കഴക്കൂട്ടം: ചെമ്പഴന്തി എസ്എന്‍ കോളേജില്‍ യൂത്ത് കോണ്‍ഗ്രസ്- കെഎസ്യു അക്രമിസംഘം അജയ് രക്തസാക്ഷിമണ്ഡപം അടിച്ചുതകര്‍ക്കുകയും ഹോസ്റ്റല്‍ ആക്രമിച്ച് എസ്എഫ്ഐ യൂണിറ്റ് അംഗങ്ങള്‍ക്കുനേരെ വധഭീഷണിയുയര്‍ത്തുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി 11നാണ് അക്രമപരമ്പരകള്‍ക്ക് കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് ക്വട്ടേഷന്‍സംഘം തുടക്കമിട്ടത്. അജയ് രക്തസാക്ഷിമണ്ഡപം തകര്‍ത്ത അക്രമിസംഘം ഉദ്ദേശം 11.15ന് എസ്എഫ്ഐ യൂണിറ്റ് അംഗങ്ങളായ എംഎസ്സി കെമിസ്ട്രി വിദ്യാര്‍ഥി ദിലീപ്, ബിഎസ്സി ജിയോളജി വിദ്യാര്‍ഥി അരുണ്‍ എന്നിവര്‍ക്കെതിരെ വധഭീഷണി മുഴക്കി. ഇവര്‍ താമസിക്കുന്ന ഹോസ്റ്റലിന്റെ ജനാലകളും വാതിലുകളും തകര്‍ത്തു. വെള്ളിയാഴ്ച നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തിലെ എല്ലാ കോളേജിലും എസ്എഫ്ഐ ഉജ്വലവിജയം നേടിയിരുന്നു. ഇതില്‍ പരിഭ്രാന്തിപൂണ്ടാണ് സംഘം ആക്രമണം നടത്തിയത്. എം എ വാഹിദ് എംഎല്‍എയുടെ ഉറ്റ അനുയായി എം എ ലത്തീഫിന്റെ നേതൃത്വത്തിലാണ് പതിവായി ആക്രമണം നടത്തിവരുന്നത്. കെഎസ്യു അതിക്രമങ്ങള്‍ക്ക് ശക്തിപകരാന്‍ കോളേജില്‍ യൂത്ത് കോണ്‍ഗ്രസ് സംഘവും തമ്പടിക്കാറുണ്ട്. കോണ്‍ഗ്രസ് പിന്തുണയോടെ കഴക്കൂട്ടത്താകമാനം നടത്തുന്ന ഗുണ്ടാവിളയാട്ടം ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തി അക്രമങ്ങളെ പരാജയപ്പെടുത്തുമെന്ന് ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ ശ്രീകുമാര്‍ , ബി വിജയകുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
രക്തസാക്ഷി സ്മാരകം തകര്‍ത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രകടനം
ചെമ്പഴന്തി എസ് എന്‍ കോളേജിലെ അജയ് രക്തസാക്ഷി സ്മാരകം തിങ്കളാഴ്ച രാത്രി കോണ്‍ഗ്രസ് ഗുണ്ടകള്‍ തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തലസ്ഥാന നഗരിയില്‍ പ്രതിഷേധപ്രകടനം നടത്തി.
എസ്എഫ്ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ആരംഭിച്ച പ്രകടനം സെക്രട്ടറിയറ്റ് ചുറ്റി പാളയത്തു സമാപിച്ചു. സ്മാരകം തകര്‍ത്തവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.
