അപകടത്തിലുംമറ്റും പെടുന്നവരെ പ്രഥമശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിക്കുന്നതില്‍ തിരുവനന്തപുരം ജില്ലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിവരുന്ന 108 ആംബുലന്‍സ് പദ്ധതി അട്ടിമറിക്കുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷത്തിലേറെ ഫലപ്രദമായി നടപ്പാക്കിയ പദ്ധതിയുടെ സേവനം ഇനി നാമമാത്രമാകുമെന്ന് കമ്പനി അധികൃതര്‍തന്നെ വാര്‍ത്താകുറിപ്പില്‍ സമ്മതിക്കുന്നു.
അത്യാഹിതം നടക്കുന്ന സ്ഥലങ്ങളിലേക്ക് നിമിഷാര്‍ധം അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സ് എത്തി പ്രഥമശുശ്രൂഷയ്ക്ക് ശേഷം ആശുപത്രികളിലെത്തിക്കുന്നതാണ് സംവിധാനം. ഈ ആംബുലന്‍സില്‍ പരിശീലനം ലഭിച്ച ഒരു മെയില്‍ നഴ്സും ജീവന്‍രക്ഷാ ഉപകരണങ്ങളും മരുന്നും മറ്റു സംവിധാനങ്ങളും ഉണ്ടാകും. ജില്ലയില്‍ 25 അത്യാധുനിക ആംബുലന്‍സുകള്‍ ഉള്ളതിനാല്‍ അപകടസ്ഥലങ്ങളിലേക്ക് നിമിഷാര്‍ധങ്ങള്‍ക്കുള്ളില്‍ എത്തിയിരുന്നു. ഒരു ആംബുലന്‍സിന് പ്രതിമാസം 98,900 രൂപ വീതമാണ് സര്‍ക്കാര്‍ നല്‍കുന്നത്. കൂടാതെ ഓരോ വര്‍ഷം കഴിയുന്തോറും 10 ശതമാനം തുക ആംബുലന്‍സൊന്നിന് അധികം നല്‍കാന്‍ വ്യവസ്ഥയുണ്ട്. ഇങ്ങിനെ വന്‍ തുക നല്‍കി നടത്തുന്ന സര്‍വീസ് പരിമിതപ്പെടുത്തുമെന്നാണ് കമ്പനി പത്രക്കുറിപ്പ്. മേലില്‍ ഈ സര്‍വീസിന് പൊലീസ് വാഹനങ്ങള്‍ , ഫയര്‍ സര്‍വീസ് ആംബുലന്‍സുകള്‍ , സ്വകാര്യ ആംബുലന്‍സുകള്‍ എന്നിവയുടെ സഹായം ലഭ്യമാക്കുമെന്നാണ് പറയുന്നത്. എന്നാല്‍ , ഈ വാഹനങ്ങളില്‍ ഒരുവിധ പ്രഥമശുശ്രൂഷാ സംവിധാനവുമില്ല. പരിശീലനം ലഭിച്ച നേഴ്സുമാരുടെ സേവനവും ലഭിക്കില്ല. പദ്ധതി വിഭാവനംചെയ്ത ലക്ഷ്യം അട്ടിമറിക്കപ്പെടുന്നുവെന്ന് ഇതിലൂടെ വ്യക്തം.
ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെട്ട ഈ പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കാന്‍ മുന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. എന്നാല്‍ , തിരുവനന്തപുരം ജില്ലയില്‍ പദ്ധതി നടപ്പാക്കുന്ന "സികില്‍സ" പദ്ധതി ഹൈക്കോടതിയെ സമീപിച്ചതിനാല്‍ ഇത് അട്ടിമറിക്കപ്പെട്ടു. ഭരണമാറ്റത്തോടെ ഈ കമ്പനി സര്‍ക്കാരില്‍ പിടിമുറുക്കി. മറ്റ് ജില്ലകളില്‍ കെല്‍ട്രോണിന് പദ്ധതി നടപ്പാക്കാന്‍ മുന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ഇത് അട്ടിമറിച്ച് ഇതേ കമ്പനിക്ക് നല്‍കാന്‍ തീരുമാനിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സേവനം പരിമിതപ്പെടുത്തിക്കൊണ്ടുള്ള പത്രക്കുറിപ്പ് പുറത്തിറക്കിയത്. രണ്ടാംഘട്ടമായി ആലപ്പുഴ ജില്ലയില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതിനായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് വാങ്ങിയ 25 ആംബുലന്‍സ് വിവിധ ജില്ലകളില്‍നിന്ന് ആലപ്പുഴയിലെത്തിച്ചിട്ടുണ്ട്.
deshabhimani 241011
അപകടത്തിലുംമറ്റും പെടുന്നവരെ പ്രഥമശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിക്കുന്നതില്‍ തിരുവനന്തപുരം ജില്ലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിവരുന്ന 108 ആംബുലന്‍സ് പദ്ധതി അട്ടിമറിക്കുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷത്തിലേറെ ഫലപ്രദമായി നടപ്പാക്കിയ പദ്ധതിയുടെ സേവനം ഇനി നാമമാത്രമാകുമെന്ന് കമ്പനി അധികൃതര്‍തന്നെ വാര്‍ത്താകുറിപ്പില്‍ സമ്മതിക്കുന്നു.
ReplyDelete