ബംഗളൂരു: ഗ്രാമങ്ങളില്‍ പ്രതിദിനം 26 രൂപ വരുമാനമുള്ളവര്‍ ദാരിദ്രരല്ലെന്ന് കണ്ടെത്തിയ ആസൂത്രണകമീഷന്‍ അംഗങ്ങള്‍ക്ക് കര്‍ണാടകത്തിലെ റെയ്ച്ചൂരിലേക്ക് സ്വാഗതം. ജില്ലയിലെ മൂന്നുഗ്രാമങ്ങളില്‍ പോഷകാഹാരക്കുറവും പകര്‍ച്ചവ്യാധിയുംമൂലം രണ്ടുവര്‍ഷത്തിനിടെ മരിച്ചത് 2600ലേറെ കുട്ടികള്‍ . ഇതില്‍ ആറുവയസ്സില്‍ താഴെയുള്ളവര്‍ 2011പേര്‍ . ആസൂത്രണകമീഷന്റെ കണക്കു പ്രകാരം, കുട്ടികളുടെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയാതെ തീരാക്കണ്ണീരിലായ ഇവിടുത്തെ ഗ്രാമീണര്‍ ദരിദ്രരല്ല കാരണം അവരുടെ പ്രതിദിനവരുമാനം 70 രൂപയാണ്. സ്വര്‍ണഖനികള്‍ക്ക് സമീപ ഗ്രാമങ്ങളിലാണ് കുട്ടികള്‍ അകാല ചരമമടയുന്നത്. റെയ്ച്ചൂര്‍ ആസ്ഥാനമായ സാമാജിക പരിവര്‍ത്തന ആന്ദോളന എന്ന സന്നദ്ധസംഘടനയുടെ സര്‍വേയിലാണ് ശിശുമരണത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്.
പോഷണ കുറവ് മൂലം 34,000ത്തോളം കുട്ടികള്‍ ഇവിടെ ദുരിതമനുഭവിക്കുന്നു. ഇതില്‍ 900ത്തോളം പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കര്‍ണാടക വനിത-ശിശുക്ഷേമസമിതിയുടെ പഠനത്തിലും ഗ്രാമങ്ങളിലെ ശോചനീയാവസ്ഥ വെളിപ്പെട്ടിരുന്നു. ഇപ്പോഴും സജീവമായ സ്വര്‍ണഖനികളുടെ പ്രാന്തമേഖലകളായ ദിയോദുര്‍ഗ, മന്‍വി താലൂക്കുകളിലാണ് ശിശുമരണങ്ങളിലേറെയും. മല്ലദേവരെഗുഡ്ഡെ, നാഗദദിന്നെ, മര്‍ക്കംദിന്നെ, മാഗോള്‍ , ഗണധാല്‍ , ജാഗിറുജാഗില്‍ദിന്നെ എന്നീ വില്ലേജുകളിലാണ് ദുരിതബാധിതര്‍ കൂടുതല്‍ . 2009ല്‍ 811 കുട്ടികളും 2010ല്‍ 1233 പേരും 2011 ആഗസ്ത്വരെ 645 കുട്ടികളും പോഷകാഹാരക്കുറവുമൂലം മരിച്ചെന്നാണ് കണക്ക്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഇത് 1740 ആണ്.
കര്‍ണാടകത്തില്‍ ഏറ്റവും ചൂടും വരള്‍ച്ചയും അനുഭവപ്പെടുന്ന ജില്ലയാണ് റെയ്ച്ചൂര്‍ . നിരവധി താപനിലയങ്ങളുള്ള ജില്ലയില്‍വികസനത്തിന്റെ വെളിച്ചം ഇതുവരെ എത്തിയിട്ടില്ല. ശുദ്ധമായ കുടിവെള്ളവും ശുചിത്വസൗകര്യങ്ങളും ജില്ലയ്ക്ക് അന്യം. പൊതുവിതരണസമ്പ്രദായം പേരിനുപോലുമില്ല. മാനവവിഭവശേഷി വികസനകാര്യത്തില്‍ കര്‍ണാടകത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലയും റെയ്ച്ചൂരാണ്. തൊഴില്‍ലഭ്യത കുറഞ്ഞതിനാല്‍ പലരും നിത്യവൃത്തി തേടി ഹൈദരാബാദിലേക്കോ ബംഗളൂരുവിലേക്കോ കുടുംബസമേതം പലായനം ചെയ്യുകയാണ്. പ്രശ്നം പലതവണ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സഹായ നടപടിയൊന്നുമുണ്ടായില്ലെന്ന് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയ സാമാജികപരിവര്‍ത്തന ആന്ദോളന ഭാരവാഹി വൈ മാരസ്വാമി പറഞ്ഞു. ഗ്രാമീണമേഖലകളിലെ ജനങ്ങള്‍ക്ക് വേതനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇവിടെ കാര്യക്ഷമമല്ല.
(പി വി മനോജ്കുമാര്‍)
deshabhimani 071011
ഗ്രാമങ്ങളില്‍ പ്രതിദിനം 26 രൂപ വരുമാനമുള്ളവര്‍ ദാരിദ്രരല്ലെന്ന് കണ്ടെത്തിയ ആസൂത്രണകമീഷന്‍ അംഗങ്ങള്‍ക്ക് കര്‍ണാടകത്തിലെ റെയ്ച്ചൂരിലേക്ക് സ്വാഗതം. ജില്ലയിലെ മൂന്നുഗ്രാമങ്ങളില്‍ പോഷകാഹാരക്കുറവും പകര്‍ച്ചവ്യാധിയുംമൂലം രണ്ടുവര്‍ഷത്തിനിടെ മരിച്ചത് 2600ലേറെ കുട്ടികള്‍ . ഇതില്‍ ആറുവയസ്സില്‍ താഴെയുള്ളവര്‍ 2011പേര്‍ . ആസൂത്രണകമീഷന്റെ കണക്കു പ്രകാരം, കുട്ടികളുടെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയാതെ തീരാക്കണ്ണീരിലായ ഇവിടുത്തെ ഗ്രാമീണര്‍ ദരിദ്രരല്ല കാരണം അവരുടെ പ്രതിദിനവരുമാനം 70 രൂപയാണ്. സ്വര്‍ണഖനികള്‍ക്ക് സമീപ ഗ്രാമങ്ങളിലാണ് കുട്ടികള്‍ അകാല ചരമമടയുന്നത്. റെയ്ച്ചൂര്‍ ആസ്ഥാനമായ സാമാജിക പരിവര്‍ത്തന ആന്ദോളന എന്ന സന്നദ്ധസംഘടനയുടെ സര്‍വേയിലാണ് ശിശുമരണത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്.
ReplyDelete