കുമളി: വിനോദ സഞ്ചാരികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ തേക്കടി തകരുമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാര്‍ പറഞ്ഞു. കുമളിയില്‍ സംസ്ഥാന ടൂറിസം വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്വാഭാവിക വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ വളരുന്ന തേക്കടിയില്‍ ബോട്ട് ടിക്കറ്റ് കരിഞ്ചന്ത നടത്തുന്നവരും, വ്യാജ ഗൈഡുമാരും, ചില വ്യാപാരികളും ചൂഷണം വിദേശികളെ ചെയ്യുന്നു. ഇത് അവസാനിച്ചില്ലെങ്കില്‍ കോവളം, വര്‍ക്കല, ആലപ്പുഴ എന്നിവയുടെ പട്ടികയിലേക്ക് തേക്കടിയും മാറും. വഞ്ചിതരാകുന്ന വിദേശികള്‍ പിന്നീട് വരാന്‍ ഇഷ്ടപ്പെടില്ല. ഇവര്‍ മറ്റുള്ളവരോട് തേക്കടിയില്‍ പോകരുതെന്ന് പറയും. തേക്കടിയില്‍ എത്തുന്ന സഞ്ചാരികളില്‍ നിന്നും ഓട്ടോ റിക്ഷകള്‍ 250-400 രൂപാ വരെ ഈടാക്കുന്നതായും മന്ത്രി പറഞ്ഞു. ഇത് ഒഴിവാക്കുന്നതിന് വനം-പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുമളി ടൗണിലും പരിസരപ്രദേശങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിച്ച് റീസൈക്കിള്‍ ചെയ്യുന്നതിനുള്ള പദ്ധതി തയാറാക്കും. തേക്കടി തടാകം മാലിന്യ വിമുക്തമാക്കുന്നതിന് മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് നിര്‍മിക്കും. ടിക്കറ്റ് കരിഞ്ചന്ത തടയാന്‍ ഇന്റര്‍നെറ്റ് വഴി ബുക്കിങ് ഏര്‍പ്പെടുത്തും. കുമളി ടൗണില്‍ ഇതിനായി അഞ്ച് കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ടിക്കറ്റ് നല്‍കും. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ടിക്കറ്റ് മെഷീന്‍ നല്‍കും. രാജീവ് ഗാന്ധി നേച്ചര്‍ ഹിസ്റ്ററി മ്യൂസിയമാക്കും, ആനവച്ചാലില്‍ ചുറ്റും വോക്ക്വേ നിര്‍മിക്കും. 60 ലക്ഷം രൂപാ ചെലവില്‍ തേക്കടിയില്‍ പുതി ഡബിള്‍ ഹള്ളുള്ള ബോട്ട് വാങ്ങുമെന്നും മന്ത്രി പറഞ്ഞു.
വനമേഖലയിലേക്കുള്ള വാഹനങ്ങളുടെ പെരുപ്പം കുറയ്ക്കാന്‍ നടപടി സ്വീകരിക്കും. വനംവകുപ്പ് പുതിയ വാഹനങ്ങള്‍ വാങ്ങി തേക്കടി ചെക്പോസ്റ്റില്‍ നിന്നും സഞ്ചാരികളെ തേക്കടിയില്‍ എത്തിക്കും. വാഹനങ്ങള്‍ക്ക് പുറത്ത് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തും. ഇ എസ് ബിജിമോള്‍ എംഎല്‍എ അധ്യക്ഷയായി. പി ടി തോമസ് എംപി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പള്‍ സിസിഎഫ് ആര്‍ രാജരാജവര്‍മ സ്വാഗതവും, ഫീല്‍ഡ് ഡയറക്ടര്‍ സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.
deshabhimani 091011
വിനോദ സഞ്ചാരികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ തേക്കടി തകരുമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാര്‍ പറഞ്ഞു. കുമളിയില്‍ സംസ്ഥാന ടൂറിസം വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ReplyDelete