Tuesday, September 13, 2011

ഐസിയുവില്‍ കിടത്തിയില്ല; കൃത്രിമശ്വാസം നല്‍കാന്‍ കൂട്ടിരിപ്പുകാരനെ ഏല്‍പ്പിച്ചു

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ എത്തിയിട്ടും ഐസിയുവില്‍ കിടത്താതെ വാര്‍ഡിലാക്കുകയും കൃത്രിമശ്വാസം നല്‍കാന്‍ കൂട്ടിരിപ്പുകാരനെ ഏല്‍പ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് രോഗി മരിച്ചു. വാഹനാപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ ഒഡീഷ സ്വദേശി സീട്ടു(18)വിന്റെ ജീവനാണ് ആശുപത്രിയിലെ അനാസ്ഥയില്‍ പൊലിഞ്ഞത്. കൃത്രിമശ്വാസം നല്‍കവെ കൂട്ടിരിപ്പുകാരന്‍ ഉറങ്ങിപ്പോകുന്നതും ഉപകരണത്തിന്റെ പ്രവര്‍ത്തനം മുടങ്ങി രോഗി മരിക്കുന്നതും ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ജീവനക്കാരന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ ചാനല്‍ തിങ്കളാഴ്ച കാണിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ചെങ്ങന്നൂരിലെ ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സീട്ടുവിനെ ആറിന് രാത്രിയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിലായിരുന്ന രോഗിയെ ഏഴിന് രാവിലെ ആശുപത്രി അധികൃതര്‍ വാര്‍ഡിലേക്കുമാറ്റി. കൃത്രിമശ്വാസം നല്‍കാന്‍ വെന്റിലേറ്റര്‍ ഒഴിവില്ലാത്തതുകൊണ്ടാണ് വാര്‍ഡിലേക്കു മാറ്റിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. രോഗിയെ ചികിത്സിക്കാന്‍ രണ്ടു ഹൗസ്സര്‍ജന്മാരെയും ഒരു നേഴ്സിങ് അസിസ്റ്റന്റിനെയും നിയോഗിച്ചിരുന്നതായി സൂപ്രണ്ട് ടി ജി തോമസ് പറഞ്ഞു. ഇവരുടെ വീഴ്ചയുണ്ടോയെന്ന് പരിശോധിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.

deshabhimani 130911

2 comments:

  1. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ എത്തിയിട്ടും ഐസിയുവില്‍ കിടത്താതെ വാര്‍ഡിലാക്കുകയും കൃത്രിമശ്വാസം നല്‍കാന്‍ കൂട്ടിരിപ്പുകാരനെ ഏല്‍പ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് രോഗി മരിച്ചു. വാഹനാപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ ഒഡീഷ സ്വദേശി സീട്ടു(18)വിന്റെ ജീവനാണ് ആശുപത്രിയിലെ അനാസ്ഥയില്‍ പൊലിഞ്ഞത്. കൃത്രിമശ്വാസം നല്‍കവെ കൂട്ടിരിപ്പുകാരന്‍ ഉറങ്ങിപ്പോകുന്നതും ഉപകരണത്തിന്റെ പ്രവര്‍ത്തനം മുടങ്ങി രോഗി മരിക്കുന്നതും ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ജീവനക്കാരന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ ചാനല്‍ തിങ്കളാഴ്ച കാണിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

    ReplyDelete
  2. വാര്‍ത്തയുടെ മറ്റൊരു വശം. http://www.blog.aneez.in/2011/09/blog-post_13.html

    ReplyDelete