അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്ക് അനുമതി നല്‍കരുതെന്ന് പശ്ചിമഘട്ട മലനിരകളെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച ഡോ. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. പശ്ചിമഘട്ട മലനിരകളില്‍ പരമാവധി പത്ത് മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാവുന്ന ചെറുകിട പദ്ധതികള്‍മാത്രമേ അനുവദിക്കാവൂ എന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്തു. ഈ നിര്‍ദേശങ്ങള്‍ കേന്ദ്രം അംഗീകരിച്ചാല്‍ അതിരപ്പിള്ളിക്കു പുറമെ കര്‍ണാടകത്തിലെ ഗുണ്ട്യാ ജലവൈദ്യുത പദ്ധതിയും തകിടം മറിയും.
ജയറാം രമേശ് പരിസ്ഥിതി മന്ത്രിയായിരുന്ന കാലത്താണ് പശ്ചിമഘട്ട മലനിരകളെക്കുറിച്ച് പഠിക്കാന്‍ ഗാഡ്ഗില്‍ സമിതിയെ നിയോഗിച്ചത്. കേന്ദ്രം തുടക്കത്തില്‍ പരിസ്ഥിതി അനുമതി നല്‍കിയ അതിരപ്പിള്ളി പദ്ധതിയും ജയറാം രമേശ് പ്രത്യേക താല്‍പ്പര്യമെടുത്ത് ഗാഡ്ഗില്‍ സമിതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. അതിരപ്പിള്ളി പദ്ധതി വരുന്നത് മേഖലയ്ക്ക് വലിയ തോതില്‍ പരിസ്ഥിതി നഷ്ടം വരുത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിരപ്പിള്ളിയിലെയും വാഴച്ചാലിലെയും പുഴയോരകാടുകളുടെ നിലനില്‍പ്പ് പദ്ധതി അപകടത്തിലാക്കും. ചാലക്കുടിപ്പുഴയിലെ അത്യപൂര്‍വ മത്സ്യസമ്പത്തിനെയും ദോഷകരമായി ബാധിക്കും. പദ്ധതിക്ക് താഴെയുള്ള പ്രദേശങ്ങളിലെ കുടിവെള്ള വിതരണവും ജലസേചന പ്രവര്‍ത്തനങ്ങളും ഭാഗികമായി തടസ്സപ്പെടും- റിപ്പോര്‍ട്ടില്‍ പറഞ്ഞു.
പശ്ചിമഘട്ട മലനിരകളെ മൂന്ന് മേഖലയായി ഗാഡ്ഗില്‍ സമിതി വിഭജിച്ചിട്ടുണ്ട്. ഒന്ന്, അതീവപ്രാധാന്യത്തോടെ സംരക്ഷിക്കേണ്ട മേഖല. രണ്ട്, വനമേഖല. മൂന്ന്, പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖല. അതിരപ്പിള്ളി ഉള്‍പ്പെടെ 18 പ്രദേശങ്ങളെ അതീവ പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ട മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇത്തരത്തില്‍ ജൈവസംരക്ഷണത്തിന് മേഖല നിര്‍ദേശിച്ചിട്ടില്ല. പശ്ചിമഘട്ടത്തില്‍ ഒരിടത്തും ജനിതകമാറ്റം വരുത്തിയ വിളകളുടെ പരീക്ഷണമോ ഉപയോഗമോ പാടില്ലെന്നും പശ്ചിമഘട്ടം പത്തുവര്‍ഷത്തിനകം വിഷമുക്തമാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനായി മേഖലയില്‍ പത്തുവര്‍ഷത്തിനകം രാസവളവും കീടനാശിനിയും ഉപയോഗിക്കുന്നത് ഒഴിവാക്കണം. അതീവപ്രാധാന്യ മേഖലയില്‍ മൂന്നുവര്‍ഷത്തിനകം കീടനാശിനികളും അഞ്ചുവര്‍ഷത്തിനകം രാസവളങ്ങളുടെ ഉപയോഗവും ഇല്ലാതാക്കണം. വനമേഖലയില്‍ അഞ്ചുവര്‍ഷത്തിനകവും പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലകളില്‍ പത്തുവര്‍ഷത്തിനകവും കീടനാശിനി പ്രയോഗം ഇല്ലാതാക്കണം. രണ്ട് മേഖലയിലും എട്ടുവര്‍ഷത്തിനകം രാസവള പ്രയോഗവും ഉപേക്ഷിക്കണം. പശ്ചിമഘട്ട മലനിരകളില്‍ ഒരുവിധ ഖനന പ്രവര്‍ത്തനങ്ങളും അനുവദിക്കരുത്. നിലവിലുള്ള ഖനികള്‍ അഞ്ചുവര്‍ഷത്തിനകം അടച്ചുപൂട്ടണം. കേരളത്തിലെ മണലൂറ്റും ക്വാറി പ്രവര്‍ത്തനങ്ങളും അഞ്ചുവര്‍ഷത്തിനകം ഇല്ലാതാക്കണം- റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.
