അന്താരാഷ്ട്രരംഗത്ത് വീണ്ടും പലസ്തീന്‍പ്രശ്‌നം സജീവമായിരിക്കുകയാണ്. പലസ്തീന് ഐക്യരാഷ്ട്രസഭയില്‍ സ്വതന്ത്രരാജ്യപദവിയോടെ അംഗത്വം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രസിഡന്റ് മെഹ്മൂദ് അബ്ബാസ് ഐക്യരാഷ്ട്ര രക്ഷാസമിതിയെ സമീപിച്ചതോടെയാണ് പലസ്തീന്‍പ്രശ്‌നം സാര്‍വദേശീയമായി ചര്‍ച്ചാവിഷയമായി മാറിയത്. ഐക്യരാഷ്ട്ര രക്ഷാസമിതി തീരുമാനമെടുക്കാനായി ഒരു മാസമെങ്കിലും എടുക്കും.
പഴയതുപോലെയല്ല. ഇന്ന് പലസ്തീന്‍പ്രശ്‌നത്തില്‍ പലസ്തീനികള്‍ക്ക് അനുകൂലമായ വന്‍ജനപിന്തുണയാണ് പാശ്ചാത്യരാജ്യങ്ങളില്‍ കൂടി ഉണ്ടാകുന്നത്. ബി ബി സി അടുത്തിടെ നടത്തിയ ഒരു സര്‍വെയുടെ ഫലം പറയുന്നത്, ജര്‍മ്മനിയിലും ബ്രിട്ടനിലും 53 ശതമാനം പേരും പലസ്തീന് സ്വതന്ത്രരാഷ്ട്രപദവി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അമേരിക്കയും ഫ്രാന്‍സുമുള്‍പ്പെടെയുള്ള സര്‍വേയില്‍ പങ്കെടുത്തവരില്‍ 49 ശതമാനം ഇതേ അഭിപ്രായം പറഞ്ഞപ്പോള്‍ എതിര്‍ത്തത് വെറും 21 ശതമാനം മാത്രമാണ്. ലോകരാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനശക്തികളായ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇങ്ങനെയൊരു ജനവികാരം രൂപപ്പെട്ടുവരാന്‍ കാരണം അല്‍ജസീറ ചാനല്‍ തുടങ്ങി വച്ച മാധ്യമവിസ്‌ഫോടനമാണ്. ഇംഗ്ലീഷ് അല്‍ജസീറ വരുന്നതിന് മുമ്പ് ഇസ്രായേല്‍-അമേരിക്കന്‍ അനുകൂല വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വളച്ചൊടിച്ച വാര്‍ത്തകളെ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ വായനക്കാര്‍ക്ക് ലഭിച്ചിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഇസ്രായേല്‍ കാണിക്കുന്ന ക്രൂരതയും സ്വന്തം മണ്ണില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട പലസ്തീന്‍കാരുടെ ദൈന്യതയും ലോകം കണ്ടില്ല. മറിച്ച് കല്ലും വടിയുമുപയോഗിച്ച് ഇസ്രായേലിന്റെ സ്റ്റെല്‍ത്ത് ബോംബറുകളെ പ്രതിരോധിക്കുന്നവരെ ഭീകരവാദികളായാണ് പടിഞ്ഞാറന്‍ അര്‍ധഗോളത്തിലെ വായനക്കാര്‍ കണ്ടത്. അല്‍ജസീറയും ഇന്റര്‍നെറ്റ്, സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വിപ്ലവവും പക്ഷെ സ്ഥിതി മാറ്റി.
