കണ്ണൂര്‍ : കേരളം ഗതാഗതക്കുരുക്കില്‍ ശ്വാസംമുട്ടുമ്പോഴും നാലുവരിപ്പാത പദ്ധതി കേന്ദ്രത്തിന്റെ അനുമതികാത്ത് കടലാസില്‍ . ജനസാന്ദ്രതകൂടിയ കേരളത്തില്‍ 45 മീറ്റര്‍ വീതിയെന്നത് 30 ആക്കി ചുരുക്കണമെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ വന്നയുടനെ 45 മീറ്റര്‍ റോഡിന് സമ്മതമാണെന്ന് അറിയിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തിലെ ദേശീയപാത വികസനത്തിന്റെ പ്രാരംഭ പ്രവര്‍ത്തനംപോലും നടക്കുന്നില്ല. നാലുവരിപ്പാത പദ്ധതി ഉടനെ നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നിയമസഭയില്‍ പറഞ്ഞുവെങ്കിലും കേന്ദ്രത്തില്‍നിന്ന് പച്ചക്കൊടിയായിട്ടില്ല. സ്ഥലമെടുപ്പ് പെട്ടെന്ന് പൂര്‍ത്തിയാക്കി കേന്ദ്രത്തിന്റെ അംഗീകാരം നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യമെടുക്കുന്നില്ലെന്നതാണ് വസ്തുത.
സ്ഥലവും വീടും നഷ്ടപ്പെടുന്നവര്‍ക്ക് എല്‍ഡിഎഫ് കാലത്ത് നടപ്പാക്കിയതിന് സമാനമായ പാക്കേജുകള്‍ അംഗീകരിച്ചാലേ പദ്ധതി മുന്നോട്ടുപോകൂ. മലബാര്‍ പ്രദേശത്താണ് റോഡ് ദുരവസ്ഥയുടെ കടുത്ത ദുരിതം അനുഭവിക്കുന്നത്. ദേശീയപാത 17ന്റെ മംഗളൂരു - ഇടപ്പള്ളി ഭാഗത്ത് പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കാതെയുള്ള ബൈപ്പാസുകളും മറ്റു ഭാഗങ്ങളില്‍ റോഡ് വീതികൂട്ടലുമായി വലിയ പ്രവൃത്തികളാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. കണ്ണൂര്‍ ജില്ലയില്‍ നാല് മുനിസിപ്പല്‍ ആസ്ഥാനങ്ങളെയും ഒഴിവാക്കിയാണ് ബൈപ്പാസുകള്‍ നിര്‍ദേശിച്ചിട്ടുള്ളത്. പയ്യന്നൂര്‍ പട്ടണത്തെ ഒഴിവാക്കി കരിവെള്ളൂര്‍ -എടാട്ട് വഴിയാണ് ബൈപ്പാസ്. കുപ്പത്തുനിന്ന് ആരംഭിക്കുന്ന ബൈപ്പാസ് തളിപ്പറമ്പില്‍ പ്രവേശിക്കാതെ കുറ്റിക്കോലില്‍ വന്നുചേരും.
പാപ്പിനിശേരി വെസ്റ്റേണ്‍ ഇന്ത്യാ കോട്ടണ്‍സിന്റെ മുന്നില്‍നിന്ന് ആരംഭിക്കുന്ന ബൈപ്പാസിന് വളപട്ടണം പുഴയ്ക്ക് ഒരു കിലോമീറ്റര്‍ നീളത്തില്‍ പാലം നിര്‍മിക്കണം. കോട്ടക്കുന്ന്, പുഴാതി, മുണ്ടയാട് കെഎസ്ഇബി സബ്സ്റ്റേഷന്‍ , എളയാവൂര്‍ , കിഴുത്തള്ളി വഴി ചാല ബൈപ്പാസില്‍ പ്രവേശിക്കും. കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഈ ബൈപ്പാസാണ് പരിഹാരം. തലശേരിയിലെ കുപ്പിക്കഴുത്തുപോലുള്ള റോഡുകളില്‍നിന്ന് ദീര്‍ഘയാത്രക്കാര്‍ക്ക് മോചനം ലഭിക്കണമെങ്കില്‍ മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസാണ് പോംവഴി. മുഴപ്പിലാങ്ങാടുനിന്ന് ആരംഭിച്ച് അഴിയൂരില്‍ അവസാനിക്കുന്ന ഈ ഉപപാത കോടിയേരി, ചൊക്ലി വഴിയാണ്. ഇതില്‍ കോടിയേരി പഞ്ചായത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്ഥലമെടുപ്പ് പൂര്‍ത്തിയായതാണ്. ചൊക്ലിയിലും സ്ഥലമെടുപ്പ് നടപടി ഭാഗികമായി നടന്നു. രണ്ട് കിലോമീറ്റര്‍ റോഡ് മാഹിയില്‍ ഉള്‍പ്പെട്ടതാണ്. ഇവിടെയും സ്ഥലമെടുപ്പ്നടന്നു.കണ്ണൂര്‍ ബൈപ്പാസില്‍ ചെമ്പിലോട് പഞ്ചായത്തില്‍ റോഡിന് സ്ഥലനിര്‍ണയം നടത്തി കല്ലിട്ടിരുന്നു. എടക്കാട് പഞ്ചായത്തില്‍ ഭാഗികമായും കല്ലിട്ടു. എളയാവൂര്‍ , വലിയന്നൂര്‍ പഞ്ചായത്തുകളില്‍ ഒരു നടപടിയും ഉണ്ടായില്ല.
deshabhimani 051011
കേരളം ഗതാഗതക്കുരുക്കില്‍ ശ്വാസംമുട്ടുമ്പോഴും നാലുവരിപ്പാത പദ്ധതി കേന്ദ്രത്തിന്റെ അനുമതികാത്ത് കടലാസില്‍ . ജനസാന്ദ്രതകൂടിയ കേരളത്തില്‍ 45 മീറ്റര്‍ വീതിയെന്നത് 30 ആക്കി ചുരുക്കണമെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ വന്നയുടനെ 45 മീറ്റര്‍ റോഡിന് സമ്മതമാണെന്ന് അറിയിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തിലെ ദേശീയപാത വികസനത്തിന്റെ പ്രാരംഭ പ്രവര്‍ത്തനംപോലും നടക്കുന്നില്ല. നാലുവരിപ്പാത പദ്ധതി ഉടനെ നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നിയമസഭയില്‍ പറഞ്ഞുവെങ്കിലും കേന്ദ്രത്തില്‍നിന്ന് പച്ചക്കൊടിയായിട്ടില്ല. സ്ഥലമെടുപ്പ് പെട്ടെന്ന് പൂര്‍ത്തിയാക്കി കേന്ദ്രത്തിന്റെ അംഗീകാരം നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യമെടുക്കുന്നില്ലെന്നതാണ് വസ്തുത.
ReplyDeletefor what? making another strike for TOLL? first you all come to some sort of agreement. then think about the project :)
ReplyDelete