Tuesday, October 4, 2011

24 ന് പിള്ളയുമായി സംസാരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി(യുടെ ജബജബ)

പിള്ളക്കുവേണ്ടി നിയമ ലംഘനങ്ങളുടെ പരമ്പര

പ്രൈവറ്റ് സെക്രട്ടറി വഴി ബാലകൃഷ്ണ പിള്ളയെ ഫോണ്‍ വിളിച്ചതില്‍ മുഖ്യമന്ത്രിക്കെതിരെയും ജയിലില്‍ കഴിയുന്ന ബാലകൃഷ്ണപിള്ള നടത്തിയ നിയമ ലംഘനത്തെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ചട്ടങ്ങളെല്ലാം ലംഘിച്ചിരിക്കുകയാണ്. നിയമലംഘനമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിള്ളയെ സ്വകാര്യആശുപത്രിയില്‍ കൊണ്ടുപോയി ചികില്‍സിക്കുന്നതും മുഖ്യമന്ത്രിയും ചീഫ്വിപ്പും ഫോണില്‍ ബന്ധപ്പെട്ടതും നിയമലംഘനമാണ്. മൊബെല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത തടവുകാരന്‍ ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ചുതന്നെ അതുപയോഗിക്കുന്നു. ചട്ടം ലംഘിച്ച് ബന്ധുക്കള്‍ കാണാന്‍ വരുന്നു. സഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ആവശ്യത്തിന് മറുപടി പറയാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. സ്വന്തം തെറ്റ് പുറത്തു വരുമ്പോള്‍ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. പ്രശ്നം ചര്‍ച്ച ചെയ്താല്‍ സത്യം പുറത്തുവരുമെന്നു മനസിലാക്കിയാണ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയത്.

മുഖ്യമന്ത്രി സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. പ്രൈവറ്റ് സെക്രട്ടറിയുമായും മറ്റു സ്റ്റാഫ് വഴിയുമാണ് ബന്ധപ്പെടുക. ആദ്യം പ്രശ്നം ഉയര്‍ന്നപ്പോള്‍ താന്‍ പിള്ളയെ വിളിച്ചിട്ടില്ലെന്നും അത് തെളിയിക്കാന്‍ പ്രതിപക്ഷത്തിന് ആര്‍ജവമുണ്ടോയെന്നും വെല്ലുവിളിച്ച മുഖ്യമന്ത്രിക്ക് അത് തെളിഞ്ഞപ്പോള്‍ മിണ്ടാട്ടമില്ല.യുഡിഎഫിന്റെ ഉന്നതാധികാരസമിതിയംഗമായ പിള്ള ജയിലില്‍ കിടന്ന് ഭരണം നിര്‍വഹിക്കുകയാണ്. പിള്ളയുടെ രോഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയുള്ളപ്പോഴാണ് ചട്ടവിരുദ്ധമായി സ്വകാര്യാശുപത്രിയില്‍ കഴിയുന്നത്. ഗണേഷ്കുമാറിന്റെ സ്റ്റാഫിലെ മനോജ് ആണ് പിള്ളക്ക് സഹായി.

