യുഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ ഒരു പരിശോധനയോ പഠനമോ കൂടാതെ പൊടുന്നനെ മാറ്റം വരുത്തിയ ഒരു മേഖലയാണ് സ്കൂള്‍ വിദ്യാഭ്യാസം. ഓണപ്പരീക്ഷ പുന:സ്ഥാപിക്കുക, പാഠപുസ്തകത്തിലെ ചില ഭാഗങ്ങള്‍ പഠിപ്പിക്കേണ്ടതില്ല എന്നു തീരുമാനിക്കുക, നിലവിലിരിക്കുന്ന സംസ്ഥാന പാഠ്യപദ്ധതിക്കു പകരം സിബിഎസ്ഇ പാഠ്യപദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുക മുതലായവ പുതിയ ഗവണ്‍മെന്‍റിെന്‍റ തുഗ്ലക്ക് പരിഷ്കാരങ്ങളില്‍ ചിലവയാണ്. എന്തടിസ്ഥാനത്തിലാണ് നിലവിലുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്, അത് മാറ്റുന്നത് വിദ്യാര്‍ത്ഥികളെ എങ്ങനെ ബാധിക്കും എന്ന ഒരു പരിശോധനയും ഉണ്ടായില്ല. അതുകൊണ്ടാണ് തുഗ്ലക്ക് പരിഷ്കാരം എന്ന് പറയുന്നത്. മുഖ്യമായി ജനന നിരക്കില്‍ വന്നുകൊണ്ടിരിക്കുന്ന ഇടിവുമൂലം ഓരോ വര്‍ഷവും സ്കൂള്‍ കുട്ടികളുടെ എണ്ണം കുറയുന്നു. തന്മൂലം മുമ്പ് നിയമിതരായ അധ്യാപകരില്‍ പലര്‍ക്കും ജോലി നഷ്ടപ്പെടുന്നു.
ക്ലാസിലെ അധ്യാപക - വിദ്യാര്‍ഥി അംശബന്ധം കുറച്ച് അവരില്‍ മിക്കവരെയും വീണ്ടും ജോലിയില്‍ പ്രവേശിപ്പിക്കണമെന്നതായിരുന്നു ദീര്‍ഘനാളായ ആവശ്യം. അവസാനം സര്‍ക്കാര്‍ സ്വകാര്യ മാനേജര്‍മാരുമായി വിലപേശിയപ്പോള്‍ ഡിവിഷന്‍ കുറഞ്ഞതുകൊണ്ട് ജോലി നഷ്ടപ്പെട്ട അധ്യാപകരെ പുനര്‍ നിയമിക്കുന്നതിനു പകരം പുതിയ അധ്യാപകരെ നിയമിക്കുന്നതിനും അങ്ങനെ മാനേജ്മെന്‍റുകള്‍ക്ക് കോഴ വാങ്ങാനും വഴിതുറക്കുകയാണ് ഉണ്ടായത്. അതായത്, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകം പിന്നിട്ടപ്പോഴും കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സ്വകാര്യ മാനേജര്‍മാരുടെ പിടിമുറുകുകയാണ്. വിദ്യാഭ്യാസം കുട്ടികള്‍ക്കോ സമൂഹത്തിനോ വേണ്ടിയല്ല, വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കുവേണ്ടിയാണ് എന്നതാണ് യുഡിഎഫ് സ്വീകരിച്ചിരിക്കുന്ന ആപ്തവാക്യം. ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇംഗ്ലണ്ടില്‍നിന്ന് അധ്യാപകരെ കൊണ്ടുവരിക മുതലായ "പരിഷ്കാര"ങ്ങള്‍ക്കാണ് യുഡിഎഫ് സര്‍ക്കാര്‍ മുതിര്‍ന്നുകാണുന്നത്. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ കുട്ടികളെ പഠിപ്പിക്കണം. ഉച്ചാരണമല്ല പ്രധാനം.
