വാഷിങ്ടണ്‍ : വാള്‍സ്ട്രീറ്റ് ധനസ്ഥാപനങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കുമെതിരായ ജനകീയപ്രക്ഷോഭം അമേരിക്കയില്‍ ശക്തമായി തുടരുന്നു. വാഷിങ്ടണില്‍ പ്രക്ഷോഭകര്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടി. ഇവരെ പിരിച്ചുവിടാന്‍ കുരുമുളകുപൊടി പ്രയോഗിച്ചു. സ്മിത്സോണിയന്‍ ദേശീയ വ്യോമ-ബഹിരാകാശ മ്യൂസിയത്തിലേക്ക് പ്രകടനം നടത്തിയ പ്രക്ഷോഭകര്‍ മ്യൂസിയത്തിനുള്ളിലേക്ക് തള്ളിക്കയറുന്നത് തടയാനായിരുന്നു മുളകുപ്രയോഗം. പ്രക്ഷോഭകരില്‍ ചിലരെ അറസ്റ്റ്ചെയ്തു.
വൈറ്റ്ഹൗസിനു സമീപം ഫ്രീഡം പ്ലാസയില്‍നിന്ന് നാഷണല്‍ മാളിലൂടെ യുഎസ് കാപ്പിറ്റോളിലേക്ക് നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് പ്രക്ഷോഭകര്‍ പങ്കെടുത്തു. കോര്‍പറേറ്റ് ദുരാഗ്രഹത്തിനെതിരായ "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" പ്രക്ഷോഭത്തോടനുബന്ധിച്ച "ഡിസി പിടിച്ചെടുക്കല്‍" ഗ്രൂപ്പിന്റെ പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. മ്യൂസിയത്തിനുള്ളിലേക്ക് പ്രക്ഷോഭകര്‍ കടക്കുന്നത് തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് മ്യൂസിയം വക്താവ് ലിന്‍ഡ സെന്റ് തോമസ് പറഞ്ഞു. ബാനറുമായി ഉള്ളില്‍കടക്കാന്‍ അനുവദിക്കില്ലെന്നുപറഞ്ഞാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുളകുപൊടി പ്രയോഗിച്ചത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മ്യൂസിയം രണ്ടുമണിക്കൂര്‍ നേരത്തെ അടച്ചു. വാഷിങ്ടണിലെ കെ സ്ട്രീറ്റില്‍ മക്ഫേഴ്സണ്‍ ചത്വരത്തില്‍ തമ്പടിച്ചാണ് "ഡിസി പിടിച്ചെടുക്കല്‍" സംഘം പ്രക്ഷോഭം തുടരുന്നത്. കോര്‍പറേറ്റുകള്‍ക്കെതിരായ പ്രചാരണത്തിലായിരുന്ന യുവസംഘം ജനകീയപ്രക്ഷോഭത്തിന്റെ ഭാഗമാകുകയായിരുന്നു. സെപ്തംബര്‍ 17ന് ആരംഭിച്ച ന്യൂയോര്‍ക്കിലെ "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" പ്രക്ഷോഭം അമേരിക്കയുടെ മറ്റ് നഗരങ്ങളിലേക്കും പടരുകയാണ്. ഒരു ശതമാനം സമ്പന്നരുടെ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന വന്‍കിട ധനസ്ഥാപനങ്ങള്‍ക്കും ഇതിന് കൂട്ടുനില്‍ക്കുന്ന അമേരിക്കന്‍ സര്‍ക്കാരിനുമെതിരെയാണ് ജനം തെരുവിലിറങ്ങിയത്. ചെ ഗുവേരയുടെ രക്തസാക്ഷിദിനത്തില്‍ അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്ത ചെമ്പതാകയും പ്രക്ഷോഭകര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.
deshabhimani 101011
വാള്‍സ്ട്രീറ്റ് ധനസ്ഥാപനങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കുമെതിരായ ജനകീയപ്രക്ഷോഭം അമേരിക്കയില്‍ ശക്തമായി തുടരുന്നു. വാഷിങ്ടണില്‍ പ്രക്ഷോഭകര്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടി. ഇവരെ പിരിച്ചുവിടാന്‍ കുരുമുളകുപൊടി പ്രയോഗിച്ചു. സ്മിത്സോണിയന്‍ ദേശീയ വ്യോമ-ബഹിരാകാശ മ്യൂസിയത്തിലേക്ക് പ്രകടനം നടത്തിയ പ്രക്ഷോഭകര്‍ മ്യൂസിയത്തിനുള്ളിലേക്ക് തള്ളിക്കയറുന്നത് തടയാനായിരുന്നു മുളകുപ്രയോഗം. പ്രക്ഷോഭകരില്‍ ചിലരെ അറസ്റ്റ്ചെയ്തു.
ReplyDelete