ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു
ചെറുവത്തൂര്‍ : അച്ചാംതുരുത്തിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും കോണ്‍ഗ്രസ് ക്രിമിനലുകളുടെ ആക്രമണം. കഴിഞ്ഞ ദിവസം സിപിഐ എം ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായി സ്ഥാപിച്ച കൊടി തോരണങ്ങള്‍ വലിച്ചെറിഞ്ഞതിന് പിന്നാലെയാണ് വ്യാപക അക്രമം നടത്തുന്നത്. വയറിങ് തൊഴിലാളിയായ അച്ചാംതുരുത്തിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ സുനില്‍കുമാറി (31)നെ ചൊവ്വാഴ്ച പകല്‍ പതിനൊന്നരയോടെ തൈക്കടപ്പുറം ബോട്ടുജെട്ടിക്ക് സമീപത്തെ ഒരു വീട്ടില്‍ പണിയെടുക്കുന്നതിനിടെ അക്രമിക്കുകയായിരുന്നു. ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘം കോണ്‍ഗ്രസിനെതിരെ മിണ്ടിയാല്‍ കൊന്നുകളയും എന്ന ആക്രോശത്തോടെ സുനിലിനെ വീട്ടില്‍നിന്ന് വലിച്ചുപുറത്തിട്ട് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. കൂടെ പണിയെടുക്കുന്ന നിജിനും അനിലും മര്‍ദനം തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ക്കെതിരെയും അക്രമം നടന്നു. സുനിലിന്റെയും സുഹൃത്തുക്കളുടെയും നിലവിളികേട്ട് പരിസരവാസികള്‍ എത്തിയതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ സുനിലിനെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കുട്ടന്‍ എന്ന സനീഷ്, രൂപേഷ്, അഴിത്തലയിലെ കൃപേഷ്, ബോട്ടുജെട്ടിക്ക് സമീപത്തെ ധനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. സുനിലിന്റെ പരാതിയെ തുടര്‍ന്ന് അക്രമികള്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. സുനില്‍കുമാറിനെ ആക്രമിച്ചവരെ ഉടന്‍ പിടികൂടണമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കും. യോഗത്തില്‍ എം രാജീവന്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി മാധവന്‍ മണിയറ, കെ രാജീവന്‍ , വി വി സജീവന്‍ എന്നിവര്‍ സംസാരിച്ചു.
എബിവിപി അക്രമം: എസ്എഫ്ഐ നേതാക്കള്‍ക്ക് പരിക്ക്
കോഴിക്കോട്: ഗുരുവായൂരപ്പന്‍കോളേജില്‍ എബിവിപി-ആര്‍എസ്എസ് അക്രമത്തില്‍ എസ്എഫ്ഐ ജില്ലാ ജോ. സെക്രട്ടറി എം സമീഷ്, രണ്ടാം വര്‍ഷ ബി എ സോഷ്യോളജി വിദ്യാര്‍ഥി അതുല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച കോളേജില്‍ നടന്ന സര്‍വകക്ഷി യോഗത്തെതുടര്‍ന്നാണ് ചൊവ്വാഴ്ച കോളേജ് തുറന്നത്. വീണ്ടും കോളേജില്‍ സംഘര്‍ഷമുണ്ടാക്കാനാണ് എബിവിപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ ബിമിത്ത്, ബിനീഷ്, അഭിലാഷ്, പ്രവീണ്‍ , നിപേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. പരിക്കേറ്റ വിദ്യാര്‍ഥികളെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റും എസ്എഫ്ഐ സൗത്ത് ഏരിയാ സെക്രട്ടേറിയറ്റും പ്രതിഷേധിച്ചു. കോളേജിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന എബിവിപി ക്രിമിനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജയില്‍ ; കെഎസ്യുക്കാര്‍ക്ക് ജാമ്യം
പത്തനംതിട്ട: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ അറസ്റ്റിലായ കെഎസ്യുക്കാരെ ഉന്നത ഇടപെടലിനെ തുടര്‍ന്ന് പൊലീസ് വിട്ടയച്ചു. പത്തനംതിട്ട കാതോലിക്കറ്റ് കോളേജിലെ വിദ്യാര്‍ഥികളായ അന്‍സര്‍ മുഹമ്മദ് (മൂന്നാം വര്‍ഷം ഹിസ്റ്ററി), എ ഹനീഫ് മോന്‍ (മൂന്നാം വര്‍ഷം ഹിസ്റ്ററി), ടി ജി നിതിന്‍ (മൂന്നാം വര്‍ഷം ഹിന്ദി), ബിനിറ്റ് മാത്യു (രണ്ടാം വര്‍ഷം മാത്സ്) എന്നിവരെയാണ് പത്തനംതിട്ട പൊലീസ് വിട്ടയച്ചത്. യൂണിയന്‍ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് എസ്എഫ്ഐ കോളേജില്‍ നടത്തിയ പഠിപ്പുമുടക്കിന് ശേഷം കെഎസ്യുക്കാര്‍ ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിനിടെയാണ് കാമ്പസില്‍നിന്ന് കെഎസ്യുക്കാരായ പത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞിടെ കോളേജില്‍ നടന്ന സമരത്തില്‍ എംജി സര്‍വകലാശാലയുടെ വാഹനം നശിപ്പിച്ച കേസില്‍ പ്രതികളായവരാണ് നാല് പേര്‍ . ഇവരെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് വിട്ടയച്ചത്. ചില പൊലീസ് ഉദ്യോഗസ്ഥരുടെയും താല്‍പര്യമുണ്ട് ഇതിന്പിന്നില്‍ . എന്നാല്‍ , തിങ്കളാഴ്ച കോളേജില്‍ സമരം നടത്തിയ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം ജയകൃഷ്ണന്‍ , യൂണിറ്റ് പ്രസിഡന്റ് അനീഷ് കുമാര്‍ എന്നിവരെ പൊലീസ് കള്ളക്കേസില്‍പെടുത്തി റിമാന്‍ഡ് ചെയ്തിരുന്നു. പൊലീസ് നടത്തിയ പക്ഷപാതപരമായ നടപടിയില്‍ പ്രതിഷേധം ശക്തമാകുകയാണ്.
deshabhimani 051011
അച്ചാംതുരുത്തിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും കോണ്‍ഗ്രസ് ക്രിമിനലുകളുടെ ആക്രമണം. കഴിഞ്ഞ ദിവസം സിപിഐ എം ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായി സ്ഥാപിച്ച കൊടി തോരണങ്ങള്‍ വലിച്ചെറിഞ്ഞതിന് പിന്നാലെയാണ് വ്യാപക അക്രമം നടത്തുന്നത്.
ReplyDelete