കൂടങ്കുളം ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രത്യേക സംഘവുമായി നടത്തിയ ചര്‍ച്ചയിലും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കയച്ച കത്തിലും പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയില്‍ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ഇതിനായി പ്രത്യേക കേന്ദ്രസംഘം കൂടങ്കുളത്ത് സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികളില്‍ നിന്നുള്ള അംഗങ്ങള്‍ ഇന്നലെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തി. ജനങ്ങളുടെ ജീവനും ജീവിതത്തിനും സുരക്ഷിതത്വം നല്‍കാമെന്നാണ് പ്രധാനമന്ത്രി നല്‍കിയിരിക്കുന്ന ഉറപ്പ്. പദ്ധതി പ്രദേശത്തെ സുരക്ഷ സംബന്ധിച്ച തങ്ങളുടെ ആശങ്കകള്‍ സമാധാന പൂര്‍വം കേട്ട പ്രധാനമന്ത്രി നേരിട്ടുള്ള ഉറപ്പുകളൊന്നും നല്‍കിയില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വഴിയാണ് ഇക്കാര്യം അറിയിച്ചതെന്നും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്ന എ ഐ ഡി എം കെ എം പി വി മൈത്രേയന്‍ അറിയിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. സി പി ഐ, കോണ്‍ഗ്രസ്, എ ഐ ഡി എം കെ എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള അംഗങ്ങള്‍ക്കൊപ്പം കൂടങ്കുളത്തു നിന്നുള്ള പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു. തമിഴ്‌നാട് ധനകാര്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തിലാണ് സംഘം പ്രധാനമന്ത്രിയെ കാണാന്‍ എത്തിയത്. പ്രധാനമന്ത്രിയുടെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ ഇരുവിഭാഗങ്ങളുടെയും ഭിന്നമായ അഭിപ്രായങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച ചര്‍ച്ച രാത്രി വരെ നീണ്ടു. എന്നാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടിവരുമെന്ന് ആണവ ഊര്‍ജത്തിനെതിരായ ജനകീയ മുന്നേറ്റത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ എസ് പി ഉദയകുമാര്‍ ചര്‍ച്ചയില്‍ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ക്കുള്ള സുരക്ഷ ഉറപ്പാക്കാതെ പദ്ധതി ആരംഭിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സംഘം സ്വീകരിച്ചത്. പ്രധാനമന്ത്രിയെ കൂടാതെ അറ്റോമിക് എനര്‍ജി കമ്മിഷന്‍ ചെയര്‍മാന്‍ എസ് കെ ബാനര്‍ജി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി നാരായണസാമി, ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ സി എം ഡി എസ് കെ ജയിന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കൂടങ്കുളത്ത് കേന്ദ്രം സ്വീകരിക്കാനിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ബാനര്‍ജിയും ജയിനും ചേര്‍ന്ന് വിശദീകരിച്ചു. ഇതിനിടെ പദ്ധതി തുടങ്ങുന്നതിന് തയ്യാറെടുക്കാന്‍ പ്രധാനമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അറിയിച്ചു.
കൂടങ്കുളത്ത് സ്വീകരിക്കാനിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രധാനമന്ത്രി ജയലളിതയ്ക്കയച്ച കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തി എന്ന നിലയില്‍ ഊര്‍ജത്തിന്റെ എല്ലാ സ്രോതസുകളെയും ആശ്രയിക്കേണ്ടതുണ്ടെന്നും ഇത് ദേശീയ താല്‍പ്പര്യമാണെന്നുമാണ് പ്രധാനമന്ത്രിയുടെ കത്തിന്റെ ഉള്ളടക്കം.
janayugom 081011
കൂടങ്കുളം ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രത്യേക സംഘവുമായി നടത്തിയ ചര്‍ച്ചയിലും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കയച്ച കത്തിലും പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയില്‍ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ഇതിനായി പ്രത്യേക കേന്ദ്രസംഘം കൂടങ്കുളത്ത് സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ReplyDelete