കൈയിലുള്ള ആശയം ഓരോ ഭാഷയുടെയും ഉടുപ്പ് ഇടുവിച്ച് കേള്‍വിക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ എങ്ങനെ അവതരിപ്പിക്കും എന്നതാണ്. പക്ഷേ, സ്കൂള്‍ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതില്‍ താല്‍പര്യമുള്ള നിരവധി രാജ്യങ്ങള്‍ -അവയില്‍ ചൈന, അമേരിക്ക എന്നിവയെപ്പോലുള്ള വലിയ രാജ്യങ്ങളും സിങ്കപ്പൂരിനെയോ ബെല്‍ജിയത്തെയോപോലുള്ള ചെറിയ രാജ്യങ്ങളുമുണ്ട്-ഇപ്പോള്‍ നോക്കുന്നത് 15 വയസ്സുള്ള അവിടത്തെ കുട്ടികളുടെ ശരാശരി നിലവാരം എന്താണെന്നാണ്. "പിസ" (അന്തര്‍ദേശീയ വിദ്യാര്‍ത്ഥി മൂല്യനിര്‍ണ്ണയ പരിപാടി) എന്ന സമ്പന്ന രാജ്യ (ഒഇസിഡി) സംഘടന പത്തു വര്‍ഷത്തിലേറെയായി നിലവാരം വിലയിരുത്താന്‍ തുടങ്ങിയിട്ട്. വായന, ഗണിതം, ശാസ്ത്രം ഇവയില്‍ വിദ്യാര്‍ത്ഥിയുടെ ശേഷിയാണ് വിലയിരുത്തപ്പെടുന്നത്. സാധാരണ പറയാറുള്ളത് ഈ നിലവാരം വിദ്യാര്‍ത്ഥി ചെലവാക്കുന്ന പണം, വിദ്യാര്‍ത്ഥിയുടെ സാമൂഹ്യവര്‍ഗ്ഗം, സംസ്കാരം ഇവയെ ആശ്രയിച്ചിരിക്കുന്നു എന്നാണ്. എന്നാല്‍ "പിസ"യുടെ പഠനം കാണിക്കുന്നത് ഈ അനുമാനം ശരിയല്ല എന്നാണ്. പൊതു സങ്കല്‍പം അനുസരിച്ചാണെങ്കില്‍ അമേരിക്കയിലും പശ്ചിമയൂറോപ്പിലും മറ്റുമുള്ള രാജ്യങ്ങളാണ് മുന്നില്‍ നില്‍ക്കേണ്ടത്. പക്ഷേ, ഏറ്റവും ഒടുവിലത്തെ (2009ലെ) വിലയിരുത്തല്‍ ഫലങ്ങള്‍ കാണിക്കുന്നത് ചൈന ഒന്നാമത് നില്‍ക്കുന്നു എന്നാണ്. പിന്നെ വരുന്നു ദക്ഷിണകൊറിയ, ഫിന്‍ലണ്ട്, ഹോങ്കോങ്, സിങ്കപ്പൂര്‍ , കനഡ, ന്യൂസിലണ്ട്, ജപ്പാന്‍ , ആസ്ത്രേലിയ, നെതര്‍ലണ്ട്സ് എന്നീ രാജ്യങ്ങള്‍ . അമേരിക്ക 14-ാമതാണ്. ഇങ്ങനെയുള്ള റാങ്കിങ്ങില്‍ മുകളില്‍ വരണമെങ്കില്‍ അതത് രാജ്യത്തെ ചില സ്കൂളുകള്‍ മാത്രം ഉന്നത നിലവാരം പുലര്‍ത്തിയാല്‍ പോര. ഏറ്റവും പിന്നണിയില്‍ കിടക്കുന്ന സ്കൂളുകളെക്കൂടി ഉയര്‍ത്തിക്കൊണ്ടുവരണം. അതിന് എന്തൊക്കെ ചെയ്യണം? ഇപ്പോള്‍ മികവ് കാണിക്കുന്ന രാജ്യങ്ങളുടെ അനുഭവംവെച്ച് നോക്കുമ്പോള്‍ നാലു കാര്യങ്ങളിലാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്.
1. അധികാര വികേന്ദ്രീകരണം (സ്കൂളുകള്‍ക്കുവരെ പല അധികാരങ്ങളും വികേന്ദ്രീകരിക്കല്‍).
2. സാധാരണയില്‍ കുറഞ്ഞ നിലവാരമുള്ള വിദ്യാര്‍ത്ഥികളെ മികവുറ്റവരോടൊപ്പം ഉയര്‍ത്തല്‍ .
3. പലതരം സ്കൂളുകള്‍ അനുവദിക്കല്‍ .
4. അധ്യാപകരുടെ നിലവാരം ഉയര്‍ന്നിരിക്കുന്നു എന്ന് ഉറപ്പുവരുത്തല്‍ .
