കണ്ണൂര്‍ വിമാനത്താവളം: സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നു
കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന അനാസ്ഥക്കെതിരെ നിയമസഭയില്‍ പ്രതിഷേധം. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വിമാനത്താവള നിര്‍മാണവും തുടര്‍ പ്രവര്‍ത്തനങ്ങളും അനശ്ചിതത്വത്തിലായിരിക്കുകയാണെന്ന് പ്രതിപക്ഷം എം എല്‍ എ മാര്‍ ചോദ്യോത്തരവേളയില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒരിഞ്ച് മുമ്പോട്ട് പോകാന്‍ യു ഡി എഫ് സര്‍ക്കാരനായിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.1300 ഏക്കര്‍ ഭൂമി വിമാനത്താവളത്തിനായി യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്തു നല്‍കി ചുറ്റുമതില്‍ തീര്‍ത്തത് എല്‍ ഡി എഫ് സര്‍ക്കാാണ്. അടിസ്ഥാന സൗകര്യവികസനമടക്കമുള്ള തുടര്‍പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. ഇത്രയും സ്ഥലമുള്ള വിമാനത്താവളം സംസ്ഥാനത്ത് ആദ്യമാണ്. 2012 ഡിസംബറിലേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളുവെന്ന സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കോടിയേരി പറഞ്ഞു.
നടപടിക്രമങ്ങള്‍ ബോധപൂര്‍വ്വം വൈകിപ്പിച്ച് വിമാനത്താവളം നിര്‍മാണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. മൂന്നാംഘട്ട ഭൂമി ഏറ്റെടുക്കലിന് ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. വിമാനത്താവളത്തെ പറ്റിയുള്ള ചോദ്യത്തിന് സര്‍ക്കാര്‍ നല്‍കിയ ഉത്തരത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ ചെയ്ത നടപടികള്‍ മാത്രമാണുള്ളത്. ഇത് സംബന്ധിച്ച് യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അനാസ്ഥ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഇ പി ആവശ്യപ്പെട്ടു. കെ കെ നാരായണന്‍, കെ.കെ. ലതിക, കെ. കുഞ്ഞിരാമന്‍ എന്നിവരും ഇതു സംബന്ധിച്ച് ആവശ്യപ്പെട്ടു.
കെ എസ് ഇ ബി പുതിയ ഡിവിഷന്‍, സെക്ഷന്‍ ഓഫീസുകള്‍ തുറക്കും
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് പുതിയ ഡിവിഷന്‍, സെക്ഷന്‍ സബ് എന്‍ജിനീയര്‍, ഓവര്‍സീയര്‍ ഓഫീസുകള്‍ തുറക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. നിയമസഭയില്‍ ഊര്‍ജ വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നൂറു ചതുരശ്ര കിലോമീറ്ററിനുള്ളില്‍ 25,000 ഉപഭോക്താക്കളുണ്ടെങ്കില്‍ ആ പ്രദേശത്ത് പുതിയ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകള്‍ ആരംഭിക്കും. സെക്ഷന്‍ ഓഫീസ് ഇല്ലാത്ത സ്ഥലങ്ങളില്‍, നൂറ് ചതുരശ്ര കിലോമീറ്ററിനുള്ളില്‍ കുറഞ്ഞത് 20,000 ഉപഭോക്താക്കളുണ്ടെങ്കില്‍ പുതിയ സെക്ഷന്‍ ഓഫീസ് തുറക്കും. സബ് എന്‍ജിനീയര്‍, ഓവര്‍സീയര്‍ ഓഫീസുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ അവ ആരംഭിക്കും. ബില്‍ കളക്ഷന്‍ സൗകര്യത്തോടുകൂടിയ ഓഫീസുകളായിരിക്കും തുറക്കുക.