പശ്ചിമഘട്ട മേഖലയിലെ പാരിസ്ഥിതിക പ്രശ്നങ്ങളില്‍ തീരുമാനമെടുക്കുന്നതിന് സംസ്ഥാനങ്ങളിലും കേന്ദ്രതലത്തിലും പ്രത്യേക അതോറിറ്റികള്‍ രൂപീകരിക്കണമെന്നും സമിതി ശുപാര്‍ശചെയ്തു.
ഗാഡ്ഗില്‍ കമ്മിറ്റി തീരുമാനത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം- എ കെ ബാലന്‍
പാലക്കാട്: അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നിഷേധിച്ച ഗാഡ്ഗില്‍ കമ്മിറ്റി തീരുമാനത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് മുന്‍ വൈദ്യുതി മന്ത്രി എ കെ ബാലന്‍ പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയുടെ പരിസ്ഥിതി പ്രശ്നത്തില്‍ വിദഗ്ധ അഭിപ്രായത്തിന് ഗാഡ്ഗില്‍ കമ്മിറ്റിക്ക് മുമ്പാകെ അയച്ചത് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷാണ്. ഇതിന്റെ വിധി എന്തായിരിക്കുമെന്ന് നേരത്തെ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. മൂന്നു തവണ അനുമതി ലഭിച്ച പദ്ധതിയാണ് ഗാഡ്ഗില്‍ കമ്മിറ്റി ശരിയല്ലെന്ന് പറഞ്ഞിരിക്കുന്നത്. ഗാഡ്ഗില്‍ കമ്മിറ്റിയുടെ തീരുമാനം ശരിവയ്ക്കുകയാണെങ്കില്‍ കേന്ദ്ര പരിസ്ഥിതി വകുപ്പ് പിരിച്ചുവിടണം.
പിണറായി വിജയനും ആര്യാടന്‍ മുഹമ്മദും മുമ്പ് മന്ത്രിയായിരുന്ന അവസരത്തിലും കഴിഞ്ഞ തവണ താന്‍ മന്ത്രിയായിരുന്ന അവസരത്തിലുമാണ് അതിരപ്പിള്ളി പദ്ധതിക്ക് അനുമതി ലഭിച്ചത്. എല്ലാ കടമ്പകളും കടന്ന് പദ്ധതിയുടെ ടെന്‍ഡര്‍ നടപടിപൂര്‍ത്തിയാക്കി കരാര്‍ നല്‍കിയശേഷമാണ് ഇല്ലാത്ത പരിസ്ഥിതി പ്രശ്നം കൃത്രിമമായി ഉണ്ടാക്കി പദ്ധതിയെ അട്ടിമറിക്കാന്‍ ഗൂഢശ്രമം നടത്തിയത്. ഇതിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേര് പോലും ദുരുപയോഗം ചെയ്തു. ഇതാണ് സമീപനമെങ്കില്‍ കേരളത്തില്‍ ഒരു ജലവൈദ്യുത പദ്ധതിപോലും ഉണ്ടാവില്ല. നിര്‍ദ്ദിഷ്ട പദ്ധതി പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുമെങ്കില്‍ അവിടെ നിലവിലുള്ള അപ്പര്‍ ഷോളയാര്‍ , ലോവര്‍ ഷോളയാര്‍ , പെരിങ്ങല്‍കുത്ത് പദ്ധതികള്‍ പൊളിക്കേണ്ടിവരും. ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തനമാണ് ഈ നടപടിയിലൂടെ പാഴായിപ്പോവുന്നതെന്നും എ കെ ബാലന്‍ പറഞ്ഞു.
deshabhimani 070911
അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്ക് അനുമതി നല്‍കരുതെന്ന് പശ്ചിമഘട്ട മലനിരകളെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച ഡോ. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. പശ്ചിമഘട്ട മലനിരകളില്‍ പരമാവധി പത്ത് മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാവുന്ന ചെറുകിട പദ്ധതികള്‍മാത്രമേ അനുവദിക്കാവൂ എന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്തു. ഈ നിര്‍ദേശങ്ങള്‍ കേന്ദ്രം അംഗീകരിച്ചാല്‍ അതിരപ്പിള്ളിക്കു പുറമെ കര്‍ണാടകത്തിലെ ഗുണ്ട്യാ ജലവൈദ്യുത പദ്ധതിയും തകിടം മറിയും.
ReplyDelete