അധ്യാപകന് കൃഷ്ണകുമാറിന്റെ പരിക്കുകളെക്കുറിച്ച് തയ്യാറാക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശപ്രകാരം തട്ടിക്കൂട്ടിയതാണെന്ന് തെളിഞ്ഞു. സങ്കീര്‍ണവും വിവാദവുമായ സംഭവങ്ങളില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോഴുള്ള സാമാന്യ തത്വങ്ങള്‍ പാലിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും വ്യക്തമായി. അന്വേഷണം വഴിതിരിച്ചുവിടാനും കേസ് തേയ്ച്ചുമായ്ച്ചുകളയാനും ആദ്യം നിരത്തിയ യുക്തിരഹിതമായ കാരണങ്ങള്‍ പാളിയ സാഹചര്യത്തിലാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് എന്ന പുതിയ തന്ത്രം രൂപപ്പെട്ടത്. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ തികച്ചും അവിശ്വസനീയമാണെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ വിലയിരുത്തി. ഹൈ വെലോസിറ്റി റോഡ് ട്രാഫിക് ആക്സിഡന്റ് (അതിവേഗത്തിലുള്ള റോഡപകടം) മൂലമാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
100-120 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന വാഹനം അപകടത്തില്‍പ്പെടുന്നതിനെയാണ് ഹൈ വെലോസിറ്റി റോഡ് ആക്സിഡന്റ് എന്നു പറയുന്നത്. ഇത്രയും വേഗത്തില്‍ ഓടിയ വാഹനം ഇടിച്ചതാണെങ്കില്‍ തലച്ചോര്‍ , തലയോട്ടി, നെഞ്ച്, നട്ടെല്ല്, കൈകാലുകള്‍ തുടങ്ങിയ അവയവങ്ങളില്‍ സംഭവിക്കുന്ന പോളി ട്രോമ (ബഹുമുഖ ഗുരുതര പരിക്കുകള്‍)യില്‍ രോഗി മൃതാവസ്ഥയിലാകും. കൃഷ്ണകുമാറിന്റെ ശരീരത്തിന്റെ പ്രത്യേകഭാഗത്തു മാത്രമേ ഗുരുതര പരിക്കുള്ളൂ. അതുകൊണ്ടുതന്നെ ഹൈ വെലോസിറ്റി റോഡ് ആക്സിഡന്റ് അല്ലെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാണെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ വിലയിരുത്തി. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണപ്പോള്‍ പ്രത്യേക തരത്തിലുള്ള എന്തെങ്കിലും ശരീരത്തില്‍ തറച്ചുകയറിയതാകാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ , അധ്യാപകന്‍ അബോധാവസ്ഥയില്‍ കിടന്ന സ്ഥലം പൊലീസ് അരിച്ചുപെറുക്കിയിട്ടും അങ്ങനെയെന്തെങ്കിലും കണ്ടെത്താനായില്ല. മലദ്വാരത്തിലെ പൊട്ടല്‍ എങ്ങനെയുണ്ടായി എന്ന് റിപ്പോര്‍ട്ടില്‍ വിശദമായി പറയുന്നില്ല. ഇത്തരം അവസരങ്ങളില്‍ കാരണം കണ്ടെത്താന്‍ എംആര്‍ഐ സ്കാന്‍ അനിവാര്യമാണ്. അധ്യാപകനെ എംആര്‍ഐ സ്കാനിങ്ങിന് വിധേയമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടുമില്ല. ബലപ്രയോഗം നടന്നതിനു തെളിവില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ , രണ്ട് കൈയിലുമുള്ള പാടുകള്‍ ബലപ്രയോഗം സംശയിക്കാന്‍ ഇടയാക്കുന്നതാണ്. ശരീരത്തില്‍ പലഭാഗത്തും ഇതേ രീതിയില്‍ കാണുന്ന പാടുകള്‍ ബലപ്രയോഗത്തിലൂടെ മാത്രം ഉണ്ടാവുന്നതാണ്. ഇക്കാര്യങ്ങള്‍ മറച്ചുവച്ചാണ് ബലപ്രയോഗത്തിന് ഒരു സാധ്യതയുമില്ലെന്ന് ഏകപക്ഷീയമായി പറയുന്നത്. ഇത്തരം അവസരങ്ങളില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി, മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഭവവുമായി നേരിട്ട് ബന്ധമില്ലാത്ത വിദഗ്ധരടങ്ങുന്ന സംഘമായിരിക്കണം റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത്. എന്നാല്‍ , ഇവിടെ അതും പാലിച്ചില്ല. ചികിത്സിക്കുന്ന ഡോക്ടര്‍ ഉള്‍പ്പെടെ ഏറ്റവും ജൂനിയറായ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തെ ഉപയോഗിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിയോഗിച്ച സൂപ്രണ്ടും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
അധ്യാപകന് പരിക്കേറ്റ ദിവസം പരിശോധിച്ച കൊട്ടാരക്കരയിലെ ഡോക്ടറും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധിച്ച ഡോക്ടര്‍മാരും ആദ്യനാളുകളില്‍ ഒരു സംശയം പോലുമില്ലാതെ പറഞ്ഞുകൊണ്ടിരുന്നത് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മലദ്വാരത്തിലൂടെ കുത്തിക്കയറ്റിയെന്നാണ്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ , ഒരു തീവ്രവാദസംഘടന ആക്രമിച്ചാലുണ്ടാകുന്ന രീതിയിലാണ് അധ്യാപകനു പരിക്കേറ്റതെന്ന് പൊലീസും ഉന്നതരും പ്രചരിപ്പിച്ചു. പിന്നീട്, പല അപവാദകഥകളും അധ്യാപകനെതിരെ സൃഷ്ടിച്ചു. ഇതെല്ലാം പൊളിഞ്ഞപ്പോഴാണ് വാഹനാപകടമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടാക്കി കേസ് തേയ്ച്ചുമായ്ച്ചുകളയാന്‍ ശ്രമിക്കുന്നത്. രോഗിയുടെ കേസ് ഷീറ്റില്‍ പലരീതിയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ആശയക്കുഴപ്പം സൃഷ്ടിച്ചതിനുപുറമെയാണ് ഇപ്പോള്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് രൂപപ്പെടുത്തിയത്. റിപ്പോര്‍ട്ട് തയ്യാറാക്കി നിമിഷങ്ങള്‍ക്കകം ഇത് ഒരു യുഡിഎഫ് അനുകൂല ദൃശ്യമാധ്യമത്തില്‍ എക്സ്ക്ലൂസീവ് ആയി വരികയും ചെയ്തു. ഇത്തരം അവസരങ്ങളില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയാല്‍ ഒന്നുകില്‍ അതീവരഹസ്യമായി ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കും. അല്ലെങ്കില്‍ പ്രത്യേക ബുള്ളറ്റിന്‍ ആയി എല്ലാ മാധ്യമങ്ങള്‍ക്കും നല്‍കും. ഇവിടെ ഇത് രണ്ടും ഉണ്ടായില്ല.
(എം രഘുനാഥ്)
deshabhimani 101011

ReplyDelete