കര്‍ണാടകത്തില്‍ ബിജെപി മന്ത്രിസഭയിലെ ഒരംഗംകൂടി ക്രിമിനല്‍നിയമനടപടിയില്‍ കുടുങ്ങുന്നു. വനംമന്ത്രി സി പി യോഗേശ്വറിനെതിരെ കമ്പനികാര്യ മന്ത്രാലയത്തിനു കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) നടത്തിയ അന്വേഷത്തെതുടര്‍ന്നാണ് നിയമനടപടിക്ക് ശുപാര്‍ശ ചെയ്തത്. യോഗീശ്വറിന്റെ പേരിലുള്ള മെഗാസിറ്റി ഡെവലപ്പേഴ്സ് ആന്‍ഡ് ബില്‍ഡേഴ്സിന്റെ (എംഡിബിഎല്‍) പേരില്‍ അനധികൃത ഇടപാടുകള്‍ നടത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
സത്യം കംപ്യൂട്ടേഴ്സ് കേസ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ജൂലൈ 30ന് എസ്എഫ്ഐഒ സമര്‍പ്പിച്ചിരുന്നു. ഇതിലാണ് എംഡിബിഎല്‍ മാനേജിങ് ഡയറക്ടറായ സി പി യോഗേശ്വറിനും സഹോദരന്‍ സി പി ഗംഗാധരേശ്വര്‍ ഉള്‍പ്പെടെയുള്ള കമ്പനിയുടെ ഡയറക്ടര്‍മാര്‍ക്കെതിരെയും നിയമനടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കബളിപ്പിക്കല്‍ , വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബംഗളൂരു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് (സിഐഡി) യോഗേശ്വറിനെതിരെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
deshabhimani 120911

ReplyDelete