മഹാ അപരാധമാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും കാര്‍മ്മികത്വത്തില്‍ സയണിസ്റ്റെന്ന ഭീകരവാദികള്‍ പലസ്തീനികളോട് ചെയ്തത്. 1920-ല്‍ പലസ്തീന്‍ ജനസംഖ്യയുടെ അഞ്ചുശതമാനം മാത്രമായിരുന്നു ജൂതര്‍. അറബ് മുസ്‌ലിങ്ങള്‍ 90 ശതമാനം, അറബ് ക്രൈസ്തവര്‍ അഞ്ചുശതമാനം. എന്നാല്‍ 1947 ആകുമ്പോഴേക്കും മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 30 ശതമാനം ജൂതന്മാരെകൊണ്ട് നിറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് വന്നവരായിരുന്നു ഇവര്‍. പലസ്തീനെ ഇസ്രായേലും പലസ്തീനുമായി വിഭജിച്ച ഐക്യരാഷ്ട്രസഭയുടെ 181-ാം പ്രമേയം 1947ല്‍ പക്ഷെ മൊത്തം പലസ്തീന്റെ 60 ശതമാനം ഇസ്രായേല്‍ എന്ന യഹൂദരാഷ്ട്രത്തിനു നല്‍കി. ജനസംഖ്യയില്‍ 70 ശതമാനം വരുന്ന, ആയിരക്കണക്കിന് വര്‍ഷമായി പലസ്തീനില്‍ അധിവസിക്കുന്ന അറബികള്‍ക്ക് കേവലം 40 ശതമാനം. ഇതാണ് പലസ്തീനികള്‍ നേരിട്ട ഒന്നാമത്തെ അന്താരാഷ്ട്ര അനീതി. തുടര്‍ന്ന് 1948 തൊട്ട് 2010 വരെ നടത്തിയ ചെറുതും വലുതുമായ 13 ഓളം യുദ്ധങ്ങളിലൂടെ ആ 40 ശതമാനം ഭൂമിയില്‍ നിന്ന് 20 ശതമാനം ഇസ്രായേല്‍ പിടിച്ചെടുത്തു. അങ്ങനെ വെസ്റ്റ്ബാങ്ക്, ഗാസാമുനമ്പ്, പിന്നെ അന്താരാഷ്ട്ര നിയന്ത്രണത്തില്‍ ഐക്യരാഷ്ട്ര സഭ നിലനിര്‍ത്തിയ ജറുസലേം-ബത്‌ലഹേം മേഖലയും ഇസ്രായേലിന്റെ അധീനതയിലായി. ഇതില്‍ ഇസ്രായേല്‍ കനിഞ്ഞു നല്‍കിയ വെസ്റ്റ്ബാങ്കിന്റെ ചില പ്രദേശങ്ങളിലും ഗാസാ മുനമ്പിലുമാണ് ഏതാണ്ട് മൂന്നു ദശലക്ഷം പലസ്തീനികള്‍ തിങ്ങിനിറഞ്ഞ് ജീവിക്കുന്നത്. ഇതേസമയം, ബാക്കി വരുന്ന 80 ശതമാനം പ്രദേശത്തും സിറിയയില്‍ നിന്ന് പിടിച്ചെടുത്ത ഗോലാന്‍ കുന്നുകളിലുമായി അഞ്ചു ദശലക്ഷം ജൂതന്മാര്‍ സുഖകരമായി ജീവിക്കുന്നു. രണ്ടു ദശലക്ഷത്തോളം പലസ്തീനികളാകട്ടെ ജീവിക്കുന്നത് അയല്‍രാജ്യങ്ങളിലെ അഭയാര്‍ഥിക്യാമ്പുകളിലാണ്. ഇതില്‍ കുറെപേര്‍ ഇസ്രായേലില്‍ അടിമകളെപ്പോലെയും ജീവിക്കുന്നു. ഇന്ന് ഗാസാമുനമ്പിലും വെസ്റ്റ്ബാങ്കിലുമാണ് പലസ്തീന്‍ സ്വയം ഭരണമുള്ളത്. ഗാസാ ആകാശത്ത് നിന്നും കടലില്‍ നിന്നുമുള്ള ഇസ്രായേല്‍ ഉപരോധം കൊണ്ട് പട്ടിണി കിടന്നു മരിക്കുകയാണ്. കരയാണെങ്കില്‍ ഇസ്രായേല്‍ അതിര്‍ത്തിയില്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. വെസ്റ്റ്ബാങ്കിലാണെങ്കില്‍ ബത്‌ലഹേം, ഹെബ്രോണ്‍, ജെനിന്‍, നെബുലസ്, ക്യുല്‍ക്വില്യ, രാമല്ല, തുള്‍ക്കാസം തുടങ്ങിയ ഏതാനും ചെറിയ ടൗണുകളിലായാണ് പലസ്തീനികള്‍ എലികളെ പോലെ തിങ്ങിനിറഞ്ഞ് ജീവിക്കുന്നത്. ഇവരുടെ വാസസ്ഥലത്തിന് ചുറ്റും നാലാള്‍ ഉയരത്തില്‍ ഇസ്രായേല്‍ മതിലുകെട്ടി തിരിച്ചിട്ടുണ്ട്. ശരിക്കും ഇന്ന് പലസ്തീനികള്‍ ജയിലിലടയ്ക്കപ്പെട്ട നിരപരാധികളായ ഒരു സമൂഹമാണ്.
ഐക്യരാഷ്ട്രസഭ 1948 ല്‍ അനുവദിച്ച 40 ശതമാനം ഭൂമി പോലും ഇന്ന് പലസ്തീനികള്‍ ആവശ്യപ്പെടുന്നില്ല. മറിച്ച് 1967ലെ ആറുദിവസ യുദ്ധത്തിന് മുമ്പായിരുന്ന പ്രദേശങ്ങള്‍ മാത്രമാണ് അവര്‍ ആവശ്യപ്പെടുന്നത്. അതായത് ഇന്ന് പലസ്തീന്‍ അതോറിറ്റിക്ക് കീഴിലുള്ള വെസ്റ്റ്ബാങ്കിന്റെ ഭാഗവും ഹമാസിന് കീഴിലുള്ള ഗാസാ മുനമ്പും പിന്നെ തലസ്ഥാനമായി കിഴക്കന്‍ ജറുസലേമും. എന്നാല്‍ അതുപോലും നല്‍കില്ലെന്നാണ് ഇസ്രായേല്‍ പറയുന്നത്. പാണ്ഡവര്‍ക്കു വേണ്ടി അഞ്ചു ഗ്രാമങ്ങള്‍ ചോദിച്ചുപോയ കൃഷ്ണനോട് കൗരവര്‍ പറഞ്ഞതുപോലെ.
ഇപ്പോള്‍ വെസ്റ്റ്ബാങ്കില്‍ 1100 പുതിയ വാസസ്ഥലങ്ങള്‍ കൂടി പണിയുകയാണ് ഇസ്രായേല്‍. ഇതു തന്നെ കിഴക്കന്‍ ജറുസലേമിലെയും സ്ഥിതി. ഇവിടെയാണ് ഇന്ത്യയില്‍ നിന്നും കുടിയേറാനിരിക്കുന്ന 7232 മനസെ ജൂതഗോത്രക്കാര്‍ക്ക് പാര്‍പ്പിടമൊരുക്കാന്‍ ജൂതരാഷ്ട്രം ആലോചിക്കുന്നത്. ഇപ്പോള്‍ തന്നെ ഇസ്രായേലിലെ അഞ്ചു ദശലക്ഷത്തോളം വരുന്ന ജൂതന്മാരില്‍ അഞ്ചുലക്ഷം പേര്‍ താമസിക്കുന്നത് 1967ലെ യുദ്ധത്തിലൂടെ പിടിച്ചെടുത്ത പ്രദേശങ്ങളിലാണെന്നോര്‍ക്കുക. ഇതിന് പുറമെയാണ് 4.4 ബില്യണ്‍ യൂറോ മൂല്യമുള്ള പലസ്തീനികളുടെ വെസ്റ്റ്ബാങ്കിലെയും ഗാസയിലെയും അധിനിവേശ പ്രദേശങ്ങളിലെ സമ്പത്ത് ഇസ്രായേല്‍ ഊറ്റിയെടുക്കുന്നത്. പലസ്തീന്റെ മൊത്തം ദേശീയവരുമാനത്തില്‍ 85 ശതമാനം വരുമിത്.
ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ പലസ്തീന് സ്വതന്ത്രരാഷ്ട്രപദവി നല്‍കാന്‍ ഇസ്രായേല്‍ സമ്മതിക്കില്ല; ജൂതലോബിയുടെ കുഴലൂത്തുകാരായ അമേരിക്കയും. സ്വന്തമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ച കൊസോവയെ രായ്ക്കുരാമാനം അംഗീകരിച്ച അമേരിക്ക 60 വര്‍ഷക്കാലത്തെ പലസ്തീനികളുടെ ന്യായമായ ആവശ്യം കാണാഞ്ഞിട്ടല്ല. ഒബാമ ഐക്യരാഷ്ട്രസഭയില്‍ ചെയ്ത പ്രസംഗം ഇതാണ് കാണിക്കുന്നത്. മാത്രമല്ല ഐക്യരാഷ്ട്രരക്ഷാസമിതിയില്‍ അബ്ബാസിന്റെ പ്രമേയം വീറ്റോ ചെയ്യുമെന്ന് അമേരിക്ക വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ടു തന്നെ പലസ്തീന് പ്രതീക്ഷിക്കാനുള്ളത് ഒരു സ്വതന്ത്രനിരീക്ഷക പദവിയാണ്.
ഇതിനിടയില്‍ സന്തോഷകരമായ ഒരു വാര്‍ത്ത ഇസ്രായേലിലെ യുവജനങ്ങള്‍ സാമൂഹികനീതിക്കു വേണ്ടി രംഗത്തിറങ്ങുന്നു എന്നതാണ്. അറബ് രാജ്യങ്ങളിലെ ജനമുന്നേറ്റങ്ങളുടെ ചുവടുപിടിച്ചുള്ള ഒരു പ്രസ്ഥാനമാണിത്. 25 വയസ്സുള്ള ഡഫ്ണ ലീഫ് എന്ന യുവതിയുടെ നേതൃത്വത്തില്‍ യാഥാസ്ഥിതിക ഗവണ്‍മെന്റിന്റെ നവലിബറല്‍ നയങ്ങള്‍ക്കെതിരെയാണ് അവരുടെ പോരാട്ടം. ഒരുപക്ഷെ, ഇവര്‍ നാളത്തെ നേതൃനിരയിലേക്ക് ഉയര്‍ന്നാല്‍ പലസ്തീന് പ്രതീക്ഷ നല്‍കുന്നു.
janayugom 031011
അന്താരാഷ്ട്രരംഗത്ത് വീണ്ടും പലസ്തീന്‍പ്രശ്‌നം സജീവമായിരിക്കുകയാണ്. പലസ്തീന് ഐക്യരാഷ്ട്രസഭയില്‍ സ്വതന്ത്രരാജ്യപദവിയോടെ അംഗത്വം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രസിഡന്റ് മെഹ്മൂദ് അബ്ബാസ് ഐക്യരാഷ്ട്ര രക്ഷാസമിതിയെ സമീപിച്ചതോടെയാണ് പലസ്തീന്‍പ്രശ്‌നം സാര്‍വദേശീയമായി ചര്‍ച്ചാവിഷയമായി മാറിയത്. ഐക്യരാഷ്ട്ര രക്ഷാസമിതി തീരുമാനമെടുക്കാനായി ഒരു മാസമെങ്കിലും എടുക്കും.
ReplyDelete