Thursday, October 6, 2011

ജുഡീഷ്യല്‍ അന്വേഷണം വേണം; പ്രതിപക്ഷം ഗവര്‍ണറെ കണ്ടു

സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നതും ജയിലിലടയ്ക്കപ്പെട്ട ബാലകൃഷ്ണപിള്ള സംസ്ഥാന ഭരണത്തില്‍ ഇടപെടുന്നതും ചൂണ്ടിക്കാട്ടി പ്രതിപക്ഷം വ്യാഴാഴ്ച ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. പിള്ളയുടെ ഫോണ്‍വിളി വിഷയത്തില്‍ ജുഡീഷ്യലന്വേഷണം വേണമെന്ന് എട്ടുപേജുള്ള നിവേദത്തില്‍ പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടു. ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബാലകൃഷ്ണപിള്ള ആശുപത്രിയില്‍ സുഖവാസത്തിലാണ്. ദിവസം 50,000രൂപയിലധികം വാടകകൊടുത്താണ് പിള്ള ജയിലില്‍ കഴിയുന്നത്. ഇതിനെല്ലാമുള്ള സൗകര്യം സര്‍ക്കാര്‍ പിള്ളയ്ക്ക് ചെയ്തുകൊടുത്തിരിക്കയാണ്.

വാളകത്ത് അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. ആക്രമണം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ സര്‍ക്കാര്‍ കൃത്യമായ മറുപടി നല്‍കുന്നില്ല. ഈ വിഷയങ്ങളെല്ലാം നിവേദനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് വി എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ , എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ , എല്‍ഡിഎഫ് നേതാക്കളായ സി എന്‍ ചന്ദ്രന്‍ , മാത്യു ടി തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്‍ , എ കെ ശരീന്ദ്രന്‍ , വി സുരേന്ദ്രന്‍പിള്ള എന്നിവരടങ്ങിയ സംഘം രാവിലെ പതിനൊന്നരയോടെയാണ് ഗവര്‍ണറെ കണ്ടത്. ഭരണഘടനയ്ക്കുള്ളില്‍ നിന്ന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കി. തനിക്കെതിരെ പി സി ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ മറുപടിയര്‍ഹിക്കുന്നില്ലെന്ന് വിഎസ് പറഞ്ഞു. ദിവസവും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനുള്ള ശ്രമമാണ് ജോര്‍ജ് നടത്തുന്നതെന്നും വിഎസ് പറഞ്ഞു.

deshabhimani news

1 comment:

  1. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നതും ജയിലിലടയ്ക്കപ്പെട്ട ബാലകൃഷ്ണപിള്ള സംസ്ഥാന ഭരണത്തില്‍ ഇടപെടുന്നതും ചൂണ്ടിക്കാട്ടി പ്രതിപക്ഷം വ്യാഴാഴ്ച ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. പിള്ളയുടെ ഫോണ്‍വിളി വിഷയത്തില്‍ ജുഡീഷ്യലന്വേഷണം വേണമെന്ന് എട്ടുപേജുള്ള നിവേദത്തില്‍ പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടു. ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബാലകൃഷ്ണപിള്ള ആശുപത്രിയില്‍ സുഖവാസത്തിലാണ്. ദിവസം 50,000രൂപയിലധികം വാടകകൊടുത്താണ് പിള്ള ജയിലില്‍ കഴിയുന്നത്. ഇതിനെല്ലാമുള്ള സൗകര്യം സര്‍ക്കാര്‍ പിള്ളയ്ക്ക് ചെയ്തുകൊടുത്തിരിക്കയാണ്.

    ReplyDelete