Monday, September 12, 2011

മോഡിക്കെതിരെയുള്ള അന്വേഷണം വിചാരണകോടതിക്ക്

എഹ്സാന്‍ ജഫ്രി കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്കിനെക്കുറിച്ചുള്ള വിശദമായ അന്വേഷണം വിചാരണക്കോടതിക്ക് തീരുമാനിക്കാവുന്നതാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അമികസ് ജൂറിയുടെ റിപ്പോര്‍ട്ട് വിചാരണകോടതിക്ക് കൈമാറണം. ജസ്റ്റിസ് ഡി കെ ജയിന്‍ നേതൃതം കൊടുക്കുന്ന പ്രത്യേക ബെഞ്ചിന്റെയാണ് ഉത്തരവ്.

പ്രത്യേക അന്വേഷണസംഘം നല്‍കിയ റിപ്പോര്‍ട്ടുകളിലെ പൊരുത്തക്കേടുകളെ തുടര്‍ന്നാണ് കോടതി അമികസ് ജൂറിയെ ചുമതലപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ എംപിയായിരുന്ന എഹ്സാന്‍ ജഫ്രി കൊല്ലപ്പെട്ട സംഭവത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയാണ് പരാതി കൊടുത്തിരുന്നത്.ഗുജറാത്ത് കൂട്ടക്കൊലയില്‍ നരേന്ദ്രമോഡിയുടെ പങ്ക് അന്വേഷണസംഘം ആവശ്യമായ രീതിയില്‍ പരിഗണിച്ചില്ലെന്നായിരുന്നു ജഫ്രിയുടെ ഭാര്യ സാകിയ പരാതിയില്‍ പറഞ്ഞത്. ഇതേത്തുടര്‍ന്നാണ് മോഡിയുടെ പങ്കും അന്വേഷണത്തിലുള്‍പ്പെടുത്തണമോയെന്ന് നിശ്ചയിക്കാന്‍ സുപ്രീം കോടതി വിചാരണകോടതിയോട് നിര്‍ദേശിച്ചത്. പരാതിക്കാരെ അറിയിക്കാതെ കേസ് അവസാനിപ്പിക്കരുതെന്നും കോടതി ഉത്തരവിലുണ്ട്.

deshabhimani news

1 comment:

  1. എഹ്സാന്‍ ജഫ്രി കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്കിനെക്കുറിച്ചുള്ള വിശദമായ അന്വേഷണം വിചാരണക്കോടതിക്ക് തീരുമാനിക്കാവുന്നതാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അമികസ് ജൂറിയുടെ റിപ്പോര്‍ട്ട് വിചാരണകോടതിക്ക് കൈമാറണം. ജസ്റ്റിസ് ഡി കെ ജയിന്‍ നേതൃതം കൊടുക്കുന്ന പ്രത്യേക ബെഞ്ചിന്റെയാണ് ഉത്തരവ്.

    ReplyDelete