Tuesday, September 20, 2011

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആധുനിക ലൈബ്രറി

കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ലൈബ്രറി പ്രവര്‍ത്തനസജ്ജമായി. മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോ നല്‍കിയ 15 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ഉദ്ഘാടനം ഈ മാസം നടത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍ . സംസ്ഥാനത്തെ ആദ്യ കംപ്യൂട്ടര്‍വല്‍കൃത ജയില്‍ ലൈബ്രറിയായിരിക്കുമിത്. ജില്ലാലൈബ്രറി കൗണ്‍സിലാണ് കംപ്യൂട്ടര്‍ നല്‍കിയത്.

തടവുകാരുടെ മാനസിക പരിവര്‍ത്തനത്തിനുള്ള വേദിയാക്കി ലൈബ്രറിയെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് വെല്‍ഫെയര്‍ ഓഫീസര്‍ മുകേഷിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ലൈബ്രറികൗണ്‍സിലിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഇവിടെ പുസ്തകം വാങ്ങുന്നത്. ഒമ്പതിനായിരത്തോളം പുസ്തകമുണ്ട്. ലൈബ്രറിയില്‍ സൗകര്യമില്ലാത്തതിനാല്‍ പത്രവായന ഓരോ ബ്ലോക്കിലാണ്. പത്ത് ബ്ലോക്കിലേക്കും രാവിലെ പത്രങ്ങളെത്തിക്കും. പുതിയ കെട്ടിടത്തില്‍ വിശാലമായ വായനമുറിയും ഒരുക്കും.

deshabhimani 200911

1 comment:

  1. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ലൈബ്രറി പ്രവര്‍ത്തനസജ്ജമായി. മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോ നല്‍കിയ 15 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ഉദ്ഘാടനം ഈ മാസം നടത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍ . സംസ്ഥാനത്തെ ആദ്യ കംപ്യൂട്ടര്‍വല്‍കൃത ജയില്‍ ലൈബ്രറിയായിരിക്കുമിത്. ജില്ലാലൈബ്രറി കൗണ്‍സിലാണ് കംപ്യൂട്ടര്‍ നല്‍കിയത്.

    ReplyDelete