രണ്ടുലക്ഷം ഉപഭോക്താക്കള്‍ വരെയുള്ള ഇലക്ട്രിക്കല്‍ ഡിവിഷനുകള്‍ പുന:ക്രമീകരിച്ച് പുതിയ ഡിവിഷന്‍ ഓഫീസ് തുറക്കും. വൈദ്യുതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അത്യാഹിതങ്ങളില്‍ എം എല്‍ എ മാരുടെ അധ്യക്ഷതയിലുള്ള സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപ വരെ നല്‍കും. രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ പദ്ധതിയുടെ രണ്ടാംഘട്ടം തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ നടപ്പാക്കുന്നതിന് 89 കോടി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു.
വടക്കന്‍ ജില്ലകള്‍ക്കായി അനുവദിച്ച 114 കോടി രൂപയുടെ പ്രവൃത്തികള്‍ നടക്കുകയാണ്. ഇവ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ എല്ലാ ബി പി എല്‍കാര്‍ക്കും സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കാനാകുമെന്നും ആര്യാടന്‍ പറഞ്ഞു.
തിയേറ്റര്‍ സര്‍വീസ് ചാര്‍ജ് നിര്‍ത്തലാക്കുന്നത് ആരെയും ദ്രോഹിക്കാനല്ല: മന്ത്രി
സിനിമാ തിയേറ്ററില്‍ ഏര്‍പ്പെടുത്തിയ സര്‍വീസ് ചാര്‍ജ് നിര്‍ത്തലാക്കുന്നത് ആരെയും ദ്രോഹിക്കാനുദ്ദേശിച്ചല്ലെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. സിനിമാ തിയേറ്ററുകള്‍ തരംതിരിക്കുന്നതിന് വേണ്ടിയുള്ള കമ്മിറ്റിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സര്‍വീസ് ചാര്‍ജ് നിര്‍ത്തലാക്കുന്നതില്‍ നഷ്ടം ഉണ്ടാകുന്നത് കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ്. ഒന്നേകാല്‍ക്കോടി രൂപയുടെ നഷ്ടമാണ് സര്‍വീസ് ചാര്‍ജ്ജ് നിര്‍ത്തലാക്കുന്നതിലൂടെ കോര്‍പ്പറേഷനുണ്ടാകുന്നത്. മലയാള സിനിമ നിലനില്‍ക്കുന്നത് ടെലിവിഷനുകള്‍ വഴിയുള്ള സാറ്റലൈറ്റ് റേറ്റുകൊണ്ടാണ്. ഇന്ന് അതും കുറഞ്ഞിരിക്കുകയാണ്.
നല്ല സിനിമകള്‍ ജനങ്ങളിലെത്തണം. എങ്കില്‍ മാത്രമേ മലയാള സിനിമകള്‍ നിലനില്‍ക്കുകയുള്ളു. നിലവാരമുള്ള തിയേറ്ററുകളില്ലാത്തതാണ് പ്രധാനപ്പെട്ട വെല്ലുവിളി.തിയേറ്ററുകളെ തരം തിരിക്കുന്നതിന് മൂന്നുകമ്മിറ്റികളാണ് രൂപീകരിച്ചിട്ടുള്ളത്. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നിങ്ങനെ മൂന്നു മേഖലകളിലായാണ് ഇത് രൂപീകരിച്ചിരിക്കുന്നത്. കേരളത്തിലെ മുഴുവന്‍ തിയേറ്ററുകളും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിറ്റികളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കാമറാമാന്‍, സൗണ്ട് എന്‍ജിനീയര്‍, മാധ്യമപ്രവര്‍ത്തകര്‍, സിവില്‍ എന്‍ജിനീയര്‍ എന്നിവരാണ് കമ്മറ്റിയിലുള്ളത്. ചടങ്ങില്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍ അധ്യക്ഷനായിരുന്നു. പാലോട് രവി എം എല്‍ എ, കെ എഫ് ഡി സി ചെയര്‍മാന്‍ സാബു ചെറിയാന്‍, കെ എസ് എഫ് ഡി സി മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് പട്‌ജോഷി എന്നിവര്‍ സംസാരിച്ചു.
ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറരുത്: ബിജിമോള്‍
മാലിന്യ സംസ്‌കരണം പഞ്ചായത്തുകളെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് മാറി നില്‍ക്കുന്നത് ശരിയല്ലെന്ന് ഇ എസ് ബിജിമോള്‍. നിയമസഭയില്‍ പഞ്ചായത്ത്, സാമൂഹ്യ സുരക്ഷിതത്വം-ക്ഷേമം, വൈദ്യുതി വകുപ്പുകളുടെ ധനാഭ്യര്‍ഥനയെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അവര്‍.
സംസ്ഥാനത്തെ പല പഞ്ചായത്തുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ബിജിമോള്‍ പറഞ്ഞു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രൊജക്ടുകള്‍ 14 ജില്ലകളിലും നടപ്പാക്കണം. ചികിത്സ ലഭിക്കാത്തതിനാല്‍ ഇടുക്കി ജില്ലയില്‍ മാത്രം മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് 446 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പുകള്‍ സംയുക്തമായി യോഗം വിളിച്ചു ചേര്‍ക്കണമന്നും ബിജിമോള്‍ ആവശ്യപ്പെട്ടു.
ശ്രീ ചിത്രാ പുവര്‍ഹോമിലെ അന്തേവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. വയോജനങ്ങള്‍, വികലാംഗര്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയവരുടെ ക്ഷേമത്തിന് സഹായകമാകുന്ന പദ്ധതികള്‍ നടപ്പാക്കണം. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ ആരംഭിച്ച മംഗല്യ പദ്ധതി ഈ സര്‍ക്കാര്‍ ഉപേക്ഷിച്ചമട്ടാണെന്നും ഈ പദ്ധതി പുനരാരംഭിക്കണമെന്നും ബിജിമോള്‍ പറഞ്ഞു. വയോജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട നിയമസഭാ സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാകണം.
വൈദ്യുതി സര്‍ചാര്‍ജ് പിരിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണം. ചെറുകിട വൈദ്യുതി പദ്ധതികള്‍ കൂടുതലായി ആരംഭിക്കണം. പാരമ്പര്യേതര ഊര്‍ജ സ്രോതസുകള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ആരായണം. വൈദ്യുതി ബോര്‍ഡിന് സ്വകാര്യ വ്യക്തികളില്‍ നിന്നും കമ്പനികളില്‍ നിന്നും കിട്ടാനുള്ള തുക പിരിച്ചെടുക്കണമെന്നും ബിജിമോള്‍ പറഞ്ഞു.
ജനയുഗം 211011
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒരിഞ്ച് മുമ്പോട്ട് പോകാന്‍ യു ഡി എഫ് സര്‍ക്കാരനായിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.1300 ഏക്കര്‍ ഭൂമി വിമാനത്താവളത്തിനായി യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്തു നല്‍കി ചുറ്റുമതില്‍ തീര്‍ത്തത് എല്‍ ഡി എഫ് സര്‍ക്കാാണ്. അടിസ്ഥാന സൗകര്യവികസനമടക്കമുള്ള തുടര്‍പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. ഇത്രയും സ്ഥലമുള്ള വിമാനത്താവളം സംസ്ഥാനത്ത് ആദ്യമാണ്. 2012 ഡിസംബറിലേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളുവെന്ന സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കോടിയേരി പറഞ്ഞു.
ReplyDeleteലീസില്‍ ജോലി സമയം എട്ടുമണിക്കൂറാക്കുന്നത് വ്യാപിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍ . ഇതുസംബന്ധിച്ച് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. എട്ടു മണിക്കൂര്‍ ജോലി നടപ്പിലാക്കാത്ത പൊലീസ്സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുമോ എന്ന് എം ചന്ദ്രന്റെ ചോദ്യത്തിന് പരിഗണനയിലില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിലവില്‍ 51 പൊലീസ്സ്റ്റേഷനുകളിലാണ് എട്ടുമണിക്കൂര്‍ ജോലി നടപ്പാക്കിയിരിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി നടപ്പാക്കിയത്. കൂടുതല്‍ പൊലീസ്സ്റ്റേഷനുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനും അന്ന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നു. ഇതാണ് യുഡിഎഫ് സര്‍ക്കാര്‍ വേണ്ടെന്നുവയ്ക്കുന്നത്.
ReplyDelete