Thursday, October 6, 2011

അധ്യാപകനെ ആക്രമിച്ചത് സിബിഐ അന്വേഷിക്കണം: കോടിയേരി

കോഴിക്കോട്: വാളകത്ത് അധ്യാപകനെ ആക്രമിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ . സംസ്ഥാന പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ല. പൊലീസിന് ആരെയോ സംരക്ഷിക്കാനുള്ളതുകൊണ്ടാണ് അന്വേഷണ ഘട്ടത്തില്‍ തന്നെ കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുന്നത്. ഇത് ദുരൂഹമാണ്. കേസന്വേഷണത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നതെന്തിനാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷനേതാവിനെതിരായി പി സി ജോര്‍ജ് ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പുതുമയൊന്നുമില്ല. കേന്ദ്രഭരണവും സംസ്ഥാന ഭരണവും കോണ്‍ഗ്രസിന്റെ കൈയിലായതിനാല്‍ ഏത് ഏജന്‍സിയെകൊണ്ടും വിഎസിനെതിരായ ആരോപണം അന്വേഷിക്കാം. സിപിഐഎമ്മും എല്‍ഡിഎഫും ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും കോടിയേരി പറഞ്ഞു. താന്‍ ആഭ്യന്തര മന്ത്രിയായപ്പോള്‍ ഒരു ജയില്‍പുള്ളിയും ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

deshabhimani news

3 comments:

  1. വാളകത്ത് അധ്യാപകനെ ആക്രമിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ . സംസ്ഥാന പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ല. പൊലീസിന് ആരെയോ സംരക്ഷിക്കാനുള്ളതുകൊണ്ടാണ് അന്വേഷണ ഘട്ടത്തില്‍ തന്നെ കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുന്നത്. ഇത് ദുരൂഹമാണ്. കേസന്വേഷണത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നതെന്തിനാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    ReplyDelete
  2. വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട സംഭവം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്നും അധ്യാപകന്‍ സ്വഭാവദൂഷ്യമുള്ളയാളാണെന്നും മറ്റും തുടക്കത്തില്‍ പൊലീസ് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ആ വാദം പൊളിഞ്ഞപ്പോള്‍ പുതിയ നിരീക്ഷണവുമായി പൊലീസ് രംഗത്തുവന്നിരിക്കുകയാണ്. അധ്യാപകന്‍ ആക്രമിക്കപ്പെട്ടതല്ലെന്നും അദ്ദേഹത്തിന് അപകടം പറ്റിയതാണെന്നുമാണ് പൊലീസിന്റെ പുതിയ ഭാഷ്യം. അന്വേഷണ സംഘം വ്യാഴാഴ്ച അധ്യാപകന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. മെഡിക്കല്‍ റിപ്പോര്‍ട്ടനുസരിച്ച് മാരകമായ ആയുധങ്ങളുപയോഗിച്ചുള്ള മുറവില്ല ഉണ്ടായിട്ടുള്ളതെന്ന് പൊലീസ് പറയുന്നു. അധ്യാപകനെതിരായ ആക്രമണം അപകടമാക്കിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് കൃഷ്ണകുമാറിന്റെ ഭാര്യ ആരോപിച്ചു. ബാലകൃഷ്ണപിള്ളയ്ക്ക് തന്നോടും ഭാര്യയോടും കടുത്ത വിരോധമുണ്ടായിരുന്നെന്ന് അധ്യാപകന്‍ വ്യാഴാഴ്ചയും ശംാളി നല്‍കി. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ പിള്ളയാണോ എന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കില്ല. സംഭവദിവസം കടയ്ക്കല്‍ പോയിരുന്നെന്ന് അധ്യാപകന്‍ പറഞ്ഞു. കടയ്ക്കലില്‍ നിന്ന് ജോത്സ്യന്റെ മകനോടൊപ്പം നിലമേലിലെത്തി. അവിടെനിന്ന് ബസില്‍ വാളകത്തെത്തി. പിന്നീട് നടന്നതെന്താണെന്ന് ഓര്‍മ്മയില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

    ReplyDelete
  3. ഇന്‍ഫോപാര്‍ക്ക് സിഇഒയായി ജിജോ ജോസഫിനെ നിയമിച്ചതില്‍ അന്നത്തെ മുഖ്യമന്ത്രിയുമായോ മറ്റാരെങ്കിലുമായോ താന്‍ ഒരുവിധ ഇടപെടലുകളും നടത്തിയിട്ടില്ലെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഇരട്ടപ്പദവി സംബന്ധിച്ച് ഭരണഘടനാപരമായ പ്രശ്നം താന്‍ പരാതിയായി ഉന്നയിച്ചതിനെ വ്യക്തിപരമായ ആക്ഷേപങ്ങളാല്‍ നേരിടാനാണ് ജോര്‍ജ് ശ്രമിക്കുന്നതെന്നും ആരോപണങ്ങള്‍ക്ക് മറുപടിയായി സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിച്ചു. പത്രപരസ്യം കണ്ട് നിയമന പ്രക്രിയയിലൂടെയാണ് തന്റെ ബന്ധുവായ ജിജോ ജോസഫ് ഇന്‍ഫോപാര്‍ക്ക് സിഇഒയായി നിയമിതനായത്. പദവിക്ക് വേണ്ട അക്കാദമിക് യോഗ്യതയും പ്രവൃത്തിപരിചയവും അദ്ദേഹത്തിനുണ്ട്. നിയമനത്തില്‍ ആക്ഷേപമുള്ളതായി ഇതുവരെ പരാതി ഉയര്‍ന്നിട്ടുമില്ല. കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ താന്‍ ഹാജരായ കേസിനിടെ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ പറഞ്ഞത് പി സി ജോര്‍ജിന്റെ വാക്ക് അത്ര കാര്യമായി എടുക്കേണ്ടെന്നാണ്. അത് ശരിവയ്ക്കുന്നതാണ് ജോര്‍ജിന്റെ വര്‍ത്തമാനങ്ങള്‍ . നിയമനത്തില്‍ എന്തെങ്കിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് അന്വേഷിക്കണം- സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

    ReplyDelete