രാജീവ്ഗാന്ധി വധക്കേസില്‍ മൂന്നുപേരുടെ വധശിക്ഷ ജീവപര്യന്തമാക്കുന്നത് തനിക്ക് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് കേസ് അന്വേഷിച്ച ഡി ആര്‍ കാര്‍ത്തികേയന്‍ . 20 വര്‍ഷം നീണ്ട കേസിന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു കാര്‍ത്തികേയന്‍ . വധശിക്ഷ നടപ്പാക്കുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കുന്ന കാര്യം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റവാളികളോട് വ്യക്തിപരമായ വിദ്വേഷമില്ല. ഇനി എല്ലാം സര്‍ക്കാരിന്റെ കടമയാണെന്ന് കാര്‍ത്തികേയന്‍ പറഞ്ഞു.
1991 മെയ് 21ന് രാജീവ്ഗാന്ധി കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് പ്രത്യേകാന്വേഷണ സംഘത്തിന്റെ നേതൃത്വം സിബിഐ ഡയറക്ടറായിരുന്ന കാര്‍ത്തികേയന്‍ ഏറ്റെടുത്തത്. 1992 മെയ് 20ന് 41 പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ , കേസിന്റെ വിചാരണയും ശിക്ഷപ്രഖ്യാപിക്കലും നീണ്ടുപോയി.പ്രതികള്‍ 20 കൊല്ലമായി ജയിലിലാണെന്നും അവരുടെ ദയാഹര്‍ജി പരിഗണിക്കാന്‍ 11 വര്‍ഷമെടുത്തെന്നും അദ്ദേഹം സൂചിപ്പിച്ചു. എല്‍ടിടിഇക്കാരായ മുരുകന്‍ , ശാന്തന്‍ , പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സെപ്തംബര്‍ ഒമ്പതിന് നടപ്പാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ , ഇവരുടെ വധശിക്ഷ നടപ്പാക്കുന്നത് മദ്രാസ് ഹൈക്കോടതി എട്ട് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തു. പ്രതികളുടെ ദയാഹര്‍ജി വീണ്ടും പരിഗണിക്കാന്‍ തമിഴ്നാട് നിയമസഭ രാഷ്ട്രപതി പ്രതിഭ പാട്ടീലിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
deshabhimani 060911

ReplyDelete