എസ്എഫ്ഐ പ്രവര്‍ത്തകയുടെ വീട് തകര്‍ത്തു; വിദ്യാര്‍ഥിയെ ബസില്‍നിന്നിറക്കി മര്‍ദിച്ചു
നെടുമങ്ങാട്: മാരകായുധങ്ങളുമായി എത്തിയ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് അക്രമികള്‍ എസ്എഫ്ഐ പ്രവര്‍ത്തകയുടെ വീട് ബോംബെറിഞ്ഞും ആക്രമിച്ചും തകര്‍ത്തു. മറ്റൊരു എസ്എഫ്ഐ പ്രവര്‍ത്തകനെ ബസില്‍നിന്ന് പിടിച്ചിറക്കി ആക്രമിച്ചു. ചെമ്പഴന്തി എസ്എന്‍ കോളേജിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയും എസ്എഫ്ഐ യൂണിറ്റ് ഭാരവാഹിയുമായ തുഷാരയുടെ ചാത്തന്‍പാറ അമ്മാറുകുഴിയിലെ വീടിനുനേരെയാണ് തിങ്കളാഴ്ച അര്‍ധരാത്രി 12ന് ആക്രമണം നടത്തിയത്. കോളേജിലെ വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ഗണേശിനെയാണ് ചൊവ്വാഴ്ച രാവിലെ വേങ്കോട്ടുവച്ച് അക്രമിസംഘം ബസില്‍നിന്ന് പിടിച്ചിറക്കി ഭീകരമായി മര്‍ദിച്ചത്. ഗണേശിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹനങ്ങളില്‍ മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം തുഷാരയുടെ വീടുവളഞ്ഞു. തുഷാരയുടെ ഭര്‍തൃമാതാവ് അനിതമാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. വീടിന്റെ ജനാലകളും വാതിലുകളും സംഘം തകര്‍ത്തു. വീടിനുള്ളില്‍ പ്രവേശിച്ച സംഘം വീട്ടുപകരണങ്ങളും തകര്‍ത്തു. ഇതിനിടയില്‍ അനിത ഓടിരക്ഷപ്പെട്ടു. അക്രമികള്‍ ബോംബെറിഞ്ഞ് ഇടയ്ക്കിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരുന്നതിനാല്‍ പരിസരവാസികളാരും പുറത്തിറങ്ങിയില്ല. അക്രമികളെ പേടിച്ച് അനിത പുലരുംവരെ പുരയിടത്തിലാണ് തങ്ങിയത്. വീടിന്റെ മുന്നിലിരുന്ന ബൈക്കും അക്രമികള്‍ തകര്‍ത്തു. മണിക്കൂറുകള്‍ നീണ്ട ആക്രമണശേഷം അക്രമികള്‍ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ കോളേജില്‍ പോകുന്നതിന് ബസില്‍ വരികയായിരുന്ന ഗണേശിനെ വേങ്ങോട്ടുവച്ച് ഇതേഅക്രമിസംഘം പിടിച്ചിറക്കി മൃഗീയമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഗണേശിനെ നാട്ടുകാരും സഹപാഠികളും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ചെമ്പഴന്തി എസ്എന്‍ കോളേജില്‍നിന്ന് സാമൂഹ്യവിരുദ്ധപ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയ കെഎസ്യു പ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയുമായ ബാഹുലേയന്റെ സംഘത്തില്‍പ്പെട്ട അനീഷ്, ഷാന്‍ദാസ്, സുബിന്‍ , ഷമീര്‍ , റാഫി, ശരത്, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണപരമ്പരയ്ക്ക് നേതൃത്വം നല്‍കിയത്. ബാഹുലേയന്റെ നേതൃത്വത്തില്‍ കോളേജില്‍ പതിവായി നടന്നുവന്ന സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളെ ചോദ്യംചെയ്യാനും കോളേജ് അധികൃതരെക്കൊണ്ട് നടപടി സ്വീകരിപ്പിക്കാനും തുഷാരയുടെ നേതൃത്വത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.
അക്രമിസംഘം വന്നത് തുഷാരയെ വകവരുത്താന്‍
നെടുമങ്ങാട്: ചാത്തന്‍പാറ അമ്മാറുകുഴിയില്‍ മാരകായുധങ്ങളുമായി അര്‍ധരാത്രിയില്‍ കൊലവിളി നടത്തിയ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് അക്രമികളുടെ ലക്ഷ്യം വിദ്യാര്‍ഥിനി തുഷാരയെ കൊലപ്പെടുത്തലായിരുന്നു. ഭര്‍ത്താവുമൊത്ത് തുഷാര തലേദിവസം കുടുംബവീട്ടില്‍ പോയതിനാലാണ് അക്രമികളുടെ ലക്ഷ്യം നടക്കാതെ പോയത്.
