രാജ്യത്തെ പൗരന്‍മാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന 'ആധാര്‍ പദ്ധതി'യുടെ നടത്തിപ്പിന് സ്വകാര്യ ഏജന്‍സികളെ കൊണ്ടുവരാന്‍ നീക്കമെന്ന് ആരോപണം. കേരളത്തില്‍ പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ അക്ഷയ കേന്ദ്രങ്ങളുടെ സംരംഭകരാണ് ആരോപണവുമായി രംഗത്തുള്ളത്. തങ്ങള്‍ നല്‍കുന്ന സേവനം സ്വകാര്യ മേഖലയിലെത്തിക്കുവാന്‍ നീക്കം നടത്തുന്നത് അക്ഷയയുടെ ഡയറക്ടര്‍ തന്നെയാണന്ന് ആരോപിച്ച് ആലപ്പുഴ ജില്ലയിലെ ചില സംരംഭകര്‍ ഐ ടി മിഷന്‍ ഡയറക്ടര്‍ക്കും ഈ മാസം 3ന് പരാതി നല്‍കി.
മുഖ്യമന്ത്രി, ഐ ടി മന്ത്രി, ഐ ടി സെക്രട്ടറി എന്നിവര്‍ക്ക് പകര്‍പ്പ് അയച്ചിട്ടുമുണ്ട്. 2012 മാര്‍ച്ചിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാമെന്ന് സര്‍ക്കാരിന് വാഗ്ദാനം നല്‍കി ഡയറക്ടര്‍ തങ്ങളെ സമ്മര്‍ദത്തിലാക്കിയെന്ന് സംരംഭകര്‍ പരാതിയില്‍ ആരോപിക്കുന്നു. ഡയറക്ടര്‍ പറഞ്ഞതുപ്രകാരമാണെങ്കില്‍ ആധാറിന്റെ നടപടിക്രമത്തിന് അത്യാവശ്യമായ ആധുനിക ഉപകരണങ്ങള്‍ 2500 എണ്ണമെങ്കിലും വേണ്ടിവരും.
ഏകദേശം ഒന്നര ലക്ഷം രൂപ വിലയുള്ള ഉപകരണം നിശ്ചിത സമയത്തിനുള്ളില്‍ വാങ്ങുവാന്‍ എല്ലാ സംരംഭകര്‍ക്കും കഴിയില്ല. പൗരന്റെ ഫോട്ടോ, 10 വിരലുകളുടെയും അടയാളം, കൃഷ്ണമണിയുടെ ചിത്രം എന്നിവ പകര്‍ത്തുന്ന സംവിധാനം ഉള്‍പ്പെട്ട ബയോമെട്രിക് ഡിവൈസ് എന്ന ഉപകരണമാണ് പദ്ധതിക്ക് വേണ്ടത്. സംരംഭകര്‍ ഇത് പെട്ടെന്ന് വാങ്ങാനിടയില്ല എന്ന് മനസിലാക്കി പുറത്തുനിന്നും വാടകയ്‌ക്കെടുത്ത് നല്‍കാനാണ് നീക്കം. ഇതിനായി സ്വകാര്യ ഏജന്‍സികളുമായി ഡയറക്ടര്‍ നേരിട്ട് ചര്‍ച്ച നടത്തിയിരുന്നുവെന്നും സംരംഭകര്‍ ആരോപിക്കുന്നു.
ആധാര്‍ പദ്ധതിക്കായി പ്രത്യേക പരിശീലനം നേടിയ സാങ്കേതിക വിദഗ്ധനെ സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ നിന്നും ഒഴിവാക്കിയതായും ആരോപണമുണ്ട്. സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുന്നത് കാര്യമായി നടക്കാത്ത സാഹചര്യം സൃഷ്ടിച്ച് സ്വകാര്യ ഏജന്‍സികളെ കൊണ്ടുവരാനുള്ള ശ്രമമാണ് നടന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 30നകം അക്ഷയ സംരംഭകര്‍ സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍ ആധാര്‍ പദ്ധതി നടപ്പാക്കുന്ന യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഇത്തരമൊരു നിശ്ചിത തീയതി നല്‍കിയിരുന്നില്ലെന്ന് സംരംഭകര്‍ പറയുന്നു. മുന്‍പ് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയിലേക്കുള്ള പേര് ചേര്‍ക്കല്‍ നടത്തിയപ്പോഴും സര്‍ക്കാര്‍ അക്ഷയയെ മറി കടന്ന് സ്വകാര്യ കമ്പനിയെകൊണ്ട് വന്നിരുന്നുവെന്ന് സംരംഭകര്‍ ആരോപിക്കുന്നു.
അതേസമയം ഡയറക്ടര്‍ക്കെതിരെ ഒരുകൂട്ടം സംരംഭകര്‍ രംഗത്ത് വന്നതും ജില്ലാ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളും അക്ഷയയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ ഫലപ്രദമായ സേവനദാതാവായി പരിഗണിച്ച് ഇ ഫയലിംഗ് പദ്ധതിപോലെയുള്ളവ വിജയകരമായി നടപ്പാക്കിയിരുന്നെങ്കില്‍ പുതിയ സര്‍ക്കാരിന്റെ കീഴില്‍ അക്ഷയകേന്ദ്രങ്ങള്‍ നേരിടുന്നത് കടുത്ത വെല്ലുവിളികളാണ്.
ആദ്യം കംപ്യൂട്ടര്‍ പഠനം, പിന്നെ കൈനിറയെ അവസരങ്ങള്‍ എന്ന സന്ദേശത്തോടെ ആരംഭിച്ച അക്ഷയ കെടുകാര്യസ്ഥതയുടെ കൂത്തരങ്ങാണെന്ന് ആരോപണമുയരുമ്പോള്‍ ഇതിന്റെ ഭാഗമായി തീര്‍ന്ന കുറെ അഭ്യസ്ഥ വിദ്യരായ യുവജനങ്ങള്‍ ആശങ്കയിലാണ്.
ആര്‍ ശ്രീനിവാസ് janayugom 201011

ReplyDelete