Tuesday, October 11, 2011

ലോകായുക്ത: ഗവര്‍ണറുടെ നിയമനം ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു

ഗുജറാത്തില്‍ ഗവര്‍ണര്‍ നടത്തിയ ലോകായുക്ത നിയമനം ഹൈക്കോടതി ശരിവച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പരാതി തള്ളിക്കളഞ്ഞാണ് ഹൈക്കോടതി നിയമനത്തിന് അംഗീകാരം നല്‍കിയത്. ജസ്റ്റിസ് ആര്‍ എന്‍ മേത്തയെ ലോകായുക്തയായി നിയമിച്ച ഗവര്‍ണര്‍ കംല ബെനിവലിന്റെ തീരുമാനമാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അകില്‍ ഖുറേഷി ശരിവച്ചത്.

മന്ത്രിസഭയോട് ആലോചിക്കാതെയാണ് ഗവര്‍ണര്‍ നിയമനം നടത്തിയതെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ വാദം. ലോകായുക്തയുടെ ഒഴിവ് കഴിഞ്ഞ എട്ട് വര്‍ഷമായി ഒഴിഞ്ഞുകിടക്കുകയാണെന്നും ഹൈക്കോടതിയും മുഖ്യമന്ത്രിയും തമ്മില്‍ നിയമനത്തിന്റെ കാര്യത്തില്‍ ധാരണയിലായില്ലെങ്കിലും ചീഫ് ജസ്റ്റിസിന്റെ തീരുമാനം അന്തിമമാണെന്ന് ജസ്റ്റിസ് ഖുറേഷി വിധി പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് മേത്തയുടെ പേര് നിര്‍ദേശിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും ഇത് തള്ളിക്കളയുകയായിരുന്നു. 2003ലാണ് ഗുജറാത്തിലെ ലോകായുക്ത വരമിച്ചത്. എന്നാല്‍ 2006ല്‍ മാത്രമാണ് സര്‍ക്കാര്‍ പുതിയ നിയമനത്തിന്റെ അഭിപ്രായ സ്വരൂപണം ആരംഭിച്ചത്. എന്നാല്‍ ഇതുവരെയും നിയമനം നടത്താന്‍ സര്‍ക്കാരിന് സാധിച്ചില്ല. ലോകായുക്ത പോലുള്ള പ്രധാനപ്പെട്ട തസ്തികകള്‍ ഏറെ നാള്‍ ഒഴിച്ചിടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

janayugom 111011

1 comment:

  1. ഗുജറാത്തില്‍ ഗവര്‍ണര്‍ നടത്തിയ ലോകായുക്ത നിയമനം ഹൈക്കോടതി ശരിവച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പരാതി തള്ളിക്കളഞ്ഞാണ് ഹൈക്കോടതി നിയമനത്തിന് അംഗീകാരം നല്‍കിയത്. ജസ്റ്റിസ് ആര്‍ എന്‍ മേത്തയെ ലോകായുക്തയായി നിയമിച്ച ഗവര്‍ണര്‍ കംല ബെനിവലിന്റെ തീരുമാനമാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അകില്‍ ഖുറേഷി ശരിവച്ചത്.

    ReplyDelete