ചെമ്പഴന്തി എസ്എന്‍ കോളേജില്‍ ഏതാനും നാളുകളായി സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളെ തടയിടാന്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് വിദ്യാര്‍ഥീവിദ്യാര്‍ഥിനികളെ സംഘടിപ്പിച്ച് തുഷാര നടത്തിയത്. ഇതിനുവേണ്ടി "മാതൃകം" എന്ന പേരില്‍ സംഘടന രൂപീകരിച്ചു. എസ്എഫ്ഐയുടെ സജീവപ്രവര്‍ത്തകയും കഴിഞ്ഞ യൂണിയന്‍ ഭാരവാഹിയുമായ തുഷാര കെഎസ്യുവിന് കണ്ണിലെ കരടാണ്. "മാതൃക" ക്യാമ്പയിന്റെ ഫലമായി ബാഹുലേയന്‍ ഉള്‍പ്പെടെ നാല് വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ പുറത്താക്കി. ക്യാമ്പസിനുള്ളിലെ ഇവരുടെ സാമൂഹ്യവിരുദ്ധപ്രവൃത്തികള്‍ കൈയോടെ പിടികൂടിയതിനെതുടര്‍ന്നാണ് നടപടി. ഇതിന്റെ പേരില്‍ ഏതാനും ദിവസമായി കടുത്ത ഭീഷണിയാണ് തുഷാരയും സഹപ്രവര്‍ത്തകരും നേരിടുന്നത്.
തിങ്കളാഴ്ച ക്യാമ്പസിനുസമീപംവച്ച് ഒരു സംഘം തുഷാരയെ ആക്രമിക്കാന്‍ ശ്രമിച്ചു. സഹപാഠികളും നാട്ടുകാരും ചേര്‍ന്നാണ് തുഷാരയെ രക്ഷിച്ചത്. ഇതേത്തുടര്‍ന്നാണ് അര്‍ധരാത്രിയില്‍ വീടുകയറി തുഷാരയെ കൊലപ്പെടുത്താന്‍ അക്രമിസംഘം തീരുമാനിച്ചത്. അക്രമികളെ എത്രയുംവേഗം അറസ്റ്റുചെയ്യണമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ബെന്‍ഡാര്‍വിന്‍ , പ്രസിഡന്റ് ബാലമുരളി എന്നിവര്‍ ആവശ്യപ്പെട്ടു
deshabhimani 191011
ചെമ്പഴന്തി എസ്എന്‍ കോളേജില്‍ യൂത്ത് കോണ്‍ഗ്രസ്- കെഎസ്യു അക്രമിസംഘം അജയ് രക്തസാക്ഷിമണ്ഡപം അടിച്ചുതകര്‍ക്കുകയും ഹോസ്റ്റല്‍ ആക്രമിച്ച് എസ്എഫ്ഐ യൂണിറ്റ് അംഗങ്ങള്‍ക്കുനേരെ വധഭീഷണിയുയര്‍ത്തുകയും ചെയ്തു.
ReplyDeleteചെറിയനാട് എസ്എന്‍ കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ എബിവിപിക്കാര്‍ ആക്രമിച്ചു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയുടെ വിജയത്തില്‍ രോഷംപൂണ്ട എബിവിപിക്കാര്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അരുണിനെ മര്‍ദിച്ചാണ് ആക്രമണത്തിന് തുടക്കമിട്ടത്. ഇതിനെ ചോദ്യം ചെയ്ത കോളേജ് യൂണിയന്‍ ജനറല്‍സെക്രട്ടറി നിതീപ് സോമന്‍ , എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശ്രീജിത്ത് എന്നിവരെയും എബിവിപിക്കാര്‍ മര്‍ദിച്ചു. തുടര്‍ന്ന് കോളേജിന് പുറത്ത് ആര്‍എസ്എസ് ഗുണ്ടകളുടെ നേതൃത്വത്തില്‍ ഇവരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ നിതീപ് സോമന്‍ , ശ്രീജിത്ത് എന്നിവരെ ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എബിവിപി-ആര്‍എസ്എസ് ഗുണ്ടകള്‍ക്കെതിരെയുള്ള സമരം ശക്തമാക്കും. ഈ ആക്രമണത്തില്‍ എസ്എഫ്ഐ ഏരിയകമ്മിറ്റി പ്രതിഷേധിച്ചു.
ReplyDelete