വോട്ടിന് കോഴക്കേസില്‍ ബി ജെ പി എം പി അശോക് അര്‍ഗലിനെതിരെ രണ്ടാമതും കുറ്റപത്രം തയ്യാറാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഈ മാസം 14ന് മുമ്പായി അന്വേഷണ ഏജന്‍സി രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത് . വോട്ടിന് കോഴ കേസില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവും എം പിയുമായ അമര്‍സിംഗ് ഉള്‍പ്പെടെ ഏഴു പേരെ പ്രതികളാക്കിയാണ് പൊലീസ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത് . വിശ്വാസ വോട്ടെടുപ്പ് വേളയില്‍ യു പി എ സര്‍ക്കാറിനെ പിന്തുണയ്ക്കാന്‍ മൂന്ന് ബി ജെ പി എം പിമാരെ പണം നല്‍കി സ്വാധീനിച്ചു എന്നാണ് കേസ്. അഴിമതി നിരോധന നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അശോക് അര്‍ഗലും കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അശോക് അര്‍ഗലിന്റെ കാര്യത്തില്‍ ലോകസഭ സ്പീക്കര്‍ക്ക് അനുവാദം ആവശ്യപ്പെട്ടു കൊണ്ടുള്ള കത്ത് സമര്‍പ്പിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാത്തതു കൊണ്ടാണ് വിചാരണ നടത്താനുള്ള അനുമതി ലഭിക്കാതെ പോയതെന്നും വിഷയത്തിന്റെ പ്രാധാന്യം വ്യക്തമാക്കാതെ സാധാരണ രീതിയിലുള്ള കത്താണ് തയ്യാറാക്കിയതെന്നും പ്രത്യേക ജഡ്ജി സംഗീത ദിന്‍ഗ്ര സെഹ്ഗള്‍ കുറ്റപ്പെടുത്തി. അതുകൊണ്ട് വിശദമായ തരത്തില്‍ കുറ്റപത്രം തയ്യാറാക്കി വിചാരണയ്ക്ക് അനുമതി ലഭിക്കുന്നതിനായി നല്‍കാന്‍ അവര്‍ ആവശ്യപ്പെടുകയായിരുന്നു. ലോകസഭ സ്പീക്കറുടെ അനുവാദത്തോടു കൂടി മാത്രമേ എം പിയായ അശോകിനെ വിചാരണ നടത്താന്‍ കഴിയൂ എന്നതു കൊണ്ട് വിചാരണയ്ക്കുള്ള അനുമതി ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഇതുകൊണ്ടാണ് വീണ്ടും കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യം കോടതി പരിഗണിച്ചത്. സ്പീക്കര്‍ക്ക് കത്ത് സമര്‍പ്പിച്ചിരുന്നെങ്കിലും വിചാരണ നടത്താനുള്ള അനുവാദം ലഭിക്കാത്ത കാര്യം പബ്ലിക് പ്രോസിക്യൂട്ടര്‍ രാജീവ് മോഹന്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് കോടതി ഇത്തരത്തില്‍ പ്രതികരിച്ചത്.
സുധീന്ദ്ര കുല്‍ക്കര്‍ണിയടക്കം കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കാര്യം കോടതി ഈ മാസം 13ലേക്ക് മാറ്റിവച്ചു.
janayugom 081011

ReplyDelete