കണ്ണൂര്‍ : ഗുജറാത്ത് വികസനവും ക്രമസമാധാനവും പൊള്ളയാണെന്ന് പ്രശസ്ത നര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമായ മല്ലിക സാരാഭായ് പറഞ്ഞു. വനിതാ വികസന കോര്‍പറേഷന്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മല്ലിക മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
പത്തുവര്‍ഷം മുമ്പുണ്ടായ സ്വാതന്ത്ര്യവും ജീവിതസാഹചര്യവുംഇന്ന് ഗുജറാത്തിലില്ല. സാധാരണക്കാര്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷിതത്വമില്ല. സന്ധ്യമയങ്ങിയാല്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാനാകില്ല. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും സ്ഥിതി പരിതാപകരമാണ്. പല ഗ്രാമങ്ങളിലും കുടിവെള്ളം ലഭിക്കാന്‍ കിലോമീറ്റര്‍ താണ്ടണം. മുസ്ലിം സമുദായം മാത്രമല്ല പീഡനമനുഭവിക്കുന്നത്. മറ്റുള്ളവരുടെ അവസ്ഥയും മോശമാണ്. ദളിത് ഗ്രാമങ്ങളില്‍ അയിത്തം നടമാടുന്നു. മോഡിയുടെ നേതൃത്വത്തില്‍ സ്വേഛാധിപത്യഭരണമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു.
മോഡിയുടെ സദ്ഭാവന ഉപവാസം രാഷ്ട്രീയ സര്‍ക്കസാണ്. മോഡിക്കോ ഗുജറാത്ത് സര്‍ക്കാരിനോ ഒരു മാറ്റവും വന്നിട്ടില്ല. ഗുജറാത്ത് കലാപക്കേസില്‍ കക്ഷി ചേരാനുള്ള ശ്രമം തകര്‍ക്കാന്‍ അഭിഭാഷകന് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തു. ഗുജറാത്ത് രഹസ്യാന്വേഷണ വിഭാഗം മേധാവി ആര്‍ ബി ശ്രീകുമാറിനോട് അഭിഭാഷകന് പണം നല്‍കാന്‍ മോഡി നേരിട്ട് നിര്‍ദേശിച്ചു. സര്‍ക്കാരിനെതിരെയുള്ള കേസ് ഇല്ലാതാക്കാന്‍ ജൂനിയര്‍ വക്കീലിന് പത്തു ലക്ഷം രൂപ നല്‍കാന്‍ പോലും മോഡി തയാറായി. സ്ത്രീപീഡനക്കേസില്‍ ഉള്‍പ്പെട്ട മന്ത്രിമാര്‍ രാജിവയ്ക്കുംവരെ പ്രക്ഷോഭം നടത്താന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് മല്ലിക സാരാഭായി പറഞ്ഞു. കേരളം പോലുള്ള സംസ്ഥാനത്ത് സ്ത്രീപീഡനക്കാരും അഴിമതിക്കാരും മന്ത്രിമാരാകുന്നത് നാണക്കേടാണ്. ഇത്തരക്കാര്‍ രാജിവച്ചുപോകുന്നില്ലെങ്കില്‍ പുറത്താക്കാന്‍ ജനം സംഘടിക്കണം-അവര്‍ പറഞ്ഞു.
deshabhimani 210911
ഗുജറാത്ത് വികസനവും ക്രമസമാധാനവും പൊള്ളയാണെന്ന് പ്രശസ്ത നര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമായ മല്ലിക സാരാഭായ് പറഞ്ഞു. വനിതാ വികസന കോര്‍പറേഷന്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മല്ലിക മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ReplyDelete