പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണത്തിന് തുടക്കമായി. വയലാര്‍ സ്മൃതിമണ്ഡപത്തില്‍ സമരസേനാനിയും സിപിഐ എം സംസ്ഥാന കമ്മറ്റിയംഗവുമായ പി കെ ചന്ദ്രാനന്ദന്‍ പതാകയുയര്‍ത്തി. വ്യാഴാഴ്ച വൈകിട്ട് മേനാശേരി രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുമാരംഭിച്ച പതാക ജാഥക്ക് വയലാറില്‍ ആവേശകരമായ സ്വീകരണം നല്‍കി.ജാഥാക്യാപ്റ്റന്‍ പി വി പൊന്നപ്പനും ഇരു കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെയും നേതാക്കളും സംസാരിച്ചു. സമര സേനാനികളും രക്തസാക്ഷി കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങോടെ പുന്നപ്ര-വലയാര്‍ വാരാചരണത്തിനു തുടക്കമായി. മേനാശേരിയില്‍ വൈകിട്ട് വാരാചരണ പരിപാടികള്‍ക്ക് തുടക്കമാവും.സമരസേനാനി ഭൈമി സദാശിവന്‍ പതാകയുയര്‍ത്തും. അനുസ്മരണ സമ്മേളനത്തില്‍ റെജി സക്കറിയ സംസാരിക്കും
deshabhimani
പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണത്തിന് തുടക്കമായി. വയലാര്‍ സ്മൃതിമണ്ഡപത്തില്‍ സമരസേനാനിയും സിപിഐ എം സംസ്ഥാന കമ്മറ്റിയംഗവുമായ പി കെ ചന്ദ്രാനന്ദന്‍ പതാകയുയര്‍ത്തി.
ReplyDeleteനാടിന്റെ മോചനത്തിന് ഐതിഹാസികമായി പോരാടി രണഭൂമിയില്‍ ജീവന്‍ ബലിയര്‍പ്പിച്ച ഉശിരന്മാരായ രക്തസാക്ഷികള്‍ക്ക് പ്രണാമം അര്‍പ്പിച്ച് വയലാര്‍ സമരഭൂമിയിലും മേനാശേരി രക്തസാക്ഷി മണ്ഡപത്തിലും വെള്ളിയാഴ്ച രക്തപതാക ഉയര്‍ന്നു. തലമുറകള്‍ക്ക് സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഊര്‍ജവും നിലയ്ക്കാത്ത ആവേശവും പകര്‍ന്നുനല്‍കിയ രക്തസാക്ഷികളുടെ മരിക്കാത്ത സ്മരണ തുടിച്ചുനിന്ന അന്തരീക്ഷം മുദ്രാവാക്യം വിളികളാല്‍ മുഖരിതമായി. രക്തസാക്ഷികള്‍ കാട്ടിത്തന്ന പോരാട്ടത്തിന്റെ മാതൃക പിന്തുടര്‍ന്നു പുത്തന്‍ സമരമുഖങ്ങള്‍ തുറക്കുമെന്നു നൂറുകണക്കിനുപേര്‍ പ്രതിജ്ഞ പുതുക്കി. ആവേശം അലയടിച്ച അന്തരീക്ഷത്തില്‍ വയലാര്‍ സമരഭൂമിയില്‍ പുന്നപ്ര-വയലാര്‍ സമരനായകന്‍ പി കെ ചന്ദ്രാനന്ദനും മേനാശേരിയില്‍ ഭൈമി സദാശിവനും ചെങ്കൊടി ഉയര്‍ത്തി. രണ്ടിടത്തും സമരസേനാനികളും രക്തസാക്ഷി കുടുംബാംഗങ്ങളും കമ്യൂണിസ്റ്റ് പാര്‍ടികളുടെ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. മേനാശേരിയിലെ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് വ്യാഴാഴ്ച സമരസേനാനി സി കെ കരുണാകരന്‍ സിപിഐ നേതാവ് പി വി പൊന്നപ്പനു കെമാറിയ രക്തപതാക ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി വെള്ളിയാഴ്ച ചേര്‍ത്തല നഗരത്തിലൂടെ വയലാര്‍ സമരഭൂമിയിലെത്തി. പതാക ഉയര്‍ത്തലിനു മുന്നോടിയായി വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ എം ജില്ലാസെക്രട്ടറി സി ബി ചന്ദ്രബാബു, സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പുരുഷോത്തമന്‍ , സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി കെ ചന്ദ്രാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. വാരാചരണകമ്മിറ്റി വൈസ്പ്രസിഡന്റ് ഡി സുരേഷ്കുമാര്‍ അധ്യക്ഷനായി. സെക്രട്ടറി എ എസ് സാബു സ്വാഗതം പറഞ്ഞു. പറവൂര്‍ രക്തസാക്ഷി നഗറില്‍ വെള്ളിയാഴ്ച വൈകിട്ട് "ജനാധിപത്യ അവകാശങ്ങളും ഭരണകൂട ഭീകരതയും" എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു.
ReplyDelete