നീതിന്യായ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന അതീവ ഗൗരവമായ സംഭവ വികാസങ്ങള്‍ക്കാണ് സിവില്‍ സമൂഹം ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ജഡ്ജിമാരെ വ്യക്തിപരമായി തേജോവധം ചെയ്യാനും അവരെ പൊതുജനമധ്യത്തില്‍ അപമാനിക്കാനും ഭരണസംവിധാനത്തിലെ ഉന്നതന്മാര്‍ തന്നെ നേതൃത്വം കൊടുക്കുന്നു.
യു ഡി എഫ് സര്‍ക്കാര്‍ വീണ്ടും ജുഡീഷ്യറിക്കെതിരെ ആഞ്ഞടിക്കുന്നു. ഇത്തവണ അവരുടെ ഇരയായത് തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി പി കെ ഹനീഫയാണ്. പതിനേഴ് വര്‍ഷക്കാലമായി നടന്നുവരുന്ന പാമോലിന്‍ ഇറക്കുമതിയിലെ അഴിമതി അന്വേഷിക്കുന്ന കോടതിയിലെ ഈ ജഡ്ജിയെ വളരെ തരംതാഴ്ന്ന ആരോപണങ്ങളുയര്‍ത്തിയാണ് അപമാനിച്ചിരിക്കുന്നത്.
ചീഫ് വിപ്പ് ജോര്‍ജിന്റെ എല്ലാ നടപടികള്‍ക്കും മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമുണ്ടായിട്ടുണ്ടെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരോ അഭിപ്രായം പറയേണ്ട കാര്യത്തില്‍ ഈ ചീഫ് വിപ്പിനെന്തുകാര്യമെന്നാണ് കോണ്‍ഗ്രസിലെ നേതാക്കള്‍ - ഷാനവാസും, സതീശനും, പ്രതാപനുമടക്കമുള്ളവര്‍ ചോദിക്കുന്നത്.
ഒരു സിറ്റിങ്ങ് ജഡ്ജിക്കെതിരെ ചീമുട്ടയെറിയുന്ന പോലെയുള്ള ആരോപണങ്ങളാണ് അദ്ദേഹം നടത്തിയത്. 'പാകിസ്ഥാന്‍കാരന്‍പോലും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങളാണ് ജഡ്ജി ഹനീഫ ചെയ്തത്' എന്നതുകൊണ്ട് എന്താണ് ജോര്‍ജ് ഉദ്ദേശിക്കുന്നത് എന്നു മനസ്സിലാകുന്നില്ല. മുസ്‌ലീം ന്യൂനപക്ഷത്തിലെ ഒരംഗമായതുകൊണ്ടാണോ പാകിസ്ഥാനുമായി ബന്ധപ്പെടുത്തി ജഡ്ജി ഹനീഫക്കെതിരെ ജോര്‍ജ് ആരോപണം നടത്തിയത്? എങ്കില്‍ അത് ഗുരുതരമായ ഭവിഷ്യത്തുകള്‍ ക്ഷണിച്ചുവരുത്തുന്ന പ്രസ്താവനയാണ്. ഒരു സമുദായത്തിന്റെ (മുസ്‌ലീം) രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്ന രീതിയാണ് ജോര്‍ജ് തന്റെ പ്രസ്താവനയിലൂടെ നടത്തിയിട്ടുള്ളത്. ഇത്രമാത്രം ആരോപണങ്ങളുന്നയിക്കാന്‍ ഒരു ജില്ലാ ജഡ്ജി എന്തുകുറ്റമാണോ ചെയ്തത്. ഇത് കോടതിയലക്ഷ്യമായികണ്ട് നടപടികളെടുക്കാന്‍ ഹൈക്കോടതി തയ്യാറാകുകയാണ് വേണ്ടത്. ഹൈക്കോടതിക്ക് അതിനുള്ള അധികാരവുമുണ്ട്. ജുഡീഷ്യറിയുടെ അന്തസ് കാത്തുസൂക്ഷിക്കാന്‍ നമുക്കെല്ലാവര്‍ക്കും ബാധ്യതയുണ്ട്.
