Sunday, October 9, 2011

എസ്എഫ്ഐ പ്രവര്‍ത്തകന്റെ വീട് ആര്‍എസ്എസുകാര്‍ തകര്‍ത്തു

മാതാപിതാക്കളെ മര്‍ദിച്ചു

എസ്എല്‍പുരം: എസ്എഫ്ഐ പ്രവര്‍ത്തകന്റെ വീട് അടിച്ചുതകര്‍ത്ത ആര്‍എസ്എസ് സംഘം മാതാപിതാക്കളെ ആക്രമിച്ച് വധഭീഷണി മുഴക്കി. കാര്‍ഷികവിളകള്‍ വെട്ടിനശിപ്പിച്ചു. എസ്എന്‍ കോളേജ് യൂണിറ്റുസെക്രട്ടറി കഞ്ഞിക്കുഴി വട്ടനൂറ്റുപാറയില്‍ ബി ബിനോയിയുടെ വീടാണ് 15 അംഗ സംഘം ആക്രമിച്ചത്. ബിനോയിയുടെ അച്ഛന്‍ ബേബിമോന്‍ (48), അമ്മ ശോഭ (38) എന്നിവരെ മുഹമ്മ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം. മാരകായുധങ്ങളുമായെത്തിയ 15 അംഗസംഘം വീടിന്റെ കതകില്‍ മുട്ടിവിളിച്ചു. തുറക്കാതിരുന്നപ്പോള്‍ മഴു ഉപയോഗിച്ച് മുന്‍വശത്തെയും അടുക്കളഭാഗത്തെയും കതകുകള്‍ വെട്ടിപ്പൊളിച്ച് അകത്തുകയറി. ശോഭയുടെ തലയ്ക്കും ബേബിമോന്റെ വയറിനും കൈയ്ക്കും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ബിനോയിയുടെ സഹോദരി പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈപിടിച്ച് തിരിച്ചു. മറ്റൊരുമുറിയിലായിരുന്ന ബിനോയിയെ വടിവാള്‍ , മഴു തുടങ്ങിയ ആയുധങ്ങള്‍ കാട്ടി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ടെലിവിഷന്‍ , പാത്രങ്ങള്‍ , ലൈറ്റ്, വൈദ്യുതമീറ്റര്‍ , രണ്ട് സൈക്കിള്‍ , വാഴ, തെങ്ങിന്‍തൈകള്‍ തുടങ്ങിയവ വെട്ടിനശിപ്പിച്ചു. കാവുങ്കല്‍ , പൊന്നാട് ഭാഗങ്ങളിലെ ആര്‍എസ്എസുകാരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. പൊന്നാട് സ്വദേശി പ്രസാദ്, കോളേജിലെ എബിവിപി പ്രവര്‍ത്തകന്‍ കാവുങ്കല്‍ സ്വദേശി വിഷ്ണു, കളത്തിവീട് സ്വദേശി ലതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്ന് ബിനോയി മാരാരിക്കുളം പൊലീസിന് മൊഴി നല്‍കി. പൊലീസ് കേസെടുത്തു.

