Saturday, October 8, 2011

കൂത്തുപറമ്പ്: പുനരന്വേഷണത്തിന് മുഖ്യമന്ത്രിക്ക് ജയരാജന്റെ കത്ത്

പി രാമകൃഷ്ണന്‍ രാജിവച്ചു

കണ്ണൂര്‍ : കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ രാജിവച്ചു. രാജിക്കത്ത് ശനിയാഴ്ച മൂന്നുമ ണിയോടെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് ഫാക്സ് ചെത്തു. കൂത്തുപറമ്പ് വെടിവയ്പ്പിന് ഉത്തരവാദി സുധാകരനാണെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് രാമകൃഷ്ണന് കഴിഞ്ഞദിവസം കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കോണ്‍ഗ്രസില്‍ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും സുധാകരനെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും രാമകൃഷ്ണന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റായിരുന്ന തന്നെ ഓഫീസില്‍ കയറാന്‍ സമ്മതിക്കാതെ ഉപരോധിച്ചവര്‍ക്കെതിരെ കെപിസിസി നടപടിയെടുക്കാതിരുന്നതില്‍ വിഷമമുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞു. പരസ്യപ്രസ്താവന നടത്തുന്നത് വിലക്കിയ കെപിസിസി നിലപാടിനെ കാറ്റില്‍പറത്തിയാണ് സുധാകരനെതിരെ കഴിഞ്ഞദിവസം രാമകൃഷ്ണന്‍ ആഞ്ഞടിച്ചത്. കണ്ണൂരില്‍ കോണ്‍ഗ്രസ് നാമാവശേഷമായത് സുധാകരന്‍ ഡിസിസി പ്രസിഡന്റ് ആയിരുന്നപ്പോഴാണെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. എ വിഭാഗക്കാരനായ രാമകൃഷ്ണനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തള്ളിപ്പറഞ്ഞിരുന്നു. രാമകൃഷ്ണന്റെ രാജിയോടെ കണ്ണൂര്‍ കോണ്‍ഗ്രസിലെ തമ്മിലടി കൂടുതല്‍ രൂക്ഷമാകും.

കൂത്തുപറമ്പ്: പുനരന്വേഷണത്തിന് മുഖ്യമന്ത്രിക്ക് ജയരാജന്റെ കത്ത്
കണ്ണൂര്‍ : കൂത്തുപറമ്പ് വെടിവയ്പ്പില്‍ പുനരന്വേഷണമാവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം എം വി ജയരാജന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവായ കെ സുധാകരന്റെ പങ്ക് വ്യക്തമാക്കിയ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കത്ത്. കേസില്‍ എംവി രാഘവനെയും കെ സുധാകരനെയും പ്രതി ചേര്‍ത്ത് പുനരന്വേഷണം നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

deshabhimani news

1 comment:

  1. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ രാജിവച്ചു. രാജിക്കത്ത് ശനിയാഴ്ച മൂന്നുമ ണിയോടെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് ഫാക്സ് ചെത്തു. കൂത്തുപറമ്പ് വെടിവയ്പ്പിന് ഉത്തരവാദി സുധാകരനാണെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് രാമകൃഷ്ണന് കഴിഞ്ഞദിവസം കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കോണ്‍ഗ്രസില്‍ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും സുധാകരനെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും രാമകൃഷ്ണന്‍ പറഞ്ഞു.

    ReplyDelete