എസ് ബി ടി സ്റ്റാഫ് യൂണിയന്‍ (ബെഫി) 19-ാം ദേശീയ സമ്മേളനം ഒക്‌ടോബര്‍ 15,16,17 തീയ്യതികളിലായി പാലക്കാട് ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് 2.30ന് നവലിബറല്‍ നയങ്ങള്‍ ഇന്ത്യയില്‍ രണ്ടു ദശകങ്ങള്‍' എന്ന വിഷയത്തില്‍ താരേക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളില്‍ നടക്കുന്ന സെമിനാര്‍ ഡോ. സി പി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
ഒക്‌ടോബര്‍ 8ന് ഉച്ചയ്ക്ക് മൂന്നിന് 'ദൃശ്യമാധ്യമ സംസ്‌കാരം' എന്ന മാധ്യമ സെമിനാറില്‍ മുന്‍ എം പി എ വിജയരാഘവന്‍, ഡോ.സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ പങ്കെടുക്കും. ഒക്‌ടോബര്‍ 9,10,11 തീയ്യതികളില്‍ പ്രചരണജാഥയും 12,13,14 തീയ്യതികളില്‍ ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഡോക്യുമെന്ററി മേളയും നടക്കും. ഒക്‌ടോബര്‍ 15ന് പ്രകടനത്തോടെ പൊതുസമ്മേളനം നടക്കും. 16,17 തീയ്യതികളില്‍ പ്രതിനിധി സമ്മേളനം നടക്കും.സമ്മേളനത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി എന്‍ കണ്ടമുത്തനും വെബ്‌സൈറ്റ് എം ബി രാജേഷ് എം പിയും ഉദ്ഘാടനം ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ എം ബി രാജേഷ് എം പി, ഐ എം സതീശന്‍, സജി വര്‍ഗീസ്, ജി ബാലസുബ്രഹ്മണ്യന്‍, ടി ശിവദാസ് എന്നിവര്‍ പങ്കെടുത്തു.
janayugom news

ReplyDelete