ന്യൂയോര്‍ക്ക്: സാമ്പത്തികപ്രതിസന്ധിയില്‍ ആടിയുലയുന്ന അമേരിക്കയില്‍ അലയടിക്കുന്ന ജനകീയപ്രക്ഷോഭം 19-ാംദിവസത്തിലേക്ക് കടന്നു. ജനമുന്നേറ്റം അടിച്ചമര്‍ത്താന്‍ പൊലീസ് രംഗത്തിറങ്ങിയിട്ടും രാജ്യത്തിന്റെ പലഭാഗത്തും പ്രക്ഷോഭം ശക്തമായി തുടരുകയാണ്. നിരവധി സംഘടനകള്‍ പ്രക്ഷോഭരംഗത്തേക്ക് പുതുതായി എത്തുകയാണ്. വെബ്സൈറ്റുകളിലൂടെയും മറ്റു പ്രസിദ്ധീകരണങ്ങളിലൂടെയും ജനങ്ങള്‍ സര്‍ക്കാര്‍ നയങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
കോര്‍പറേറ്റ് ഭീമന്മാരെ പരിഹസിക്കുന്ന വേഷവിതാനത്തോടെ മാന്‍ഹട്ടനില്‍ നൂറുകണക്കിനാളുകള്‍ തെരുവിലിറങ്ങി. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിനുമുന്നിലും പ്രകടനം നടന്നു. ഷിക്കാഗോ, ബോസ്റ്റണ്‍ , സെന്റ് ലൂയിസ്, കന്‍സാസ് സിറ്റി, മിസൗറി, ലോസാഞ്ചലസ് എന്നിവിടങ്ങളിലെല്ലാം ജനങ്ങള്‍ പലരീതിയില്‍ പ്രക്ഷോഭകര്‍ക്ക് പിന്തുണ അറിയിച്ചു. ബോസ്റ്റണ്‍ ടീപാര്‍ടി സംഭവത്തോടും അറബ്നാടുകളിലെ ജനാധിപത്യപ്രക്ഷോഭങ്ങളോടുമാണ് തങ്ങളുടെ സമരത്തെ അമേരിക്കന്‍ജനത ഉപമിക്കുന്നത്. "വാള്‍സ്ട്രീറ്റ് കൈയടക്കുക" എന്ന പേരില്‍ സെപ്തംബര്‍ 17നാണ് യുവജനങ്ങളുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ പ്രക്ഷോഭത്തിന് തീപ്പൊരിയിട്ടത്. സാമ്പത്തികകേന്ദ്രമായ ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റും പരിസരവും കേന്ദ്രീകരിച്ചാണ് പ്രധാന പ്രക്ഷോഭം. വാള്‍സ്ട്രീറ്റിലേക്ക് പ്രകടനം നടത്തിയ എണ്ണൂറോളംപേരെ ശനിയാഴ്ച പൊലീസ് അറസ്റ്റുചെയ്തിരുന്നു. കുത്തകകളെ സര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുന്നതും രാഷ്ട്രീയത്തിലെ കുത്തകകളുടെ സ്വാധീനവും അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭകര്‍ ശനിയാഴ്ച ബ്രൂക്ലിന്‍ പാലം ഉപരോധിച്ചിരുന്നു.
സാമ്പത്തികമാന്ദ്യത്തില്‍നിന്ന് കരകയറാന്‍ ഒബാമസര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം നേരത്തെതന്നെ ശക്തമാണ്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും കുത്തകകള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സഹായകമായ നടപടികള്‍ തുടരുകയും ചെയ്യുന്നതും ഏറെ വിമര്‍ശിക്കപ്പെട്ടു. ക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങിയതും ജനരോഷം ശക്തമാക്കി. സാമൂഹിക അസമത്വം അവസാനിപ്പിക്കണമെന്നും ആഗോളതാപനത്തിനെതിരെ ഫലപ്രദമായ നടപടികള്‍ വേണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു.
deshabhimani 051011
സാമ്പത്തികപ്രതിസന്ധിയില്‍ ആടിയുലയുന്ന അമേരിക്കയില്‍ അലയടിക്കുന്ന ജനകീയപ്രക്ഷോഭം 19-ാംദിവസത്തിലേക്ക് കടന്നു. ജനമുന്നേറ്റം അടിച്ചമര്‍ത്താന്‍ പൊലീസ് രംഗത്തിറങ്ങിയിട്ടും രാജ്യത്തിന്റെ പലഭാഗത്തും പ്രക്ഷോഭം ശക്തമായി തുടരുകയാണ്. നിരവധി സംഘടനകള്‍ പ്രക്ഷോഭരംഗത്തേക്ക് പുതുതായി എത്തുകയാണ്. വെബ്സൈറ്റുകളിലൂടെയും മറ്റു പ്രസിദ്ധീകരണങ്ങളിലൂടെയും ജനങ്ങള്‍ സര്‍ക്കാര്‍ നയങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
ReplyDelete