Thursday, October 6, 2011

കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവാദി സുധാകരനെന്ന് പി രാമകൃഷ്ണന്‍

കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവാദി കെ സുധാകരന്‍ എംപിയാണെന്ന് ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ . കൂത്തുപറമ്പ് വെടിവെപ്പും എകെജി സഹകരണ തെരഞ്ഞെടുപ്പ് അട്ടിമറിയുമാണ് കണ്ണൂരിലെ കോണ്‍ഗ്രസിനെ തകര്‍ത്തതെന്നും ഇതിനു കാരണക്കാരന്‍ സുധാകരനാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു. പരസ്യപ്രസ്താവന നടത്താന്‍ പാടില്ലെന്ന കെപിസിസിയുടെ വിലക്ക് കാറ്റില്‍ പറത്തിയാണ് രാമകൃഷ്ണന്‍ സുധാകരനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ഇതോടെ കണ്ണൂര്‍ കോണ്‍ഗ്രസിലെ പൊട്ടിത്തെറി കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.

കൂത്തുപറമ്പിലേക്ക് എം വി രാഘവന്‍ പോകേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ സുധാകരന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് എംവിആര്‍ കൂത്തുപറമ്പിലേക്ക് പോയത്. കൂടാതെ എകെജി സഹകരണ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതും കണ്ണൂരില്‍ കോണ്‍ഗ്രസിനെ തകര്‍ത്തു. ഇതിനുപിന്നിലും സുധാകരനാണ്. കണ്ണൂരില്‍ കോണ്‍ഗ്രസുകാര്‍ രക്തസാക്ഷിയായത് പാര്‍ട്ടിയ്ക്ക് വേണ്ടിയല്ല സുധാകരനുവേണ്ടിയാണെന്നും രാമകൃഷ്ണന്‍ ആരോപിച്ചു. കഠാരയും വാളും കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സുധാകരന്റെ കാലത്താണ് കോണ്‍ഗ്രസ് നാമാവശേഷമായത്. കണ്ണൂര്‍ പ്രസ്ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമകൃഷ്ണന്റെ വിവാദ പ്രസ്താവനയോടെ കണ്ണൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയം കൂടുതല്‍ പ്രക്ഷുബ്ധമായി. രാമകൃഷ്ണന്റെ പ്രസ്താവനക്കെതിരെ സണ്ണി ജോസഫ് എംഎല്‍എ രംഗത്തെത്തി. രാമകൃഷ്ണന്റെ പ്രസ്താവനയുടെ ഗൗരവം കണക്കിലെടുത്ത് കെപിസിസി കടുത്ത അച്ചടക്ക നടപടി കൈക്കൊള്ളണമെന്നും സണ്ണിജോസഫ് ആവശ്യപ്പെട്ടു.

deshabhimani news

2 comments:

  1. കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവാദി കെ സുധാകരന്‍ എംപിയാണെന്ന് ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ . കൂത്തുപറമ്പ് വെടിവെപ്പും എകെജി സഹകരണ തെരഞ്ഞെടുപ്പ് അട്ടിമറിയുമാണ് കണ്ണൂരിലെ കോണ്‍ഗ്രസിനെ തകര്‍ത്തതെന്നും ഇതിനു കാരണക്കാരന്‍ സുധാകരനാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു. പരസ്യപ്രസ്താവന നടത്താന്‍ പാടില്ലെന്ന കെപിസിസിയുടെ വിലക്ക് കാറ്റില്‍ പറത്തിയാണ് രാമകൃഷ്ണന്‍ സുധാകരനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ഇതോടെ കണ്ണൂര്‍ കോണ്‍ഗ്രസിലെ പൊട്ടിത്തെറി കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.

    ReplyDelete
  2. ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കൂത്തുപറമ്പ് വെടിവയ്പ്പ് വീണ്ടും അന്വേഷിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കെ സുധാകരന്‍ എംപിയാണ് വെടിവയ്പ്പിനു കാരണക്കാരനെന്നാണ് രാമകൃഷ്ണന്‍ പറഞ്ഞത്. സുധാകരന്റെ പേരില്‍ ഗൂഢാലോചനക്ക് കേസെടുക്കണം. വെടിവയ്പ്പ് സംബന്ധിച്ച് സുപ്രധാന വെളിപ്പെടുത്തലാണ് അന്ന് ഡിസിസി പ്രസിഡന്റായിരുന്ന രാമകൃഷ്ണന്‍ നടത്തിയിരിക്കുന്നത്. രാമകൃഷ്ണനെ സാക്ഷിയാക്കണം. അഞ്ചുപേരാണ് വെടിവയ്പ്പില്‍ മരിച്ചത്. ഇതിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് കോടിയേരി പറഞ്ഞു.

    ReplyDelete