമെന്റില്‍ ബുധനാഴ്ച അവതരിപ്പിക്കും. തിങ്കളാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ബില്ലിന് അംഗീകാരം നല്‍കി. ഗ്രാമവികസനമന്ത്രി ജയ്റാം രമേഷാണ് ബില്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചത്. 1894 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന് പകരമായാണ് പുതിയ ബില്‍ . മന്ത്രാലയം സമര്‍പ്പിച്ച നാഷണല്‍ ലാന്‍ഡ് അക്വിസിഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ് എന്ന പേരിലുള്ള ബില്‍ ചില്ലറ മാറ്റങ്ങളോടെയാണ് മന്ത്രിസഭ അംഗീകരിച്ചത്.
ReplyDelete