വിജിലന്‍സ് ജില്ലാ സ്‌പെഷ്യല്‍ ജഡ്ജി പി കെ ഹനീഫ ബാറില്‍ നിന്നും ഹൈക്കോടതി ഇന്റര്‍വ്യൂ ചെയ്ത് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. ഒരു സീനിയര്‍ ജില്ലാ ജഡ്ജിയല്ലെങ്കിലും തന്റെ സ്ഥാനത്തിന്റെ മഹത്വം കാത്തുസൂക്ഷിക്കാനും ജുഡീഷ്യറിയുടെ നിക്ഷ്പക്ഷത ഉയര്‍ത്തിപ്പിടിക്കാനും അദ്ദേഹം ശ്രമിച്ചു എന്നതാണ് നമ്മെയെല്ലാം ആശ്വസിപ്പിക്കുന്നത്. അദ്ദേഹത്തിന് പാമോലിന്‍ കേസ് വിചാരണ നടത്തി മുന്നോട്ടുപോകാമായിരുന്നു. വല്ല പകയുമുണ്ടെങ്കില്‍ ജോര്‍ജിനോടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും തീര്‍ക്കാമായിരുന്നു. രാഷ്ട്രീയ ലാക്കു വല്ലതുമുണ്ടെങ്കില്‍ ഒരു ഹിഡന്‍ അജണ്ടയായി ജഡ്ജിക്ക് കൊണ്ടു നടക്കാമായിരുന്നു. എത്രയോ ജഡ്ജിമാര്‍ അപ്രകാരം ചെയ്തിട്ടുണ്ട് എന്നതിന് നിരവധി ഉദാഹരണങ്ങളുമുണ്ട്.
ഒരു ജഡ്ജിയുടെ വിധിക്രമം തെറ്റിയതാണെങ്കില്‍ പരാതിക്കാരുടെ ഒരേയൊരു മാര്‍ഗം പ്രസ്തുത വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുകയെന്നുള്ളതാണ്. അതിനുപകരം വിധി പറഞ്ഞ ജഡ്ജിയെ അപമാനിക്കാന്‍ തുനിയുന്നത് ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ല. അത് നിയമവിരുദ്ധവും കോടതിയലക്ഷ്യവും ശിക്ഷാര്‍ഹവുമായ കുറ്റവുമാണ്.
തന്റെ ഗവണ്‍മെന്റിന്റെ തലപ്പത്തുള്ള ഒരു പദവിക്കാരന്‍ ഒരു ജില്ലാ ജഡ്ജിയെ അപമാനിക്കുന്ന തരത്തില്‍ പത്രസമ്മേളനം നടത്തുന്നു. രാഷ്ട്രപതിക്ക് പരാതി അയക്കുന്നു. ഇതെല്ലാം കണ്ട് കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചീഫ് വിപ്പായ പി സി ജോര്‍ജിന് മൗനസമ്മതം നല്‍കുന്ന കാഴ്ചയാണ് കേരളീയര്‍ കണ്ടത്. ജില്ലാ ജഡ്ജിയുടെ വിധിയുടെ മുഖ്യപരാമര്‍ശം ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ചായതിനാലാണോ ഈ മൗനസമ്മതം അദ്ദേഹം നല്‍കിയത്. ഉമ്മന്‍ചാണ്ടിയുടെ ഈ നടപടി മുഖ്യമന്ത്രി പദവിക്ക് ചേര്‍ന്നതല്ല.
ഉമ്മന്‍ചാണ്ടി ധനമന്ത്രിയായ കാലത്തുണ്ടായ അഴിമതി എന്ന നിലക്കാണല്ലോ അദ്ദേഹത്തിന്റെ പങ്കുകൂടി അന്വേഷിക്കാന്‍ ജഡ്ജി ഹനീഫ ഉത്തരവിട്ടത്. ലഭ്യമായ തെളിവുകള്‍, സാക്ഷിമൊഴികള്‍, രേഖാമൂലമുള്ള തെളിവുകള്‍ എല്ലാം പരിശോധിച്ചാണല്ലോ വിധി ഉണ്ടായത്. ഈ സുപ്രധാന തെളിവുകളില്‍ തന്റെ സഹമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫയുടെ മൊഴിയുമുണ്ടെന്ന വസ്തുത കൂടി കണക്കിലെടുത്താണ് വിധി ഉണ്ടായത്. ക്രിമിനല്‍ നടപടിക്രമം 173 (8) -ാം വകുപ്പ് പ്രകാരമുള്ള വിധിക്ക് നിയമ സാധുതയുമുണ്ട്. ഈ വിധി നിയമ വിരുദ്ധമായിട്ടുള്ളതാണെങ്കില്‍ ക്രിമിനല്‍ നിയമം തന്നെ മാറ്റിയെഴുതണം.
