Saturday, October 8, 2011

സ്മാര്‍ട്സിറ്റി: ഒന്നാംഘട്ട നിര്‍മ്മാണത്തിന് തുടക്കം, എംപിയുടെ പ്രതിഷേധം

കൊച്ചി: സ്മാര്‍ട്സിറ്റി പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ 20 മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടീകോം സിഇഒ അബ്ദുള്‍ ലത്തീഫ് അല്‍മുല്ല, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ ബാബു, വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എമാരായ എസ് ശര്‍മ്മ, വി പി സജീന്ദ്രന്‍ , കെ പി ധനപാലന്‍ എംപി, സ്മാര്‍ട്ട്സിറ്റി മാനേജിങ് ഡയറക്ടര്‍ ബാബു ജോര്‍ജ്, വ്യവസായ പ്രമുഖന്‍ എം എ യൂസഫലി എന്നിവരും ചടങ്ങില്‍ സംസാരിച്ചു. ആറായിരം ചതുരശ്രയടി വിസ്തൃതിയുള്ള പവലിയന്‍ കെട്ടിടത്തിനാണ് ശനിയാഴ്ച രാവിലെ ശിലയിട്ടത്. മറ്റ് ഓഫീസുകളൊന്നുമില്ലാത്തതിനാല്‍ ഭരണനിര്‍വഹണവും പദ്ധതിയുടെ മാര്‍ക്കറ്റിങ്ങുമെല്ലാം പവലിയന്‍ കേന്ദ്രീകരിച്ചാണ് നടക്കുക.

സ്മാര്‍ട് സിറ്റി ചടങ്ങില്‍ കോണ്‍ഗ്രസ് എംപിയുടെ പ്രതിഷേധം

കൊച്ചി: വേദിയില്‍ കസേര കിട്ടാത്ത കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം സ്മാര്‍ട് സിറ്റി ഒന്നാംഘട്ട നിര്‍മാണോദ്ഘാടന ചടങ്ങിെന്‍റ നിറംകെടുത്തി. ജനപ്രതിനിധികളെ അപ്പാടെ വേദിയില്‍ നിന്ന് ഒഴിവാക്കിയതില്‍ കെ പി ധനപാലന്‍ എംപിയും പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് പരസ്യമായി പ്രതിഷേധിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, കെ ബാബു, എം എ യൂസഫലി, ടികോം സിഇഒ എന്നിവര്‍ക്ക് പുറമെ മുന്‍ മന്ത്രി എസ് ശര്‍മ, സ്ഥലം എംഎല്‍എ വി പി സജീന്ദ്രന്‍ എന്നിവര്‍ക്കുമാണ് വേദിയില്‍ കസേരയിട്ടത്. ചടങ്ങ് വടവ്കോട്-പുത്തന്‍കുരിശ് പഞ്ചായത്തിലാണ് നടന്നതെങ്കിലും തൃക്കാക്കര എംഎല്‍എ ബെന്നി ബഹനാനും കെ പി ധനപാലന്‍ എംപിക്കും കസേരയിടാതിരുന്നത് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചു. മുസ്ലിംലീഗിെന്‍റ പ്രാദേശിക നേതാക്കള്‍ ചടങ്ങില്‍ നിറഞ്ഞതോടെ പ്രതിഷേധത്തിന് ആക്കം കൂടി. കെ പി ധനപാലനും ബെന്നി ബഹനാനും പിന്തുണയുമായി വേദിക്കരുകില്‍ മുദ്രാവാക്യം മുഴങ്ങി. പിന്നീട് വേദിയില്‍ ഇരുത്തിയെങ്കിലും ഒറ്റ വാചകത്തില്‍ പ്രസംഗം അവസാനിപ്പിച്ചും ചടങ്ങ് പുര്‍ത്തിയാകും മുമ്പ് സ്ഥലം വിട്ടും ധനപാലന്‍ അവസാനം വരെ പ്രതിഷേധം നിലനിറുത്തി.

deshabhimani news

1 comment:

  1. വേദിയില്‍ കസേര കിട്ടാത്ത കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം സ്മാര്‍ട് സിറ്റി ഒന്നാംഘട്ട നിര്‍മാണോദ്ഘാടന ചടങ്ങിെന്‍റ നിറംകെടുത്തി. ജനപ്രതിനിധികളെ അപ്പാടെ വേദിയില്‍ നിന്ന് ഒഴിവാക്കിയതില്‍ കെ പി ധനപാലന്‍ എംപിയും പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് പരസ്യമായി പ്രതിഷേധിച്ചത്.

    ReplyDelete