കോളേജില്‍ പെണ്‍കുട്ടികളെ കളിയാക്കിയതുമായി ബന്ധപ്പെട്ട് എബിവിപി പ്രവര്‍ത്തകനായ വിഷ്ണുവിനെതിരെ എസ്എഫ്ഐയുടെ വനിതാ പ്രവര്‍ത്തകര്‍ പൊലീസിനും വനിതാകമീഷനും പരാതി നല്‍കിയിരുന്നു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ വീടുകളിലെത്തി ആര്‍എസ്എസ്-എബിവിപിക്കാര്‍ ഭീഷണിപ്പെടുത്തി. ഇതേച്ചൊല്ലി കഴിഞ്ഞ ദിവസം എസ്എഫ്ഐ-എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെയാണ് ആക്രമണം. വെള്ളിയാഴ്ച വൈകിട്ട് കോളേജിന് മുന്നിലെ എസ്എഫ്ഐ പതാകയും കൊടിമരവും ആര്‍എസ്എസുകാര്‍ വെട്ടിനശിപ്പിച്ചു. അക്രമിസംഘം തകര്‍ത്ത വീടും പരിക്കേറ്റവരെയും ഡോ. ടി എം തോമസ് ഐസക് എംഎല്‍എ, സിപിഐ എം ജില്ലാസെക്രട്ടറി സി ബി ചന്ദ്രബാബു, ഏരിയസെക്രട്ടറി സി കെ ഭാസ്കരന്‍ , ജില്ലാസെക്രട്ടറിയറ്റംഗം ആര്‍ നാസര്‍ , ജില്ലാകമ്മിറ്റിയംഗം വി ജി മോഹനന്‍ , ഏരിയകമ്മിറ്റിയംഗം പി അനില്‍കുമാര്‍ , ലോക്കല്‍സെക്രട്ടറിമാരായ വി ഉത്തമന്‍ , പി സാബു, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എം ജി രാജു, എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളായ വി സോജകുമാര്‍ , കെ അജയന്‍ , മനു സി പുളിക്കല്‍ , ആര്‍ രാഹുല്‍ , കെ ടി മാത്യു, ടി ഷാജി, ആര്‍ സബീഷ് എന്നിവര്‍ സന്ദര്‍ശിച്ചു. വീടാക്രമണത്തിലും മര്‍ദനത്തിലും പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ കളത്തിവീട് പ്രദേശത്ത് നൂറുകണക്കിനുപേര്‍ പങ്കെടുത്ത പ്രകടനവും യോഗവും നടന്നു. സമ്മേളനം ടി കെ പളനി ഉദ്ഘാടനം ചെയ്തു. വി ഉത്തമന്‍ , മിഥുന്‍ഷാ, സലിമോന്‍ , എന്നിവര്‍ സംസാരിച്ചു. എം ജി രാജു അധ്യക്ഷനായി. ആക്രമണത്തില്‍ എസ്എഫ്ഐ-ഡിവൈഎഫ്ഐ ഏരിയകമ്മിറ്റികള്‍ പ്രതിഷേധിച്ചു.

deshabhimani 091011

1 comment:

  1. എസ്എഫ്ഐ പ്രവര്‍ത്തകന്റെ വീട് അടിച്ചുതകര്‍ത്ത ആര്‍എസ്എസ് സംഘം മാതാപിതാക്കളെ ആക്രമിച്ച് വധഭീഷണി മുഴക്കി. കാര്‍ഷികവിളകള്‍ വെട്ടിനശിപ്പിച്ചു. എസ്എന്‍ കോളേജ് യൂണിറ്റുസെക്രട്ടറി കഞ്ഞിക്കുഴി വട്ടനൂറ്റുപാറയില്‍ ബി ബിനോയിയുടെ വീടാണ് 15 അംഗ സംഘം ആക്രമിച്ചത്. ബിനോയിയുടെ അച്ഛന്‍ ബേബിമോന്‍ (48), അമ്മ ശോഭ (38) എന്നിവരെ മുഹമ്മ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം. മാരകായുധങ്ങളുമായെത്തിയ 15 അംഗസംഘം വീടിന്റെ കതകില്‍ മുട്ടിവിളിച്ചു. തുറക്കാതിരുന്നപ്പോള്‍ മഴു ഉപയോഗിച്ച് മുന്‍വശത്തെയും അടുക്കളഭാഗത്തെയും കതകുകള്‍ വെട്ടിപ്പൊളിച്ച് അകത്തുകയറി. ശോഭയുടെ തലയ്ക്കും ബേബിമോന്റെ വയറിനും കൈയ്ക്കും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ബിനോയിയുടെ സഹോദരി പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈപിടിച്ച് തിരിച്ചു. മറ്റൊരുമുറിയിലായിരുന്ന ബിനോയിയെ വടിവാള്‍ , മഴു തുടങ്ങിയ ആയുധങ്ങള്‍ കാട്ടി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ടെലിവിഷന്‍ , പാത്രങ്ങള്‍ , ലൈറ്റ്, വൈദ്യുതമീറ്റര്‍ , രണ്ട് സൈക്കിള്‍ , വാഴ, തെങ്ങിന്‍തൈകള്‍ തുടങ്ങിയവ വെട്ടിനശിപ്പിച്ചു. കാവുങ്കല്‍ , പൊന്നാട് ഭാഗങ്ങളിലെ ആര്‍എസ്എസുകാരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. പൊന്നാട് സ്വദേശി പ്രസാദ്, കോളേജിലെ എബിവിപി പ്രവര്‍ത്തകന്‍ കാവുങ്കല്‍ സ്വദേശി വിഷ്ണു, കളത്തിവീട് സ്വദേശി ലതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്ന് ബിനോയി മാരാരിക്കുളം പൊലീസിന് മൊഴി നല്‍കി. പൊലീസ് കേസെടുത്തു.

    ReplyDelete