ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി മനേസര്‍ മാരുതി സുസുക്കി യൂണിറ്റിലെ തൊഴിലാളികള്‍ പണിമുടക്ക് പിന്‍വലിച്ചു. ട്രേഡ്യൂണിയന്‍ രൂപീകരണമെന്ന ആവശ്യമുന്നയിച്ച് 33 ദിവസമാണ് 2500ത്തിലേറെ തൊഴിലാളികള്‍ പണിമുടക്കിയത്. സമരം ഒത്തുതീര്‍ക്കുന്നതിന് മധ്യസ്ഥരായി എത്തിയ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുടെ നിര്‍ബന്ധത്തിന് വഴങ്ങി മാനേജ്മെന്റ് മുന്നോട്ടുവച്ച നല്ലനടപ്പ് ചട്ടത്തില്‍ തൊഴിലാളികള്‍ ഒപ്പുവച്ചു. തിങ്കളാഴ്ച മുതല്‍ ജോലിയില്‍ തിരികെ പ്രവേശിക്കും. പണിമുടക്കിന്റെപേരില്‍ മാനേജ്മെന്റ് അച്ചടക്കനടപടി സ്വീകരിച്ച 18 ട്രെയിനികളെ തിരിച്ചെടുക്കാന്‍ ധാരണയായി. എന്നാല്‍ , സ്ഥിരം തൊഴിലാളികളടക്കം നടപടി നേരിട്ട 44 പേരുടെ കാര്യത്തില്‍ തീരുമാനമായില്ല.
മാനേജ്മെന്റും തൊഴിലാളി പ്രതിനിധികളും ഹരിയാന ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ ജെ പി മന്നിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. ചര്‍ച്ചയില്‍ സര്‍ക്കാര്‍ പൂര്‍ണമായും മാനേജ്മെന്റിനെ അനുകൂലിച്ചു. സമരം അവസാനിപ്പിച്ചെങ്കിലും തൊഴിലാളി യൂണിയന്‍ രൂപീകരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മാരുതി സുസുക്കി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ശിവ്കുമാര്‍ പറഞ്ഞു. മനേസറിലെയും ഗുഡ്ഗാവിലെയും സുസുക്കി യൂണിറ്റുകളില്‍ മാനേജ്മെന്റ് മുന്‍കൈയെടുത്ത് രൂപീകരിച്ച മാരുതി ഉദ്യോഗ് കാംഗാര്‍ യൂണിയനാണ് നിലവിലുള്ളത്. ഈ സംഘടന തൊഴിലാളി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നില്ല. ഇതേ തുടര്‍ന്നാണ് തൊഴിലാളി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പുതിയ യൂണിയനെന്ന ആവശ്യവുമായി മനേസറിലെ തൊഴിലാളികള്‍ മുന്നോട്ടുവന്നത്. പുതിയ യൂണിയന്‍ രൂപീകരണത്തിന് നിയമാനുസൃതം അപേക്ഷ നല്‍കിയെങ്കിലും സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.
സംഘടനാ അവകാശങ്ങള്‍ക്കായി മാരുതി തൊഴിലാളികള്‍ 33 ദിവസം നീണ്ട പണിമുടക്ക് സംഘടിപ്പിച്ചുവെന്നത് തന്നെ വലിയ നേട്ടമാണെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. മാനേജ്മെന്റിന്റെ കടുത്ത ഭീഷണി അതിജീവിച്ചാണ് മാരുതി തൊഴിലാളികള്‍ 33 ദിവസം പണിമുടക്കിയത്. സംഘടിക്കാനുള്ള സ്വാതന്ത്ര്യമെന്ന നിയമാനുസൃതമായ ആവശ്യം മാത്രമാണ് തൊഴിലാളികള്‍ മുന്നോട്ടുവച്ചത്. മാരുതി സമരത്തെ പിന്തുണച്ച് മനേസറിലും ഗുഡ്ഗാവിലും ഒട്ടേറെ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ രംഗത്തുവന്നിരുന്നു. മാരുതിയിലെ തന്നെ മറ്റ് രണ്ട് തൊഴിലാളി യൂണിയനുകള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രണ്ടുദിവസം പണിമുടക്കി. ജപ്പാനിലെ സമരസംഘടനയായ സെന്‍റോറെന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കത്തെഴുതി. ബഹുരാഷ്ട്ര കമ്പനികളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കിടയില്‍ അവകാശബോധം ഉണര്‍ത്താന്‍ മാരുതിയിലെ തൊഴിലാളി സമരത്തിന് കഴിഞ്ഞിട്ടുണ്ട്- എ കെ പി പറഞ്ഞു. സുസുക്കി മാനേജ്മെന്റ് മുന്നോട്ടുവച്ച നല്ല നടപ്പ് ചട്ടം അങ്ങേയറ്റം തൊഴിലാളിവിരുദ്ധമാണെന്ന് ട്രേഡ്യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. പ്രാഥമിക കര്‍മങ്ങള്‍ക്ക് പോലും നിശ്ചിതസമയം മുന്നോട്ടുവയ്ക്കുന്ന ചട്ടത്തില്‍ തൊഴിലാളികള്‍ക്ക് ന്യായമായ വിശ്രമംപോലും നിഷേധിക്കുന്ന ക്രൂരമായ നിബന്ധനകളാണ് അധികവും. അര്‍ഹതപ്പെട്ട അവധിക്ക് പോലും ശമ്പളം നിഷേധിക്കുന്ന സമീപനമാണ് മാനേജ്മെന്റിന്റേത്-നേതാക്കള്‍ ചൂണ്ടിക്കാട്ടി.
(എം പ്രശാന്ത്)
deshabhimani 031011

ReplyDelete