Friday, October 21, 2011

മുഖ്യമന്ത്രിയുടെ ഓഫീസ് രേഖകള്‍ ചോര്‍ത്തുന്നു; വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് രഹസ്യ രേഖകളും റിപ്പോര്‍ട്ടുകളും ഒരു വിഭാഗം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നവരുടെ പേരില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ . ടി വി രാജേഷ് എംഎല്‍എയ്ക്കെതിരെ ഡിജിപിയുടെ റിപ്പോര്‍ട്ടാണെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്കു കൊടുത്ത പത്രക്കുറിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് അയച്ചത്. ഈ റിപ്പോര്‍ട്ട് തന്റേതല്ലെന്ന് ഡിജിപി പറയുകയും ചെയ്തിട്ടുണ്ട്. തന്റെ ഓഫീസിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്ന മുഖ്യമന്ത്രി ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണ് നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. പ്രശ്നം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജയിലുകളിലെ തീവ്രവാദം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി തേടി. രാജു എബ്രഹാമാണ്അടയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ജയില്‍മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടിയായി പറഞ്ഞു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

deshabhimani news

3 comments:

  1. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് രഹസ്യ രേഖകളും റിപ്പോര്‍ട്ടുകളും ഒരു വിഭാഗം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നവരുടെ പേരില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ . ടി വി രാജേഷ് എംഎല്‍എയ്ക്കെതിരെ ഡിജിപിയുടെ റിപ്പോര്‍ട്ടാണെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്കു കൊടുത്ത പത്രക്കുറിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് അയച്ചത്. ഈ റിപ്പോര്‍ട്ട് തന്റേതല്ലെന്ന് ഡിജിപി പറയുകയും ചെയ്തിട്ടുണ്ട്. തന്റെ ഓഫീസിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്ന മുഖ്യമന്ത്രി ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണ് നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. പ്രശ്നം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ReplyDelete
  2. താന്‍ അറിയുന്നതിനുമുമ്പ് പല റിപ്പോര്‍ട്ടും മറ്റു ചിലര്‍ക്ക് ചോര്‍ന്നു കിട്ടുന്നുവെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ ഭരണപരമായ വീഴ്ചയല്ലേയെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ നിയമസഭയില്‍ ചോദിച്ചു. ജയിലില്‍നിന്ന് തടവുപുള്ളികള്‍ രാജ്യാന്തര കോളുകള്‍ വിളിച്ചതു സംബന്ധിച്ച എഡിജിപിയുടെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് സ്പീക്കറുടെ ചോദ്യത്തിന് വഴിവച്ചത്.

    ReplyDelete
  3. തന്റെ ഓഫീസില്‍നിന്ന് രഹസ്യരേഖകളും റിപ്പോര്‍ട്ടുകളും ചോര്‍ന്നെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുറ്റസമ്മതം. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. രഹസ്യരേഖ ചോര്‍ത്തുകയെന്ന അതീവ ഗൗരവമുള്ള കുറ്റമാണ് തന്റെ ഓഫീസില്‍ നടന്നതെന്ന് ഉമ്മന്‍ചാണ്ടി സമ്മതിച്ചെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ല. നിയമസഭയില്‍ രണ്ട് എംഎല്‍എമാര്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അപമാനിച്ചുവെന്ന മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും നുണക്കഥകള്‍ സ്പീക്കര്‍ പുറത്തുവിട്ട വീഡിയോദൃശ്യങ്ങളിലൂടെ പൊളിഞ്ഞപ്പോഴാണ്, മുഖ്യമന്ത്രിയുടെ ഓഫീസ് ടി വി രാജേഷിനെതിരെ ഡിജിപിയുടെ റിപ്പോര്‍ട്ട് എന്ന പേരില്‍ രേഖ പുറത്തുവിട്ടത്. മാധ്യമങ്ങള്‍ക്ക് മാത്രമല്ല കെപിസിസി ആസ്ഥാനത്തേക്കും രണ്ട് എംഎല്‍എമാര്‍ക്കും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാര്‍ത്തകള്‍ മാത്രം നല്‍കാന്‍ ചുമതലയുള്ള പ്രസ് സെക്രട്ടറി പി ടി ചാക്കോ ഇത് അയച്ചുകൊടുത്തു. ആര്‍ ബാലകൃഷ്ണപിള്ളയുടെ ഫോണ്‍വിളി വിവാദമായപ്പോഴും ദയവായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പായി പരിഗണിക്കരുതെന്ന പേരില്‍ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ഇങ്ങനെ രഹസ്യം ചോര്‍ത്തി നല്‍കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ രണ്ടുദിവസമായി "ദേശാഭിമാനി" പ്രസിദ്ധീകരിച്ചിരുന്നു. വെള്ളിയാഴ്ച നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് ഈ വിഷയം ഉന്നയിച്ചപ്പോഴും മുഖ്യമന്ത്രി ലാഘവത്തോടെയാണ് സമീപിച്ചത്. അച്ചടക്കലംഘനവും സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടലംഘനവും ഔദ്യോഗിക രഹസ്യം ചോര്‍ത്തലും ഉള്‍പ്പെടെ ഒട്ടേറെ കുറ്റങ്ങള്‍ തന്റെ ഓഫീസില്‍ നടന്നുവെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരിക്കുകയാണ്. എന്നിട്ടും വീഴ്ച ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന ഒഴുക്കന്‍ മറുപടി മാത്രമാണ് മുഖ്യമന്ത്രി നല്‍കിയത്. മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഈ ചോര്‍ത്തലെന്ന് വ്യക്തമാക്കണമെന്ന് സബ്മിഷന്‍ ഉന്നയിച്ച കോടിയേരി ആവശ്യപ്പെട്ടു.

    ReplyDelete