കുസാറ്റില്‍ ബിടെക് പ്രവേശന ക്രമക്കേടിനെതുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം നേരിടുന്ന മുന്‍ രജിസ്ട്രാറെ തല്‍സ്ഥാനത്ത് പുനരവരോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. 2007ല്‍ ക്യാറ്റ് പരീക്ഷ വിജയിച്ച അര്‍ഹരായ പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ബിടെക് പ്രവേശനം നിഷേധിച്ചതിന്റെപേരില്‍ രജിസ്ട്രാര്‍ സ്ഥാനത്തുനിന്ന് നീക്കിയ ഡോ. എ രാമചന്ദ്രനെയാണ് വീണ്ടും നിയമിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും വ്യാപക പരാതിയെ തുടര്‍ന്ന് റിട്ട. ജസ്റ്റിസ് പി എസ് ദിവാകരനെ ഏകാംഗ കമീഷനായി അന്വേഷണത്തിന് സിന്‍ഡിക്കറ്റ് നിയമിച്ചു. കമീഷന്‍ സാക്ഷിവിസ്താരവും തെളിവെടുപ്പും നടത്തി ഡോ. രാമചന്ദ്രനെ രജിസ്ട്രാര്‍സ്ഥാനത്തുനിന്ന് മാറ്റുകയുംചെയ്തു. തുടരന്വേഷണം നടന്നുകൊണ്ടിരിക്കെ ആരോപണവിധേയനായ വ്യക്തിയെ വീണ്ടും രജിസ്ട്രാറാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ദുരൂഹതയുണ്ടെന്നും ആക്ഷേപമുണ്ട്. രജിസ്ട്രാറെ നിയമിക്കാനുള്ള പൂര്‍ണാധികാരം സര്‍വകലാശാല സിന്‍ഡിക്കറ്റിനാണെന്നിരിക്കെ ഈ അധികാരം ചോദ്യംചെയ്യുന്ന സര്‍ക്കാര്‍ ഇടപെടലുകള്‍ സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന ആക്ഷേപവും ശക്തമാണ്.
സിന്‍ഡിക്കറ്റ് തീരുമാനപ്രകാരം നീക്കംചെയ്ത വ്യക്തിയെ സിന്‍ഡിക്കറ്റിനോട് ആലോചിക്കാതെ വീണ്ടും നിയമിക്കാനാണ് നീക്കം. സാധാരണക്കാരായ വിദ്യാര്‍ഥികളുടെ മെറിറ്റ് അട്ടിമറിച്ചയാളെ രാഷ്ട്രീയസമ്മര്‍ദങ്ങളുടെ ഭാഗമായി സുപ്രധാന തസ്തികയില്‍ പുനര്‍നിയമിക്കുന്നത് സര്‍വകലാശാലയുടെ വിശ്വാസ്യതയെതന്നെ ചോദ്യംചെയ്യും. ഇക്കാര്യത്തില്‍ സിന്‍ഡിക്കറ്റുമായി ആലോചിക്കാതെ കുസാറ്റ് വൈസ് ചാന്‍സലര്‍ നടത്തുന്ന കരുനീക്കങ്ങള്‍ക്കെതിരെയും വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. യുജിസി പ്രതിനിധിയായിരുന്ന ഡോ. രാജന്‍ വര്‍ഗീസ് കഴിഞ്ഞ സിന്‍ഡിക്കറ്റിന്റെ കാലാവധി അവസാനിച്ചപ്പോള്‍ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഈ തസ്തിക ഒഴിച്ചിടണമെന്ന് കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ കോണ്‍ഗ്രസ് അധ്യാപക സംഘടനാനേതാവായ ഡോ. രാജന്‍ വര്‍ഗീസിനെ ഹൈക്കോടതി നിര്‍ദേശത്തെ മറിമകടന്ന് അതേ തസ്തികയിലേക്ക് സര്‍ക്കാര്‍ വീണ്ടും നിയമിച്ചു. കോടതി ഉത്തരവിനുപോലും വിലകല്‍പ്പിക്കാതെ രാഷ്ട്രീയപ്രേരിത നിയമനങ്ങളാണ് കുസാറ്റില്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്. വളഞ്ഞവഴിയിലൂടെ ആളെ തിരുകിക്കയറ്റി നിലവിലുള്ള സിന്‍ഡിക്കറ്റിനെ അട്ടിമറിക്കാനുള്ള നീക്കവും ശക്തമാണ്.
deshabhimani 241011
കുസാറ്റില്‍ ബിടെക് പ്രവേശന ക്രമക്കേടിനെതുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം നേരിടുന്ന മുന്‍ രജിസ്ട്രാറെ തല്‍സ്ഥാനത്ത് പുനരവരോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. 2007ല്‍ ക്യാറ്റ് പരീക്ഷ വിജയിച്ച അര്‍ഹരായ പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ബിടെക് പ്രവേശനം നിഷേധിച്ചതിന്റെപേരില്‍ രജിസ്ട്രാര്‍ സ്ഥാനത്തുനിന്ന് നീക്കിയ ഡോ. എ രാമചന്ദ്രനെയാണ് വീണ്ടും നിയമിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ReplyDelete