ജയില്‍ സൂപ്രണ്ടിന്റെ അനുമതിയോടെ മാത്രമേ സന്ദര്‍ശകര്‍ പാടുള്ളുവെന്ന ചട്ടവും തെറ്റിച്ചു.വിവരാവകാശനിയമപ്രകാരം നല്‍കിയ മറുപടിയനുസരിച്ച് സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് അറിയിച്ചിട്ടുണ്ട്. പിള്ള ആശുപത്രിയില്‍ കഴിയുമ്പോള്‍ ജയിലിലുള്ള അതേ സംവിധാനങ്ങള്‍ തന്നെ ഏര്‍പ്പെടുത്തണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയ ജയില്‍സൂപ്രണ്ടിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ പിള്ളയുടെ ഫോണ്‍വിളിയെക്കുറിച്ചും അന്വേഷിക്കുന്നത്.ആ അന്വേഷണവും പ്രഹസനമാണ്. പിള്ളക്ക് എല്ലാ ഒത്താശയും ചെയ്യുന്നത് സര്‍ക്കാരാണ്. പിള്ളയുടെ നിയമലംഘനം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്തുകയാണ് മുഖ്യമന്ത്രി. അഴിമതി പുറത്തു കൊണ്ടുവരുന്നവര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച 5000 രൂപയുടെ പാരിതോഷികം ചാനല്‍ പ്രവര്‍ത്തകര്‍ക്ക് കൊടുക്കണം. അതിനു പകരം മാധ്യമപ്രവര്‍ത്തകരെ ശിക്ഷിക്കുമെന്നത് അത്ഭുതകരമാണ്. മുഖ്യമന്ത്രിയും അഛനുവേണ്ടി മന്ത്രിസഭയെ ഉപയോഗിച്ച മന്ത്രി ഗണേഷ്കുമാറും ബാലകൃഷ്ണപിള്ള ഫോണില്‍ വിളിച്ചുവെന്ന് തെളിയിക്കപ്പെട്ട ചീഫ് വിപ്പും രാജിവെക്കണം.

24 ന് പിള്ളയുമായി സംസാരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

താന്‍ ബാലകൃഷ്ണപിള്ളയുമായി സംസാരിച്ചുവെന്ന പ്രതിപക്ഷത്തിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണിലേക്ക് പിള്ള വിളിച്ച സമയത്ത് താന്‍ കോട്ടയത്തായിരുന്നു. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിന്റെ വാദം തെളിയിക്കണം. വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മുഖം കൊടുക്കാതെ ധൃതിയില്‍ ഇറങ്ങിപ്പോയി.താന്‍ വിളിച്ചുവെന്ന ആരോപണം തെളിയിക്കാന്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. താന്‍ നേരിട്ട് ഫോണില്‍ സംസാരിച്ചിട്ടിലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.24ന് വൈകിട്ട് 5.55 ന് വന്ന ഫോണ്‍കോളിനെക്കുറിച്ച് തനിക്കറിയില്ല.പ്രൈവറ്റ് സെക്രട്ടറിയുടെ നമ്പര്‍ വെബ്സൈറ്റിലുണ്ട്. അതിലേക്ക് ആര്‍ക്കും വിളിക്കാം.എന്താണ് പിള്ള ഫോണിലൂടെ ആവശ്യപ്പെട്ടതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായി മറുപടി പറഞ്ഞില്ല. താന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായപ്പോഴും നിയമപരമായി പിള്ളയെ കണ്ടിട്ടുണ്ട്. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നില്‍ക്കാതെ വേഗത്തില്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു. ഇതോടെ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണത്തില്‍ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് വ്യക്തമായി

deshabhimani news

2 comments:

  1. വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മുഖം കൊടുക്കാതെ ധൃതിയില്‍ ഇറങ്ങിപ്പോയി.താന്‍ വിളിച്ചുവെന്ന ആരോപണം തെളിയിക്കാന്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. താന്‍ നേരിട്ട് ഫോണില്‍ സംസാരിച്ചിട്ടിലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.24ന് വൈകിട്ട് 5.55 ന് വന്ന ഫോണ്‍കോളിനെക്കുറിച്ച് തനിക്കറിയില്ല.പ്രൈവറ്റ് സെക്രട്ടറിയുടെ നമ്പര്‍ വെബ്സൈറ്റിലുണ്ട്. അതിലേക്ക് ആര്‍ക്കും വിളിക്കാം.എന്താണ് പിള്ള ഫോണിലൂടെ ആവശ്യപ്പെട്ടതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായി മറുപടി പറഞ്ഞില്ല.

    ReplyDelete
  2. ചികിത്സയില്‍ കഴിയുന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ ഫോണില്‍നിന്ന് താനാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാറിനെ വിളിച്ചതെന്ന് കേരള കോണ്‍ഗ്രസ് ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സമയം ചോദിക്കാനാണ് ശ്രീകുമാറിനെ ബന്ധപ്പെട്ടത്. വിവാദത്തിനുശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തെന്നും വേണുഗോപാലന്‍നായര്‍ പറഞ്ഞു.

    ReplyDelete