കനഡയിലെ ഒണ്ടാരിയൊയിലായാലും, പോള ണ്ടിലെ വാഴ്സായിലായാലും, ജര്‍മ്മനിയിലെ സാക്സൊണി (ഇത് മുമ്പ് കിഴക്കന്‍ ജര്‍മനിയിലായിരുന്നു) യിലായാലും, അമേരിക്കയിലായാലും, നഗരങ്ങളിലും നാട്ടിന്‍പുറത്തും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയ സ്ഥലങ്ങളില്‍ പൊതുവെ നിലവാരം ഉയര്‍ന്നിരിക്കുന്നു. അവര്‍ ശ്രദ്ധിച്ചത് പിന്നോക്കം നിന്ന വിദ്യാലയങ്ങളിലായിരുന്നു. അതിനു പുറമെ സ്കൂളുകള്‍ക്ക് പല കാര്യങ്ങളിലും തീരുമാനമെടുത്ത് നടപ്പാക്കാന്‍ അധികാരം നല്‍കി. പാവപ്പെട്ടവര്‍ പാര്‍ക്കുന്ന സ്ഥലങ്ങളിലെ സ്കൂളുകളില്‍ പ്രത്യേകം ശ്രദ്ധിച്ചപ്പോള്‍ നല്ല ഫലമുണ്ടായതായി കാണുന്നു. അതുപോലെ ഏറ്റവും യോഗ്യരായവരെ അധ്യാപകരായി നിയമിക്കുക, അവര്‍ക്ക് ഇടയ്ക്കിടെ നിലവാരം ഉയര്‍ത്താന്‍ സഹായകമായ പരിശീലനവും കൂട്ടായ ചര്‍ച്ചകളും സംഘടിപ്പിക്കുക. അമേരിക്കയുടെ പടിഞ്ഞാറെ അറ്റം മുതല്‍ ഏഷ്യയുടെയും ആസ്ത്രേലിയയുടെയും കിഴക്കേ അറ്റംവരെയുള്ള പ്രദേശങ്ങളിലെ അനുഭവമാണ് മേല്‍ കൊടുത്തത്. ഇതാണ് എല്‍ഡിഎഫ് ഗവണ്‍മെന്‍റ് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ കേരളത്തില്‍ നടപ്പാക്കിയ സ്കൂള്‍ പരിഷ്കാരങ്ങളുടെ ആകത്തുക. ത്രിതല പഞ്ചായത്തുകളും നഗരസഭകളും സര്‍ക്കാര്‍ സ്കൂളുകളിലെ ഭൗതിക പശ്ചാത്തലം മെച്ചപ്പെടുത്തുന്നതിലും എല്ലാ പഠന സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിലും സജീവമായി പങ്കാളികളായി. ഏറ്റവും പിന്നോക്കം നില്‍ക്കുന്ന 107 സ്കൂളുകളെ സര്‍ക്കാര്‍ പ്രത്യേകം പരിഗണിച്ച് അവയുടെ ഉന്നമനത്തിന് വേറിട്ട പരിപാടി തയ്യാറാക്കി നടപ്പാക്കി. അത് ഫലം കണ്ടു. ഓരോ ക്ലാസിലും ഏറ്റവും പിന്നില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ പൊതു നിലവാരത്തിലേക്ക് കൊണ്ടുവരാന്‍ പ്രത്യേക ഇടപെടല്‍ സ്കൂള്‍ അധികൃതര്‍ നടത്തി. അധ്യാപകര്‍ക്ക് വെക്കേഷന്‍ കാലത്തും പരിശീലനവും പ്രതിമാസ കൂടിയിരിക്കലും ഏര്‍പ്പെടുത്തി. ഇതിെന്‍റയെല്ലാം ഫലമായിരുന്നു എസ്എസ്എല്‍സി ക്ലാസില്‍ 2006നുശേഷം എല്ലാവര്‍ഷവും 90 ശതമാനം വിജയമുണ്ടായത്. എന്‍സിഇആര്‍ടിയും "ന്യൂപയും" സിബിഎസ്ഇയും കേരളത്തില്‍ നടപ്പാക്കപ്പെട്ട പരിഷ്കാരങ്ങളെ മാതൃകയാക്കി.
