ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിലെ അമൂല്യശേഖരം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് വിദഗ്ധസമിതി. സമ്പത്ത് തിട്ടപ്പെടുത്താന്‍ സി-ഡിറ്റ് തയ്യാറാക്കിയ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്നും വിദഗ്ധസമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞു. സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയത് വെറും വാഗ്ദാനം മാത്രമാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. ക്ഷേത്രത്തിനായി ആവശ്യമായതെല്ലാം ചെയ്തുവെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിനെതിരെ വിദഗ്ധസമിതിയുടെ രൂക്ഷമായ വിമര്‍ശനം. സുരക്ഷയ്ക്കായി സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രം തീവ്രവാദി ആക്രമണമടക്കമുള്ള ഭീഷണി നേരിടുന്നുണ്ടെന്ന് സമിതി മുന്നറിയിപ്പ് നല്‍കി. തീപിടിത്തം, തുരങ്കം നിര്‍മിച്ച് നിലവറയില്‍ കടന്നുള്ള മോഷണം എന്നിവയ്ക്കുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എന്നാല്‍ , ഇത് തടയാന്‍ അത്യാധുനിക സുരക്ഷസന്നാഹം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. സുരക്ഷാവീഴ്ച ബോധ്യപ്പെട്ടതിനാല്‍ സിആര്‍പിഎഫ് കാവല്‍ , സെന്‍സര്‍ നിരീക്ഷണം, മെറ്റല്‍ ഡിറ്റക്ടര്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള അത്യാധുനിക സുരക്ഷാക്രമീകരണങ്ങള്‍ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
അമൂല്യശേഖരം തിട്ടപ്പെടുത്തുന്നതിന് സി-ഡിറ്റ് തയ്യാറാക്കിയ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഡിജിറ്റല്‍ ആര്‍ക്കൈവ്സ് ഓഫ് ടെമ്പിള്‍ ആന്റിക്സ്(ഡാറ്റ) എന്ന പേരില്‍ ശേഖരം തിട്ടപ്പെടുത്താന്‍ സി-ഡിറ്റ് വിശദമായ പദ്ധതി തയ്യാറാക്കിയിരുന്നു. സി-ഡിറ്റ് ഡയറക്ടര്‍ ഡോ. ബാബു ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒമ്പത് അംഗസംഘമാണ് പദ്ധതി തയ്യാറാക്കിയത്. രണ്ടര കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിച്ചത്. ഉപകരണങ്ങള്‍ വാങ്ങി എത്രയും വേഗം തിട്ടപ്പെടുത്തല്‍ തുടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ , സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയില്ല. ഇക്കാര്യം സി-ഡിറ്റ് വിദഗ്ധ സമിതിയെ അറിയിച്ചു. തിട്ടപ്പെടുത്തല്‍ രീതിയുടെ മാതൃക ആഗസ്ത് 18ന് വിദഗ്ധസമിതിക്കു മുമ്പാകെ അവതരിപ്പിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാല്‍ സി-ഡിറ്റ് പിന്മാറിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. സ്വത്ത് തിട്ടപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടില്ലെന്ന് കാണിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ വിദഗ്ധസമിതിയെ രേഖാമൂലം അറിയിച്ചതിനെത്തുടര്‍ന്ന് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടേണ്ടി വന്നു. പദ്ധതിക്ക് സര്‍ക്കാര്‍ തുരങ്കം വച്ചിരുന്നില്ലെങ്കില്‍ തിട്ടപ്പെടുത്തല്‍ ആരംഭിക്കാന്‍ കഴിയുമായിരുന്നു. സര്‍ക്കാര്‍ നിസ്സഹകരണം മൂലമാണ് തിട്ടപ്പെടുത്തല്‍ നടപടികള്‍ അനന്തമായി നീളുന്നത്. സാമ്പത്തികസഹായം നല്‍കാമെന്ന് സര്‍ക്കാര്‍ മുമ്പ് പറഞ്ഞിരുന്നെങ്കിലും അതിനും തയ്യാറായിട്ടില്ല.
(വിജയ്)
deshabhimani 220911
ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിലെ അമൂല്യശേഖരം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് വിദഗ്ധസമിതി. സമ്പത്ത് തിട്ടപ്പെടുത്താന്‍ സി-ഡിറ്റ് തയ്യാറാക്കിയ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്നും വിദഗ്ധസമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ReplyDelete