ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് റേഷന്‍കടവഴി നല്‍കുന്ന ഒരു രൂപ അരിക്ക് ഇടമലക്കുടിയിലെ ആദിവാസികള്‍ നല്‍കുന്നത് 11.50 രൂപ. 14.50 വിലയുള്ള മണ്ണെണ്ണക്ക് 24 രൂപ. 16 രൂപയുടെ പഞ്ചസാരക്ക് 26 രൂപ. സംസ്ഥാനത്തെ ആദ്യ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ ആദിവാസികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയിരുന്ന ചുമട്ടുകൂലി ആനുകൂല്യം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എടുത്തുകളഞ്ഞതിനെതുടര്‍ന്നാണ് ആദിവാസികള്‍ പട്ടിണിയിലായത്. മൂന്നാറില്‍ നിന്ന് ഒരു കിലോ സാധനം ഇടമലക്കുടിയിലെത്തിക്കാന്‍ 10 രൂപയാണ് ചെലവ്. ഇതില്‍ 9.50 രൂപ പെട്ടിമുടി മുതല്‍ ഇടമലക്കുടിവരെയുള്ള 22 കിലോമീറ്റര്‍ ദൂരം കീഴ്ക്കാംതൂക്കായ മലഞ്ചെരിവിലൂടെ തലച്ചുമടായി കൊണ്ടുപോകുന്നതിന്റെ ചുമട്ടുകൂലിയാണ്. മൂന്നാറില്‍ നിന്ന് പെട്ടിമുടി വരെ ജീപ്പില്‍ എത്തിച്ച് അവിടെ നിന്നാണ് കൊടും കാട്ടിനുള്ളിലൂടെയുള്ള തലച്ചുമട് ആരംഭിക്കുന്നത്.
മുന്‍ നിയമസഭാ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ ഇടമലക്കുടിയില്‍ രണ്ട് ദിവസം താമസിച്ച് ആദിവാസികളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി സര്‍ക്കാരിനെ അറിയിക്കുകയും റേഷന്‍സാധനങ്ങളുടെ ചുമട്ടുകൂലി സര്‍ക്കാര്‍ വഹിക്കുന്നതിന് തീരുമാനിക്കുകയും ഇതിന് ഫണ്ട് വകയിരുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സാധാരണ വിലയ്ക്ക് ആദിവാസികള്‍ക്ക് റേഷന്‍ വാങ്ങാനായി. എന്നാല്‍ തുടര്‍ന്ന് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ ചുമട്ടുകൂലിയിനത്തില്‍ തുക വകയിരുത്താന്‍ തയ്യാറായിട്ടില്ല. ഇടമലക്കുടിയില്‍ റേഷന്‍വിതരണം നടത്തുന്ന ഗിരിജന്‍ സഹകരണ സംഘം നിരവധി തവണ മന്ത്രിമാരെ സമീപിച്ചെങ്കിലും നിഷേധാത്മക മറുപടിയാണ് കിട്ടിയത്. തുടര്‍ന്ന് ചുമട്ടുകൂലികൂടി വിലയില്‍ ഉള്‍പ്പെടുത്താന്‍ സംഘം നിര്‍ബന്ധിതമായി. മൂന്നാറില്‍ നിന്ന് 40 കിലോമീറ്റര്‍ യാത്രചെയ്താലേ ഇടമലക്കുടിയിലെ ആദ്യകുടിയായ സൊസൈറ്റിക്കുടിയില്‍ എത്താന്‍ കഴിയൂ. ഇവിടെ വനത്തിലുള്ളില്‍ 28 കുടികളിലായാണ് 3500 ആദിവാസികള്‍ കഴിയുന്നത്. തമിഴ്നാട്ടിലെ വാല്‍പാറക്ക് സമീപമുള്ള മുളകുതറകുടിയാണ് ഏറ്റവും അകലെയുള്ളത്.
(കെ ജെ മാത്യു)
deshabhimani 091011

ReplyDelete