കുണ്ടറ: ചന്ദനതോപ്പ് ഐടിഐയില്‍ എസ്എഫ്ഐ വിദ്യാര്‍ഥികളെ അമ്പതോളംവരുന്ന എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ബിടിസി കെമിക്കല്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥി അമല്‍ചന്ദ്രനും ഐടിഐ ഒന്നാം വര്‍ഷ ഫിറ്റര്‍ വിദ്യാര്‍ഥി സരോജ് സത്യനെയും ഗുരുതര പരിക്കോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്ഐയുടെ കൊടിമരം എബിവിപിക്കാര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി ഐടിഐ കവാടത്തിന്നു മുന്നില്‍ എത്തിയപ്പോഴാണ് ആക്രമണം. അമ്പതോളം വരുന്ന എബിവിപി-ആര്‍എസ്എസ് ഗുണ്ടകള്‍ വിദ്യാര്‍ഥികള വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇരുമ്പ് വടികൊണ്ടുളള അടിയേറ്റ അമല്‍ചന്ദ്രന്റെ തലയ്ക്കും കൈയ്ക്കുമാണ് പരിക്ക്. സരോജ് സത്യനും തലയ്ക്കാണ് പരിക്ക്. അക്രമത്തില്‍ എസ് എഫ്ഐ പ്രവര്‍ത്തകരായ വിമല്‍ , അനൂപ്, നഹാസ്, ഷംനാദ്, വിശാല്‍ എന്നിവര്‍ക്കും പരിക്കേറ്റു. കുണ്ടറ പൊലീസില്‍ പരാതി നല്‍കി.
എസ്എഫ്ഐ നേതാവിന്റെ മാതാപിതാക്കളെ ആക്രമിച്ചത് ആസൂത്രിതമായി
അയത്തില്‍ : എസ്എഫ്ഐ കൊല്ലം ഈസ്റ്റ് ഏരിയപ്രസിഡന്റും എസ്എന്‍ കോളേജിലെ അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയുമായ കാര്‍ത്തിക്കിന്റെ മാതാപിതാക്കളെ വീട്ടില്‍കയറി ആര്‍എസ്എസ് ക്രിമിനലുകള്‍ ആക്രമിച്ചത് ആസൂത്രിതമായി. തിങ്കളാഴ്ച രാത്രി 9.30നാണ് കിളികൊല്ലൂര്‍ പുന്തലത്താഴം നഗറിലെ ചരുവിളവീട്ടില്‍ കാര്‍ത്തിക്കിനെ അന്വേഷിച്ചെത്തിയ ആറംഗസംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് മാതാപിതാക്കളെ ആക്രമിച്ചത്. മകന്‍ വീട്ടിലില്ലെന്ന് അറിയിച്ച് പുറത്തേക്കിറങ്ങിയ കാര്‍ത്തിക്കിന്റെ അച്ഛന്‍ നകുലനെ അടിച്ചുവീഴ്ത്തിയ സംഘം തടസ്സം പിടിക്കാനെത്തിയ അമ്മ ഷൈലജയെയും ഭീകരമായി മര്‍ദിച്ചു ഇവരുടെ തലയ്ക്ക് വെട്ടുകയും ഇടതുകൈ അടിച്ചൊടിക്കുകയും ചെയ്തു. ഈ സമയം വീട്ടിലുണ്ടായിരുന്ന സഹോദരിയെ കഴുത്തിന് കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തിയശേഷം തൊഴിച്ചെറിഞ്ഞു.
നകുലന്റെ തലയ്ക്ക് ആഴത്തില്‍ മുറിവുണ്ട്. കൈയിലും മുറിവേറ്റിട്ടുണ്ട്. പാലത്തറ എന്‍ എസ് ആശുപത്രിയില്‍ അപകടനില തരണം ചെയ്തിട്ടില്ലാത്ത ഷൈലജ, രാത്രിയില്‍ നടന്ന അക്രമത്തിന്റെ ഭീതിയിലാണ്. മുറിവേറ്റ് ചോരയില്‍ കുളിച്ചുകിടന്ന ഇവരെ അക്രമിസംഘം വീട്ടിനുള്ളില്‍ പൂട്ടിയിട്ടു. ഓടിയെത്തിയ നാട്ടുകാരെ വിരട്ടാനും അക്രമികള്‍ ശ്രമിച്ചതായി പറയുന്നു. കൂടുതല്‍ ആളുകള്‍ എത്തിയപ്പോള്‍ പ്രതികള്‍ ഇരുളില്‍ ഓടിമറഞ്ഞു. എസ്എഫ്ഐ പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച് മാതാപിതാക്കളെ പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധം ശക്തമാണ്. പ്രതികളെ ഉടന്‍ അറസ്റ്റ്ചെയ്യണമെന്ന് സിപിഐ എം കൊല്ലം ഈസ്റ്റ് ഏരിയസെക്രട്ടറി എക്സ് ഏണസ്റ്റ് ആവശ്യപ്പെട്ടു.
deshabhimani 191011
ചന്ദനതോപ്പ് ഐടിഐയില്‍ എസ്എഫ്ഐ വിദ്യാര്‍ഥികളെ അമ്പതോളംവരുന്ന എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ബിടിസി കെമിക്കല്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥി അമല്‍ചന്ദ്രനും ഐടിഐ ഒന്നാം വര്‍ഷ ഫിറ്റര്‍ വിദ്യാര്‍ഥി സരോജ് സത്യനെയും ഗുരുതര പരിക്കോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ReplyDelete