അന്തര്‍ദേശീയ നിലവാരത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട നാലിന പരിപാടിയില്‍ ഒരെണ്ണമാണ് ഇവിടെ നടപ്പാക്കാന്‍ കഴിയാതിരുന്നത്. എയ്ഡ്ഡ് സ്കൂളുകളില്‍ ഏറ്റവും യോഗ്യരായവര്‍ അധ്യാപകരായി നിയമിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തല്‍ . ഇത് ഉറപ്പിക്കാനായിരുന്നു ആദ്യത്തെ ഇ എം എസ് ഗവണ്‍മെന്‍റ് കേരള വിദ്യാഭ്യാസ നിയമത്തില്‍ , ഏറ്റവും യോഗ്യരായവരെ അധ്യാപകരായി തിരഞ്ഞെടുക്കാന്‍ പിഎസ്സി തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകരുടെ പട്ടിക ഓരോ വര്‍ഷവും പ്രസിദ്ധപ്പെടുത്തണമെന്ന് വ്യവസ്ഥചെയ്തത്. അതിനെ സമുദായ നേതാക്കള്‍ എതിര്‍ത്തത് "അവരുടെ" കുട്ടികളെ പഠിപ്പിക്കുന്നവരെ അവര്‍തന്നെ തിരഞ്ഞെടുക്കണമെന്നു പറഞ്ഞാണ്. ലോകത്തെല്ലായിടത്തും വിദ്യാര്‍ത്ഥികളുടെ താല്‍പര്യം (ഉയര്‍ന്ന നിലവാരം ആര്‍ജിക്കല്‍) മുന്‍നിര്‍ത്തിയാണ് അധ്യാപകനിയമനം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇവിടെ സമുദായം നോക്കിയും ന്യൂനപക്ഷാവകാശം ഉന്നയിച്ചും അത് തടയുന്നു. ഇന്ത്യയിലുള്ളതുപോലെ വിശാലമായ ന്യൂനപക്ഷാവകാശം മറ്റ് മിക്ക രാജ്യങ്ങളിലും ഇല്ലെന്ന് ഓര്‍ക്കുക. ഇന്ത്യയില്‍തന്നെ, ന്യൂനപക്ഷാവകാശ പ്രശ്നം വിദ്യാഭ്യാസത്തെ പലപ്പോഴും പ്രതികൂലമായി ബാധിക്കുന്നത് കേരളത്തിലാണ്. ന്യൂനപക്ഷ മാനേജര്‍മാരും വലതുപക്ഷ രാഷ്ട്രീയക്കാരും പലപ്പോഴും ഇടതുപക്ഷത്തോട് ഉപദേശിക്കാറുണ്ട്: മറ്റുള്ള രാജ്യങ്ങളില്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ കണ്ടുപഠിക്കാന്‍ . തിരിച്ച് ഇടതുപക്ഷത്തിന് അവരോട് പറയാനുള്ളതും അതുതന്നെ.
വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് നിരവധി രാജ്യങ്ങളില്‍ നടപ്പാക്കപ്പെടുന്ന പരിഷ്കാരങ്ങളുടെ അന്തഃസത്ത മനസ്സിലാക്കാന്‍ . അവിടങ്ങളില്‍ വിദ്യാലയങ്ങളെ ജനങ്ങള്‍ ഇടപെട്ടുകൂടാത്ത ബാലികേറാമലകളായല്ല രക്ഷിതാക്കളും ജനങ്ങളും മാനേജ്മെന്‍റുകളും കാണുന്നത്. അവര്‍ പരസ്പരം ആലോചിച്ച് കൂട്ടായി ഇടപെടേണ്ട രംഗമായിട്ടാണ്. എന്തിന്? അവരുടെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം നാനാ രീതികളില്‍ ഉയര്‍ത്താന്‍ . കേരളത്തില്‍ ആ ദിശയിലുള്ള വിദ്യാഭ്യാസ വികസനത്തിനാണ് ഇടതുപക്ഷ ഗവണ്‍മെന്‍റുകള്‍ 1957ലായാലും ഏറ്റവും ഒടുവില്‍ 2006ല്‍ ആയാലും മുതിര്‍ന്നത്. അത്തരം ശ്രമങ്ങളെയാണ് വലതുപക്ഷ ശക്തികളുടെ പിന്‍ബലത്തോടെ സാമുദായികശക്തികള്‍ ഇടപെട്ട് അലങ്കോലമാക്കാന്‍ ശ്രമിച്ചത്. ഇപ്പോള്‍ ശ്രമിച്ചുവരുന്നതും. അത്തരം ശ്രമങ്ങളാണ് ലോകത്തിലെ നാനാരാജ്യങ്ങളില്‍ പൊതു വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ സാര്‍വദേശീയ അംഗീകാരത്തോടെ ഇപ്പോഴും നടത്തപ്പെടുന്നത്. ഈ സത്യം യുഡിഎഫ് സര്‍ക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്. അവര്‍ നടപ്പാക്കുന്ന തുഗ്ലക്ക് പരിഷ്കാരങ്ങള്‍ തടഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്കാരങ്ങളുടെ അന്തഃസത്ത നിലനിര്‍ത്താന്‍ ജനങ്ങള്‍ ഇടപെടേണ്ടതുണ്ട്.