ഒരു കേസിന്റെ വിചാരണവേളയില്‍ തുടരന്വേഷണത്തിന് ഉത്തരവിറക്കാന്‍ ജഡ്ജിക്ക് അധികാരമുണ്ട്. കൂടാതെ ക്രിമിനല്‍ നടപടിക്രമം 319-ാം വകുപ്പ് പ്രകാരം കേസ് വിചാരണക്കിടയില്‍ പുതിയതായി പ്രതികളെ ഉള്‍പ്പെടുത്താന്‍പോലും ജഡ്ജിമാര്‍ക്ക് അധികാരമുണ്ട്. നീതിബോധമുള്ള ജഡ്ജിമാര്‍ ഉണ്ടെങ്കില്‍ മാത്രമേ യഥാര്‍ഥ കുറ്റവാളികളെ പിടികൂടാനും പ്രതികൂട്ടില്‍ കയറ്റി നിര്‍ത്താനും കഴിയൂ എന്ന് ഉമ്മന്‍ചാണ്ടിയും പി സി ജോര്‍ജും മനസ്സിലാക്കാന്‍ ഇനിയും വൈകരുത്. നീതി നടപ്പിലാക്കുന്നവരെ മണ്ടന്‍മാരെന്നും പഴയകാല ഇടതുപക്ഷക്കാരെന്നും മുദ്രകുത്തുന്നത് അവസാനിപ്പിക്കണം.
രണ്ടു കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് ചെയ്യാമായിരുന്നു: (ഒന്ന്) - വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍. (രണ്ട്) ജഡ്ജിയില്‍ വിശ്വാസമില്ലെങ്കില്‍ കേസ് മറ്റൊരു കോടതിയിലേയ്ക്ക് മാറ്റി വിചാരണ നടത്താന്‍ ട്രാന്‍സ്ഫറിന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന അപേക്ഷ.
ജുഡീഷ്യറിയുടെ നേര്‍ക്കുള്ള എക്‌സിക്യുട്ടീവിന്റെ കടന്നാക്രമണമായിരുന്നു നാം കണ്ടത്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ ജില്ലാ ജഡ്ജിക്കെതിരെയുള്ള നീക്കത്തില്‍ രഹസ്യപിന്തുണ നല്‍കുകയായിരുന്നു. കേരള ഹൈക്കോടതിയും ഇവിടെ നിക്ഷ്പക്ഷത പാലിച്ചിരുന്നു. ഹൈക്കോടതി നേരിട്ട് നടപടികള്‍ സ്വീകരിച്ചില്ലെന്ന് മാത്രമല്ല ഒരു റിപ്പോര്‍ട്ട് പോലും വിജിലന്‍സ് കോടതിയില്‍ നിന്നും ആവശ്യപ്പെടുകയുണ്ടായില്ല. പാമോലിന്‍ കേസില്‍ ജഡ്ജി ഹനീഫക്കെതികെ അന്തസ് കെട്ടതും കോടതിയലക്ഷ്യമായ പ്രസംഗം നടത്തി ജുഡീഷ്യറിയുടെ നേര്‍ക്ക് കാര്‍ക്കിച്ച് തുപ്പി നടക്കുന്ന പി സി ജോര്‍ജിനെതിരെ എന്തിനാണീ നിശബ്ദത?
അഡ്വ. കെ പി ബഷീര്‍ janayugom
നീതിന്യായ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന അതീവ ഗൗരവമായ സംഭവ വികാസങ്ങള്‍ക്കാണ് സിവില്‍ സമൂഹം ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ജഡ്ജിമാരെ വ്യക്തിപരമായി തേജോവധം ചെയ്യാനും അവരെ പൊതുജനമധ്യത്തില്‍ അപമാനിക്കാനും ഭരണസംവിധാനത്തിലെ ഉന്നതന്മാര്‍ തന്നെ നേതൃത്വം കൊടുക്കുന്നു.
ReplyDeleteയു ഡി എഫ് സര്‍ക്കാര്‍ വീണ്ടും ജുഡീഷ്യറിക്കെതിരെ ആഞ്ഞടിക്കുന്നു. ഇത്തവണ അവരുടെ ഇരയായത് തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി പി കെ ഹനീഫയാണ്. പതിനേഴ് വര്‍ഷക്കാലമായി നടന്നുവരുന്ന പാമോലിന്‍ ഇറക്കുമതിയിലെ അഴിമതി അന്വേഷിക്കുന്ന കോടതിയിലെ ഈ ജഡ്ജിയെ വളരെ തരംതാഴ്ന്ന ആരോപണങ്ങളുയര്‍ത്തിയാണ് അപമാനിച്ചിരിക്കുന്നത്.