സി പി നാരായണന്‍ ചിന്ത 141011
യുഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ ഒരു പരിശോധനയോ പഠനമോ കൂടാതെ പൊടുന്നനെ മാറ്റം വരുത്തിയ ഒരു മേഖലയാണ് സ്കൂള്‍ വിദ്യാഭ്യാസം. ഓണപ്പരീക്ഷ പുന:സ്ഥാപിക്കുക, പാഠപുസ്തകത്തിലെ ചില ഭാഗങ്ങള്‍ പഠിപ്പിക്കേണ്ടതില്ല എന്നു തീരുമാനിക്കുക, നിലവിലിരിക്കുന്ന സംസ്ഥാന പാഠ്യപദ്ധതിക്കു പകരം സിബിഎസ്ഇ പാഠ്യപദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുക മുതലായവ പുതിയ ഗവണ്‍മെന്‍റിെന്‍റ തുഗ്ലക്ക് പരിഷ്കാരങ്ങളില്‍ ചിലവയാണ്. എന്തടിസ്ഥാനത്തിലാണ് നിലവിലുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്, അത് മാറ്റുന്നത് വിദ്യാര്‍ത്ഥികളെ എങ്ങനെ ബാധിക്കും എന്ന ഒരു പരിശോധനയും ഉണ്ടായില്ല. അതുകൊണ്ടാണ് തുഗ്ലക്ക് പരിഷ്കാരം എന്ന് പറയുന്നത്. മുഖ്യമായി ജനന നിരക്കില്‍ വന്നുകൊണ്ടിരിക്കുന്ന ഇടിവുമൂലം ഓരോ വര്‍ഷവും സ്കൂള്‍ കുട്ടികളുടെ എണ്ണം കുറയുന്നു. തന്മൂലം മുമ്പ് നിയമിതരായ അധ്യാപകരില്‍ പലര്‍ക്കും ജോലി നഷ്ടപ്പെടുന്നു.
ReplyDeleteAided സ്കൂളുകളില്‍ ശമ്പളം ഇല്ലാതെ ആറു വര്‍ഷകാലതിലധികം ജോലി ചെയ്തു വരുന്ന അധ്യാപകരെ മുഴുവന്‍ ശത്രു പക്ഷത്ത് നിര്‍ത്തി ഇപ്പോള്‍ UDF ന്റെ അധ്യാപകപെകജിന്റെ ഔദാര്യത്തിന് വിട്ടുകൊടുത്തതിനു MA ബേബിക്കും KSTA ക്കും ലജ്ജിക്കാം !വിടുവായത്തം നിര്‍ത്തി പ്രവര്തിചിരുന്നെങ്കില്‍ ഇതിലും മികച്ച ഒരു പാക്കേജ് LDF ഭരണത്തില്‍ ആവാമായിരുന്നല്ലോ ?
ReplyDeleteഇടതുപക്ഷത്തോട് ചായ്‌വ് പുലര്‍ത്തുന്ന ഒരു പ്രമുഖ ബ്ലോഗ്ഗിലെ പോസ്റ്റില്‍ ഒരിക്കലും വന്നു കൂടാന്‍ പറ്റാത്തതാണ് തുഗ്ലക് എന്ന പ്രയോഗം. ഇന്ത്യയിലെ ഹിന്ദുത്വ വലതു പക്ഷങ്ങളാണ് ആ പ്രയോഗത്തിനു പിന്നില്‍. ആ പ്രയോഗം 'ജാഗ്രത'യും ചരിത്രമറിയാതെ ഉദാഹരിക്കരുതെന്നപേക്ഷ!
ReplyDelete